മമ്മൂട്ടിക്കൊപ്പം 3 സിനിമ! പിറന്നാളിന് ഷൈലോക്ക് റിലീസ്! അജയ് വാസുദേവ് പൊളിയെന്ന് ആരാധകര്‍!
മമ്മൂട്ടി ആരാധകരുടെ ദിനമാണിന്ന്. നാളുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഷൈലോക്ക് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രവുമായാണ് മമ്മൂട്ടി എത്തിയിട്ടുള്ളത്. കഴുത്തറപ്പന്‍ പലിശക്കാരനായാണ് മമ്മൂട്ടി എത്തിയിട്ടുള്ളത്. രാജ് കിരണ്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. സിനിമയിലെത്തി നാളേറെയായെങ്കിലും ഇപ്പോഴാണ് തനിക്ക് മലയാളത്തില്‍ നിന്നും മികച്ച അവസരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രതിഫലത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടിയിരുന്നു. എന്തുകൊണ്ടാണ് അത്രയും തുക ചോദിച്ചതെന്ന് പിന്നീടാണ് താന്‍ മനസ്സിലാക്കിയതെന്നും ജോബി ജോര്‍ജ് പറഞ്ഞിരുന്നു.
രാജ് കിരണിനേയും മീനയേയും ഒരുമിപ്പിക്കുകയെന്ന ദൗത്യമാണ് ഇത്തവണ തനിക്കുള്ളതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീന മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നത്. അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിച്ച മൂന്നാമത്തെ സിനിമയാണ് ഷൈലോക്ക്. രാജാധിരാജയ്ക്ക് വേണ്ടിയായിരുന്നു ഇരുവരും ആദ്യം ഒന്നിച്ചത്. ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയ രണ്ടാമത്തെ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. മൂന്നാമത്തെ ചിത്രവുമായാണ് ഇവരിപ്പോള്‍ എത്തിയിട്ടുള്ളത്. സംവിധായകന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമ എത്തിയതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

Recommended Video
ഇത്തവണയും സ്റ്റൈലിഷ് ലുക്കാണ് മമ്മൂട്ടിക്കായി അജയ് വാസുദേവ് നല്‍കിയത്. ഇഷ്ടനായകനൊപ്പം മൂന്ന് സിനിമ ചെയ്യാന്‍ കഴിഞ്ഞതും മൂന്നാമത്തെ ചിത്രം തന്റെ പിറന്നാളിന് റിലീസ് ചെയ്യാനും കഴിഞ്ഞ സംവിധായകന് ആശംസ നേര്‍ന്ന് ആരാധകരും എത്തിയിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇരട്ടി മധുരമുള്ള ആഘോഷം തന്നെയാണ് ഇത്തവണ അദ്ദേഹത്തിന്. സിനിമ പൊളിച്ചടുക്കുകയാണെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications











