ദുല്‍ഖര്‍ സല്‍മാന്റെ ദിവസമാണ്! കുഞ്ഞിക്കയ്ക്ക് പിറന്നാളാശംസയുമായി ആരാധകരും താരങ്ങളും!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായി മാറിയ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളാണ് ജൂലൈ 28ന്. മലയാളത്തിലൂടെ തുടക്കം കുറിച്ച് അന്യഭാഷയിലും തന്റെ സാന്നിധ്യം ഉറപ്പിച്ച താരപുത്രന് ആശംസാപ്രവാഹമാണ്. സിനിമാലോകവും ആരാധകരും ഒരുപോലെ ആശംസ അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഹാപ്പി ബര്‍ത് ഡേ ഹാഷ് ടാഗുകള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആരാധകരുടെ സ്വന്തം കുഞ്ഞിക്കയാണ് ദുല്‍ഖര്‍. വാപ്പച്ചിക്ക് പിന്നാലെയായി ദുല്‍ഖറും എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്ന. മുന്‍നിര ബാനറുകളും സംവിധായകരുമെല്ലാം താരപുത്രനായി കാത്തിരിക്കുകയാണെന്നറിഞ്ഞിട്ടും നവാഗത സംവിധായകനൊപ്പമായിരുന്നു ദുല്‍ഖറിന്റെ വരവ്.
സംവിധായകരും താരങ്ങളുമെല്ലാം പുതുമുഖമായിരുന്നു. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചവരെല്ലാം ഇന്ന് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകങ്ങളാണ്. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ദുല്‍ഖറിന് ലഭിച്ചതെങ്കിലും സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളായിരുന്നു പലതും. ഇമേജിനെ ഭയക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിച്ച് തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. സിനിമ സ്വീകരിക്കുന്നതും മറ്റ് കാര്യങ്ങളിലുമൊക്കെ മാര്‍ഗദര്‍ശിയും വഴികാട്ടിയുമായി മമ്മൂട്ടിയും ദുല്‍ഖറിനൊപ്പമുണ്ട്. മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവധിയാഘോഷത്തിലാണ് ദുല്‍ഖര്‍ എന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നതിനെക്കുറിച്ചാണ് ആരാധകരും ചോദിക്കുന്നത്.

ജൂലൈ 28നാണ് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരാധകര്‍ ഈ ദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയുമായി അവര്‍ ഇതക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറിയുള്ള അവധിയാഘോഷത്തിലാണ് താരപുത്രന്‍. അതിനിടയിലാണ് പിറന്നാളും എത്തിയത്. ആഘോഷത്തിന്റെ വിശേഷങ്ങളറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദുല്‍ഖര്‍ മാത്രമല്ല മമ്മൂട്ടിയും അവധിയാഘോഷത്തിലാണ്. കുടുംബത്തിനൊപ്പമുള്ള യാത്രയ്ക്കും ആഘോഷത്തിനുമൊക്കെ പ്രധാന്യം നല്‍കുന്നവരാണ് ഇരുവരും.

ആരാധകരുടെ സ്വന്തം കുഞ്ഞിക്കയുടെ പിറന്നാളാണ് ഞായറാഴ്ച. ഹാഷ് ടാഗിലൂടെ പുതിയ റെക്കോര്‍ഡെന്ന ലക്ഷ്യവുമായാണ് ആരാധകര്‍ നീങ്ങുന്നത്. ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആരാധകപിന്തുണയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അദ്ദേഹം പിന്തുണ അറിയിക്കാറുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളെല്ലാം ആശംസയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

മമ്മൂട്ടിയുടെ പിറന്നാള്‍ സെപ്റ്റംബറിലാണ്. പിറന്നാള്‍ ദിനമെത്തുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് ട്വിറ്ററിലൂടെ പുതിയ റെക്കോര്‍ഡ് ലഭിച്ചിരുന്നു. ആരാധകരായിരുന്നു ഈ നേട്ടത്തിന് പിന്നില്‍. മമ്മൂട്ടിയുടെ പിറന്നാളിന്് മുന്‍പ് തന്നെ കുടുംബത്തില്‍ മറ്റൊരു ആഘോഷം വന്നെത്തിയിരിക്കുകയാണ് ഇപ്പോള്‍. സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് വിദേശത്തേക്ക് പോയിരിക്കുകയാണ് ഇവരെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സ്‌പെയിനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണത്തെ പിറന്നാളാഘോഷം വിദേശത്താണെന്നാണ് ആരാധകരും പറയുന്നത്.

ദുല്‍ഖറിനെപ്പോലെ തന്നെ ആരാധകരുടെ സ്വന്തമാണ് മറിയം അമീറ സല്‍മാന്‍. കുഞ്ഞുമറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. 2011ലായിരുന്നു ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയത്. ശക്തമായ പിന്തുണയാണ് അമാല്‍ നല്‍കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. താരങ്ങളുമായി അടുത്ത സൗഹൃദത്തിലാണ് അമാല്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞുമറിയം എത്തിയത്. മാലാഖക്കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചും താരപുത്രന്‍ എത്തിയിരുന്നു. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

താരങ്ങളുമായി അടുത്ത സൗഹൃദത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. തരപുത്രനെന്ന ജാഡയില്ലാതെയാണ് എല്ലാവരോടും അദ്ദേഹം ഇടപഴകാറുള്ളത്. സ്വന്തം സിനിമയുടെ വിശേഷങ്ങള്‍ മാത്രമല്ല മറ്റുള്ളവരുടെ ചിത്രങ്ങളുടെ പോസ്റ്ററും ട്രയിലറുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്. പേളി മാണി, ആന്റണി വര്‍ഗീസ്, കുഞ്ചാക്കോ ബോബന്‍, അനു സിത്താര, അപ്പാനി ശരത് തുടങ്ങിയവരും താരപുത്രന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. ഇവരുടെ പോസ്റ്റുകളെല്ലാം നിമിഷഷനേരം കൊണ്ടാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications