സംവൃതയ്ക്ക് 32? ഇത്തവണത്തെ ആഘോഷം പൊളിച്ചു? ചിത്രങ്ങള്‍ വൈറലാവുന്നു! അഗസ്ത്യ തന്നെ താരം! കാണൂ!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സംവൃത സുനില്‍. നുണക്കുഴി കവിളും നീണ്ട മുടിയുമായി സിനിമയിലേക്കെത്തിയ ഈ താരത്തെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. പതിവ് പോലെ തന്നെ സിനിമയോട് ബൈ പറഞ്ഞ താരം ഭര്‍ത്താവ് അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറക്കുകയായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തിയത്.

മകന്റെ ജനന ശേഷം അവന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു ഈ താരം. അപ്പോഴും ആരാധകര്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്നായിരുന്നു താരം പറഞ്ഞത്. ഒടുവിലതും സംഭവിച്ചും, സിനിമയിലല്ല ടെലിവിഷനിലേക്കായിരുന്നു താരത്തിന്റെ വരവ്. ഗുരു കൂടിയായ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിനുള്ള റിയാലിറ്റി ഷോ ഒരുങ്ങിയപ്പോള്‍ സംവൃതയും മെന്ററായി എത്തിയിരുന്നു. ഈ പരിപാടിക്ക് ശേഷം താരം എങ്ങോട്ട് പോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ െേറ സജീവമായ താരത്തിന്റെ പിറന്നാളാണ് ഒക്ടോബര്‍ 31ന്. പിറന്നാളുകാരിക്ക് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

രസികനിലൂടെ തുടക്കം

രസികനിലൂടെ തുടക്കം

ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രസികനില്‍ തങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സംവൃത തുടക്കം കുറിച്ചത്. ചിത്രത്തിലേക്കായി നാടന്‍ സുന്ദരിമാരെ തിരഞ്ഞ് നടക്കുന്നതിനിടയില്‍ നിര്‍മ്മാതാവായ സന്ദീപ് സേനനായിരുന്നു അദ്ദേഹത്തോട് സംവൃതയുടെ കാര്യം പറയുന്നത്. രഞ്ജിത്തിന്റെ സിനിമയില്‍ താരത്തെ നായികയാക്കണമെന്ന് കരുതിയിരുന്നുവെങ്കിലും അത് നടന്നില്ല. സെന്റ് തെരേസാസില്‍ ജോയിന്‍ ചെയ്തതിന് ശേഷമായിരുന്നു ലാല്‍ ജോസിന് സംവൃതയെക്കുറിച്ച് വിവരം ലഭിക്കുന്നത്. കോളേജില്‍ പോയി നേരിട്ട് കണ്ടാണ് സിനിമയിലേക്ക് ക്ഷണിച്ചത്.

 പ്രിയതാരമായി മാറി

പ്രിയതാരമായി മാറി

നുണക്കുഴി കവിളും നീണ്ട മുടിയുമായിരുന്നു ഈ താരത്തിന്റെ ട്രേഡ് മാര്‍ക്ക്. നാടന്‍ കഥാപാത്രം മാത്രമല്ല മോഡേണ്‍ വേഷത്തിലും തിളങ്ങി നിന്നിരുന് താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പവും പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമുള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ശ്രീകാന്തിനോടൊപ്പം ഉയിരിലൂടെ താരം തമിഴകത്തും സാന്നിധ്യം അറിയിച്ചിരുന്നു.

വിവാഹത്തോടെ സിനിമയോട് ബൈ

വിവാഹത്തോടെ സിനിമയോട് ബൈ

അഖിലുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു സംവൃത സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. തിരിച്ചുവരുമെന്ന് പറയാറുണ്ടെഹ്കിലും ഇന്നും അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് താരം നായികനായകനിലേക്കെത്തിയത്. മേക്കോവറുമായെത്തിയ താരത്തെ കണ്ടപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചിരുന്നു. സിനിമയിലെയും വ്യക്തി ജീവിതത്തിലെയും അനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

പിറന്നാളും വിവാഹവും

പിറന്നാളും വിവാഹവും

സംവൃത സുനിലിന്റെ പിറന്നാളാണ് ഒക്ടോബര്‍ 31ന്. തൊട്ടടുത്ത ദിവസമാണ് താരത്തിന്റെ വിവാഹ വാര്‍ഷികവും. 2012 ലായിരുന്നു താരം അഖിലിന്റെ ജീവിതസഖിയായത്. പിറന്നാളും വിവാഹ വാര്‍ഷികവും ഒരുമിച്ചാഘോഷിക്കുകയാണ് ഈ ദമ്പതികള്‍. മകന്‍ അഗസ്ത്യയാണ് ഇപ്പോള്‍ ഇവര്‍ക്കിടയിലെ താരം. സോഷ്യല്‍ മീഡിയയിലൂടെ താരപുത്രന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മുടി മുറിച്ചതിന് പിന്നിലെ കാരണം

മുടി മുറിച്ചതിന് പിന്നിലെ കാരണം

സംവൃതയുടെ പ്രധാന പ്രത്യേകതകളിലൊന്നായിരുന്നു പനങ്കുല പോലെയുള്ള മുടി. 6 വര്‍ഷത്തിന് ശേഷം താരം വീണ്ടും എത്തിയപ്പോള്‍ ബോയ് കട്ട് സ്‌റ്റൈലിലായിരുന്നു. വീട്ടിനടുത്ത് പ്രവര്‍ത്തിക്കുന്ന വിഗ്‌സ് ഫോര്‍ കിഡ്‌സ് എന്ന സംഘടനയ്ക്കാണ് മുടി നല്‍കിയതെന്നും ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് വിഗ് നല്‍കുന്നതിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും മനസ്സിലാക്കിയതോടെയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. തുടക്കത്തില്‍ ആശങ്കയായിരുന്നുവെങ്കിലും അഖിലിന്റെ പിന്തുണ ലഭിച്ചപ്പോള്‍ മുടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

സിസേറിയന്‍ അനുഭവം

സിസേറിയന്‍ അനുഭവം

നായികനായകന്‍ പരിപാടിയില്‍ പ്രസവത്തെക്കുറിച്ച് അഭിനയിച്ച രംഗം വന്നപ്പോളായിരുന്നു താരം തന്റെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. നോര്‍മ്മല്‍ ഡെലിവറിയായാിരിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. അപ്രതീക്ഷിതമായാണ് സിസേറിയന്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. വേദനയ്ക്കുള്ള ഇഞ്ചെക്ഷന്‍ നേരത്തെ നല്‍കിയതിനാല്‍ താന്‍ മരവിച്ചുവെന്നായിരുന്നു ഡോക്ടര്‍മാര്‍ കരുതിയത്. സിസേറിയന്‍ തുടങ്ങിയപ്പോള്‍ താന്‍ അലറി വിളിച്ചതോടെ ഒാക്‌സിജന്‍ മാസ്‌ക്കിലൂടെ മയങ്ങാനുള്ള അനസ്‌ത്യേഷ്യ നല്‍കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

പിറന്നാളാശംസയുമായി സോഷ്യല്‍ മീഡിയ

പിറന്നാളാശംസയുമായി സോഷ്യല്‍ മീഡിയ

സംവൃത സുനിലിന് പിറന്നാളാശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ക്ഷണനേരം കൊണ്ടാണ് താരത്തിന്‍രെ പോസ്റ്റുകള്‍ വൈറലാവുന്നത്. മലയാളത്തിന്റെ പ്രിയ നായികയ്ക്ക് പിറന്നാളാശംസ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X