For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷമാക്കി മാറ്റി ഭാവന, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

  |
  വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷമാക്കി ഭാവന

  മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഭാവന.കുസൃതി നിറഞ്ഞ സംസാരവും രൂപഭാവവുമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം ഇതുവരെയായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി മാറ്റാന്‍ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് മാത്രമല്ല തമിഴകത്തും തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  ദിലീപേട്ടന്‍ കുറ്റവാളിയല്ലെന്ന് തെളിഞ്ഞാല്‍? ഡബ്ലുസിസി വേണമെന്നില്ലെന്നും അനുശ്രീ!

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാളാണ് ബുധനാഴ്ച. സഹോദരനും ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. നവീനുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണിത്. ഇത്തവണത്തെ പിറന്നാള്‍ താരം ഗംഭീരമായി ആഘോഷിച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഭാവനയുടെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  താരരാജാക്കന്‍മാരുടെ സിനിമകള്‍ക്ക് പോലും ഇത്ര സ്വീകാര്യതയില്ല, കാലയ്ക്കായി ജീവനക്കാര്‍ക്ക് അവധി,കാണൂ

  തൃശ്ശൂരുകാരുടെ സ്വന്തം താരം

  തൃശ്ശൂരുകാരുടെ സ്വന്തം താരം

  കാര്‍ത്തിക മേനോനെന്നാണ് ഭാവനയുടെ യഥാര്‍ത്ഥ പേര്. സിനിമട്ടോഗ്രാഫറായ ജി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളായ ഭാവന ജനിച്ചുവളര്‍ന്നത് തൃശ്ശൂരിലാണ്. കുട്ടിക്കാലം മുതല്‍ത്തന്നെ കലാരംഗത്ത് പ്രവര്‍ത്തിക്കണമെന്ന താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ഈ കലാകാരി. സിനിമയുമായി ബന്ധമുള്ള കുടുംബമായതിനാല്‍ അഭിനയത്തോടായിരുന്നു താരത്തിന് താല്‍പര്യം.

  അമലയെ അനുകരിച്ച് തുടങ്ങി

  അമലയെ അനുകരിച്ച് തുടങ്ങി

  എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ അമലയെ അനുകരിക്കലായിരുന്നു കുട്ടിക്കാലത്തെ പ്രധാന ഹോബികളിലൊന്ന്. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ത്തന്നെ അഭിനയത്തോട് താല്‍പര്യം പ്രകടിപ്പിച്ച താരം 16മാത്തെ വയസ്സിലാണ് സിനിമയിലേക്കെത്തിയത്. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയായിരുന്നു ഭാവന തുടക്കം കുറിച്ചത്.

  പരിമളത്തെ എങ്ങനെ മറക്കും?

  പരിമളത്തെ എങ്ങനെ മറക്കും?

  തമിഴ് പെണ്‍കൊടിയായ പരിമളം എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. സിദ്ധാര്‍ത്ഥ് ഭരതന്‍, രേണുക മേനോന്‍, ജിഷ്ണു, സുഹാസിനി, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരായിരുന്നു ഈ ക്യാംപസ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പരിമളത്തിനായി താരത്തെ കറുപ്പിച്ചിരുന്നു സംവിധായകന്‍. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇതൊക്കെ സ്വഭാവികമാണെന്ന് അന്നേ താരം മനസ്സിലാക്കിയിരുന്നു.

  മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു

  മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു

  മലയാളത്തില്‍ നിന്നും നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, പൃഥ്വിരാജ്, ജയസൂര്യ, ബിജു മേനോന്‍, നരേന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം താരം അഭിനയിച്ചിരുന്നു. സ്വതസിദ്ധമായ അഭിനയശൈലിയുമായാണ് ഭാവന മുന്നേറിയത്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ താരം ആരാധകരുടെ പ്രിയപ്പെട്ട ്ഭിനേത്രിയായി മാറിയത്.

