കാവ്യയും ദിലീപും ആഘോഷത്തിലാണ്! കുഞ്ഞതിഥിയുടെ സന്തോഷത്തിനൊപ്പം പിറന്നാളും! പത്മസരോവരം ആഘോഷത്തില്‍!

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായ താരമാണ് കാവ്യ മാധവന്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നതിനിടയിലാണ് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ താരം നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ബിജു മേനോന്‍, സംയുക്ത വര്‍മ്മ തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയുടെ ഭാഗ്യനായികയായി മാറുകയായിരുന്നു ഈ താരം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയനായികയായി മാറിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്.

അഭിനയം മാത്രമല്ല മറ്റ് മേഖലകളിലും കാവ്യ മാധവന്‍ മികവ് തെളിയിച്ചിട്ടുണ്ട്. പാട്ടുകാരിയായും എഴുത്തുകാരിയായും ഈ താരം തിളങ്ങിയിട്ടുണ്ട്. കാവ്യദളങ്ങള്‍ എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ കാവ്യ മാധവന്റെ പിറന്നാളാണ് സെപ്റ്റംബര്‍ 19ന്. ഇത്തവണത്തെ പിറന്നാളിന് പ്രത്യേകതകളേറെയാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ആദ്യ പിറന്നാളാണിത്. കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിന്റെ സന്തോഷത്തിനിടയിലാണ് ഇരട്ടിമധുരവുമായി പിറന്നാളും എത്തിയിട്ടുള്ളത്. ഇത്തവണത്തെ പ്രത്യേകതകളെക്കുറിച്ചും ആഘോഷത്തെക്കുറിച്ചുമൊക്കെ കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ദിലീപിനൊപ്പം ആദ്യ പിറന്നാള്‍

ദിലീപിനൊപ്പം ആദ്യ പിറന്നാള്‍

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. ഗോസിപ്പ് കോളങ്ങളില്‍ പതിവായി ഇടംപിടിച്ചിരുന്ന താരജോഡികളായിരുന്നു ഇരുവരും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി ഇരുവരും തീരുമാനിച്ചപ്പോള്‍ മികച്ച പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യയെ തന്നെ ജീവിത സഖിയാക്കുന്നുവെന്നായിരുന്നു താരം പറഞ്ഞത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തില്‍ ദിലീപ് താരത്തിനൊപ്പമായിരുന്നില്ല. ആദ്യ ഓണത്തിനും പിറന്നാളിനുമൊന്നും ഇരുവരും ഒപ്പമായിരുന്നില്ല. അതിനാല്‍ത്തന്നെ ഇത്തവണത്തെ പിറന്നാളിന് പ്രാധാന്യമേറെയാണ്.

കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിന്റെ സന്തോഷം

കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിന്റെ സന്തോഷം

ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രചരിച്ചിരുന്ന കാര്യമായിരുന്നു. ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും താരപിതാവ് ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. കാവ്യ എട്ടുമാസം ഗര്‍ഭിണിയാണെന്നും ആലുവയിലെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നുമായിരുന്നു താരത്തിന്റെ അച്ഛന്‍ പറഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബത്തിലെ ആഘോഷം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഇവര്‍.

സന്തോഷങ്ങളെല്ലാം തിരികെയെത്തി

സന്തോഷങ്ങളെല്ലാം തിരികെയെത്തി

സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു ഈ താരദമ്പതികളുടെ ജീവിതത്തില്‍ സംഭവിച്ചത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംബവത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം നടുങ്ങിയിരുന്നു. ഇതിന് പിന്നാലെയായാണ് ഈ സംഭവത്തിലേക്ക് ദിലീപിന്റെ പേര് വലിച്ചിഴച്ചതും. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തത്. സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പിന്നീട് അരങ്ങേറിയതെല്ലാം. കുടുംബത്തിന് ശക്തമായ പിന്തുണ നല്‍കി ആരാധകരും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

പഠനതിരക്കുകളിലേക്ക് മീനാക്ഷി

പഠനതിരക്കുകളിലേക്ക് മീനാക്ഷി

മെഡിക്കല്‍ മേഖലയോടാണ് മകള്‍ക്ക് താല്‍പര്യമെന്നും നീറ്റ് നീറ്റായി എഴുതിയിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും പിന്നാലെ മകളും സിനിമയിലേക്കെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ഗിറ്റാറിലൂടെയും നൃത്തത്തിലൂടെയുമൊക്കെ വിസ്മയിപ്പിച്ചിരുന്നുവെങ്കിലും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് ഈ താരപുത്രി ഒരിക്കല്‍പ്പോലും സംസാരിച്ചിരുന്നില്ല. മെഡിക്കല്‍ പഠനവുമായി ബന്ധപ്പെട്ട് താരപുത്രി ചെന്നൈയിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്.

