ഉപ്പും മുളകിന്റെ സ്വന്തം വെള്ളിമൂങ്ങയ്ക്ക് പിറന്നാള്‍! ജൂഹി റുസ്തഗിയുടെ ദിവസം ആഘോഷമാക്കി ആരാധകര്‍!
ഉപ്പും മുളകുമെന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം സുപരിചിതയാണ് ലച്ചു. ജൂഹി റുസ്തഗിയാണ് ലച്ചുവായി എത്തുന്നത്. വെള്ളിമൂങ്ങ എന്ന ഇരട്ടപ്പേരിലാണ് ലച്ചുവിനെ എല്ലാവരും കളിയാക്കാറുള്ളത്. വീട്ടിലെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടാറുണ്ടെങ്കിലും അടുക്കളയില്‍ കയറുന്നതിനോട് ലച്ചുവിന് അത്ര താല്‍പര്യമില്ല. നീലു വീട്ടിലില്ലാത്തപ്പോള്‍ മറ്റുള്ളവരുടെ കാര്യങ്ങളെല്ലാം ലച്ചു കൃത്യമായി നോക്കാറുണ്ട്. പാചക പരീക്ഷണവുമായിം ഇടയ്ക്ക് ലച്ചു എത്താറുണ്ട്. മുടിയനെ വിമര്‍ശിക്കാനും കേശുവിനേയും ശിവയേയുമൊക്കെ തെറ്റിക്കാനുമൊക്കെയുള്ള കുരുട്ടുബുദ്ധിയുമൊക്കെ ലച്ചു പരീക്ഷിക്കാറുണ്ട്. പിള്ളേര്‍ സംഘമാവട്ടെ ഇത് കൃത്യമായി മനസ്സിലാക്കി ലച്ചുവിന് തന്നെ പണി നല്‍കാറുമുണ്ട്. കുഞ്ഞനിയത്തിയായ പാറുക്കുട്ടിയുടെ കാര്യങ്ങളില്‍ ലച്ചുവിന് പ്രത്യേക ശ്രദ്ധയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ലച്ചുവിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമയില്‍ അഭിനയിക്കാനും തനിക്ക് താല്‍പര്യമുണ്ടെന്ന് ലച്ചു നേരത്തെ പറഞ്ഞിരുന്നു. ഇടയ്ക്ക് സിനിമയില്‍ മുഖം കാണിച്ചിരുന്നുവെങ്കിലും ചെറിയ വേഷമായിരുന്നു ലഭിച്ചത്. ലച്ചുവിനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ താല്‍പര്യമുണ്ടെന്ന് ആരാധകരും പറഞ്ഞിരുന്നു. ജൂലൈ 10 ലച്ചുവിന്റെ പിറന്നാള്‍ ദിനമാണ്. നാളുകള്‍ക്ക് മുന്‍പ് തന്നെ ആരാധകര്‍ ഇക്കാര്യം ഓര്‍ത്തുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലെങ്ങും ആശംസാപ്രവാഹമാണ്.

ലച്ചുവിനെ സ്വന്തം വീട്ടിലെ അംഗമായി കാണുന്നവരുമുണ്ട്. താരത്തിന്റെ പാട്ടിനും ഡാന്‍സിനുമൊക്കെ ആരാധകരും കൈയ്യടിച്ചിരുന്നു. പരമ്പരയിലേതിന് പുറമെ പൊതുവേദികളിലും ലച്ചു നൃത്തവുമായി എത്താറുണ്ട്. സാനിയയ്‌ക്കൊപ്പമുള്ള നൃത്ത വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷം ചിലങ്കയണിഞ്ഞതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും ലച്ചു എത്തിയിരുന്നു. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ഉപ്പും മുളകിന് ശേഷം താന്‍ അഭിനയം അവാസനിപ്പിക്കുമെന്നായിരുന്നു ഒരിടയ്ക്ക് ജൂഹി പറഞ്ഞത്. എന്നാല്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള പിന്തുണയും സ്വീകാര്യതയുമായി പരമ്പര മുന്നേറിയതോടെ താരം തീരുമാനം മാറ്റുകയായിരുന്നു. ഉപ്പും മുളകിന്റെ സ്വന്തം ലച്ചുവിന് ഫില്‍മിബീറ്റും പിറന്നാളാശംസ നേരുന്നു.


Click it and Unblock the Notifications