  മലയാളത്തിന് പുറമെ അന്യഭാഷകളിലും

  മലയാളത്തിന് പുറമെ അന്യഭാഷകളിലും

  അഭിനേതാക്കളെ സംബന്ധിച്ച് ഭാഷ ഒരു തടസ്സമാവാറില്ല. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഭാവന സാന്നിധ്യം അറിയിച്ചിരുന്നു. അജിത്ത് കുമാര്‍, മാധവന്‍, ജയം രവി, ഭരത്, ജീവ, ശ്രീകാന്ത് എന്നിവരുടെ നായികയായാണ് താരം തമിഴില്‍ അഭിനയിച്ചത്. വളരെ പെട്ടെന്നാണ് താരത്തെ അന്യഭാഷ സ്വീകരിച്ചത്.

  കന്നഡയിലെത്തിയപ്പോള്‍

  കന്നഡയിലെത്തിയപ്പോള്‍

  പുനീത് രാജ്കുമാറിനോടൊപ്പം ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന കന്നഡയില്‍ അഭിനയിച്ചത്. ബോക്‌സോഫീസില്‍ ഗംഭീരവിജയം സമ്മാനിച്ച സിനിമയായിരുന്നു ഇത്. ഈ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മിക്ക സിനിമകളും വന്‍വിജയമാണ് സമ്മാനിച്ചതെന്നത് എടുത്തുപറയേണ്ട കാര്യമാണ്. റോമിയോയ്ക്കിടയിലാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളാ.ി മാറിയ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.

  നവീനുമായുള്ള വിവാഹം

  നവീനുമായുള്ള വിവാഹം

  സിനിമയിലെത്തിയ സമയം മുതല്‍ വിവാദങ്ങളും ഭാവനയെ വിടാതെ പിന്തുടര്‍ന്നിരുന്നു. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയപ്പോഴാണ് ഇരുവരും വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. എല്ലാവിധ പ്രതിസന്ധികളെയും തരണം ചെയ്ത് ജനുവരി 22ന് നവീന്‍ ഭാവനയെ ജീവിതസഖിയാക്കുകയായിരുന്നു.

  വിവാഹശേഷവും അഭിനയിക്കും

  വിവാഹശേഷവും അഭിനയിക്കും

  സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന പല അഭിനേത്രികളും വിവാഹത്തോടെ സിനിമയില്‍ നിന്നും അകലാറുണ്ട്. ഭാവനയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് ആരാധകര്‍ ഇത്തരമൊരു സംശയം ഉന്നയിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷവും പഴയത് പോലെ തന്നെ ജോലിയില്‍ തുടരുമെന്നായിരുന്നു താരം അറിയിച്ചത്. സിനിമയില്‍ത്തന്നെയുള്ളയാളായതിനാല്‍ ്അഭിനയിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് താരം വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

  നവീനൊപ്പമുള്ള ജീവിതം

  നവീനൊപ്പമുള്ള ജീവിതം

  വിവാഹ ശേഷം പറയത്തക്ക മാറ്റമൊന്നും ജീവിതത്തിലുണ്ടായിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്. മുന്‍പ് നവീനെ വിളിക്കാനും കാണാനുമൊക്കെ അല്‍പ്പം പ്രയാസമായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും കൂടെയുണ്ട്. സിനിമയില്ലാതെ ജോലി നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് നവീന് താല്‍പര്യമില്ലെന്നും താരം പറഞ്ഞിരുന്നു.

  ഇത്തവണത്തെ പിറന്നാളാഘോഷം

  ഇത്തവണത്തെ പിറന്നാളാഘോഷം

  വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ താരം എങ്ങനെ ആഘോിച്ചുവെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. പേളി മാണി, ആര്യ, ഗായത്രി സുരേഷ്, തുടങ്ങിയവരുടെ പോസ്റ്റുകള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

  സഹോദരന്റ പോസ്റ്റ് കാണൂ

  ഭാവനയ്ക്ക് ആശംസ നേര്‍ന്ന് സഹോദരന്‍.

  പേളി മാണിയുടെ പോസ്റ്റ്

  പേളി മാണിയുടെ ആശംസ

  ആര്യയുടെ ആശംസ

  ആര്യയുടെ ആശംസ

  ഗായത്രി സുരേഷിന്റെ പോസ്റ്റ്

  ഗായത്രി സുരേഷിന്റെ പോസ്റ്റ്

  English summary
  Happy birthday to Bhavana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X