കുടുംബ കാര്യങ്ങളുമായി മുന്നേറും

കുടുംബ കാര്യങ്ങളുമായി മുന്നേറും

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ കണ്ടിരുന്നില്ല. താരത്തെ നായികയാക്കി സിനിമ പ്ലാന്‍ ചെയ്തിരുന്ന പലരും പ്രൊജക്റ്റുകള്‍ ഉപേക്ഷിക്കുകയായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാകുന്ന പതിവ് ശൈലി തന്നെയായിരുന്നു കാവ്യയും സ്വീകരിച്ചത്. കുടുംബ കാര്യങ്ങളുമായി മുന്നേറാനാണ് താരം തീരുമാനിച്ചതെന്ന് അടുത്ത സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം ഡാന്‍സ് ചെയ്ത് താരം വേദിയിലേക്കെത്തിയിരുന്നു.

ബാലതാരമായി തുടക്കം കുറിച്ചു

ബാലതാരമായി തുടക്കം കുറിച്ചു

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് കാവ്യ മാധവന്‍. കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയ്ക്ക് പിന്നാലെ നിരവധി ചിത്രങ്ങളിലായിരുന്നു താരമെത്തിയത്. ബാലതാരത്തില്‍ നിന്നും നായികയിലേക്ക് പ്രമോഷന്‍ നല്‍കിയത് ലാല്‍ ജോസായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിനിടയിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് അദ്ദേഹം അടുത്തിടെയും രംഗത്തുവന്നിരുന്നു. ഇംഗ്ലീഷും തമിഴും അറിയാതെ ബുദ്ധിമുട്ടിയതും കുഞ്ചാക്കോ ബോബനാണ് ഇഷ്ടതാരമെന്ന് പറഞ്ഞപ്പോഴുള്ള ദിലീപിന്റെ പ്രതികരണത്തെക്കുറിച്ചും കാവ്യയെ കളിപ്പിച്ചതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

മികച്ച പ്രണയജോഡികളായി മാറി

മികച്ച പ്രണയജോഡികളായി മാറി

മലയാള സിനിമയിലെ ഹിറ്റ് താരജോഡികളിലൊന്നായിരുന്നു ദിലീപും കാവ്യയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും സൂപ്പര്‍ഹിറ്റായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും ഇരുവരും നിറഞ്ഞുനിന്നിരുന്നു. പാപ്പരാസികല്‍ വിടാതെ പിന്തുടര്‍ന്നിരുന്ന താരജോഡി കൂടിയായിരുന്നു ഇവര്‍. ആദ്യ വിവാഹം വേര്‍പിരിഞ്ഞപ്പോള്‍ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ആദ്യചിത്രത്തിലെ നായകനെ ജീവിതപങ്കാളിയാക്കി

ആദ്യചിത്രത്തിലെ നായകനെ ജീവിതപങ്കാളിയാക്കി

നായികയായി അരങ്ങേറിയ ആദ്യ ചിത്രത്തിലെ നായകനായാണ് കാവ്യ മാധവന്‍ വിവാഹം ചെയ്തത്. അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ആദ്യ വിവാഹം വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപുമായി ചേര്‍ത്ത് താരത്തെക്കുറിച്ച് ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് താരത്തെ വിവാഹം ചെയ്തത്. മകളുടെ ആവശ്യപ്രകാരമാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചതെന്നും തന്നെയും കുടുംബത്തെയും കൃത്യമായി അറിയാവുന്ന ഒരാളായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

മീനാക്ഷിക്ക് ശക്തമായ പിന്തുണ

മീനാക്ഷിക്ക് ശക്തമായ പിന്തുണ

മകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നയാളായിരിക്കണം ജീവിതത്തിലേക്ക് കടന്നുവരേണ്ടതെന്ന്ദിലീപ് ആഗ്രഹിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ അച്ഛന് ശക്തമായ പിന്തുണ നല്‍കി കൂടെ നില്‍ക്കുകയായിരുന്നു മകള്‍. കാവ്യയും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അമേരിക്കന്‍ ഷോയില്‍ താരപുത്രി ഒപ്പമില്ലായിരുന്നുവെന്ന് വരെ പ്രചരിച്ചിരുന്നു. തങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന മകളുടെ ചിത്രം പോസ്റ്റ് ചെയ്താണ് ദിലീപ് വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

ആഘോഷമാക്കി ആരാധകര്‍

ആഘോഷമാക്കി ആരാധകര്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിരികെയെത്തിയ സന്തോഷം താരകുടുംബം മാത്രമല്ല ആരാധകരും ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമൊക്കെയായി നിരവധി പേരാണ് കാവ്യ മാധവന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. പുതിയ ചിത്രങ്ങളും പോസ്റ്റ് ചെയ്തിച്ചുണ്ട്. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X