For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുചിത്ര കേക്ക് മുറിപ്പിച്ചു! അരികില്‍ മോഹന്‍ലാലും പ്രണവും! താരമാതാവിന്റെ പിറന്നാള്‍ ചിത്രം കാണാം..

  By Nimisha
  |

  വില്ലനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് മോഹന്‍ലാല്‍. സഹനായകനില്‍ നിന്നും നായകനിലേക്ക് ഉയര്‍ന്നുവന്ന അദ്ദേഹം പിന്നീട് മലയാള സിനിമയെത്തന്നെ ഭരിക്കാന്‍ കെല്‍പ്പുള്ള താരമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ളൊരു സിനിമാലോകത്തെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന സ്ഥിതിവിശേഷമാണ്. താരരാജാവായി മാത്രമല്ല താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായും അദ്ദേഹം ഇന്ന് നിറഞ്ഞുനില്‍ക്കുകയാണ്. മോഹന്‍ലാലിന്റെ വിജയങ്ങള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ ജീവിതത്തിന് പിന്നിലും ശക്തമായ സ്വാധീനം ചെലുത്തിയ നിരവധി വ്യക്തിത്വങ്ങളുണ്ട്.

  സ്വാതന്ത്രദിനത്തിൽ വിജയക്കൊടി പാറിച്ച് അക്ഷയ് ! "ഗോൾഡ്"ശരിക്കും തിളങ്ങി - ഹിന്ദി മൂവി റിവ്യൂ

  സിനിമയിലെത്തുന്നതിന് മുന്‍പുള്ള തന്റെ ജീവിതത്തെക്കുറിച്ചും അച്ഛന്റെയും അമ്മയുടേയും പിന്തുണയെക്കുറിച്ചും താരം വാചാലനായിരുന്നു. അമ്മ പകര്‍ന്ന് നല്‍കിയ കാര്യങ്ങളാണ് താന്‍ ഇന്നും പിന്തുടരുന്നത്. മറ്റുള്ളവരോട് എങ്ങനെ ഇടപെടണമെന്നും ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നതിനെക്കുറിച്ചും വിനയം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞുതന്നത് അമ്മയാണ്. താന്‍ അത് പ്രാവര്‍ത്തികമാക്കിയെന്ന് മാത്രം. അദ്ദേഹത്തിന്റെ അമ്മയായ ശാന്തകുമാരിയമ്മയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷത്തിനിടയിലെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ദി കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

  അമ്മയുടെ പിറന്നാള്‍

  അമ്മയുടെ പിറന്നാള്‍

  സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ കൃത്യമായി പരിഗണിക്കാറുണ്ട് മോഹന്‍ലാല്‍. പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം അദ്ദേഹം കുടുംബത്തിനൊപ്പമുണ്ടാവാറുണ്ട്. മകന്‍ പ്രണവും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. മോഹന്‍ലാലിന്റെ അമ്മയായ ശാന്തകുമാരിയമ്മയുടെ 84ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. തിരക്കുകളെല്ലാം മറന്ന് എല്ലാവരും അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയിരുന്നു.

  പ്രണവും മോഹന്‍ലാലുമെത്തി

  പ്രണവും മോഹന്‍ലാലുമെത്തി

  മോഹന്‍ലാലും പ്രണവുമെല്ലാം സിനിമാതിരക്കുകളിലാണ്. എങ്കിലും ശാന്തകുമാരിയമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും വീട്ടിലേക്കെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ഇവര്‍ പിറന്നാള്‍ ആഘോഷിച്ചത്. സുചിത്രയായിരുന്നു ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. അമ്മയുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാണ് ഇരുവരും.

  ചിത്രം വൈറലായി

  ചിത്രം വൈറലായി

  കുടുംബസമേതമുള്ള മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പ്രണവും സുചിത്രയും ആന്റണി പെരുമ്പാവൂരും മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. ദി കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ജീവിതത്തില്‍ അമ്മയുടെ സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം എന്നും വാചാലാനാവാറുണ്ട്. ഇടയ്ക്ക് അസുഖബാധിതയായ അമ്മ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു.

  പ്രണവ് മോഹന്‍ലാലും കൂടെയുണ്ട്

  പ്രണവ് മോഹന്‍ലാലും കൂടെയുണ്ട്

  അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദിക്ക് ശേഷമുള്ള അടുത്ത ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് ഈ സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. ആദിയില്‍ പാര്‍ക്കറായിരുന്നുവെങ്കില്‍ ഈ സിനിമയ്ക്കായി സര്‍ഫറാണ് താരം അഭ്യസിച്ചത്. സാഹസികതയുടെ കാര്യത്തില്‍ മോഹന്‍ലാലിന്റെ അതേ താല്‍പര്യമാണഅ പ്രണവിന്. ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിനോടും ഈ താരപുത്രന് താല്‍പര്യമില്ല.

  പ്രണവിന്റെ അരങ്ങേറ്റം

  പ്രണവിന്റെ അരങ്ങേറ്റം

  മകന്‍ സിനിമയിലെത്തി മലയാള സിനിമയെത്തന്നെ ഭരിക്കുന്ന താരരാജാവായി മാറിയത് മാത്രമല്ല കൊച്ചുമകന്റെ അരങ്ങേറ്റം കാണാനുള്ള ഭാഗ്യവും ശാന്തകുമാരിക്ക് ലഭിച്ചിരുന്നു. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി സിനിമയില്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ അന്ന് തന്നെ ഉറപ്പിച്ചിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ ആദിയിലൂടെ ജീത്തു ജോസഫിനൊപ്പം താരപുത്രനെത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

  ചിത്രം കാണൂ കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം കാണൂ

  ചിത്രം കാണൂ കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം കാണൂ

  English summary
  Mohanlal with family, Latest pics getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X