ആര്യയും വിശാലും അത് പരസ്യമാക്കി! വരലക്ഷ്മി ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണം? കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് വരലക്ഷ്മി ശരത്കുമാര്‍. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിരുന്നു. താരത്തിന്റേതായി പുറത്തിറങ്ങുന്ന സിനിമകളില്‍ ഇത് പ്രകടമാണ്. നെഗറ്റീവ് കഥാപാത്രത്തെ നിരാകരിക്കുന്ന പതിവ് ശൈലിയല്ല താരം പിന്തുടരുന്നത്. അടുത്തിടെ താരം വില്ലത്തിയായെത്തി ഞെട്ടിച്ചിരുന്നു. മുന്‍നിര സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. തമിഴകത്തിന്‍രെ പ്രിയപ്പെട്ട താരപുത്രിയുടെ പിറന്നാളാണ് മാര്‍ച്ച് 5ന്. മുകേഷ്, നാസര്‍ തുടങ്ങിയവരുടെ പിറന്നാളും ഇതേ ദിവസമാണ്.

പങ്കെടുക്കുന്ന ചടങ്ങുകളെല്ലാം തന്റേതാക്കി മാറ്റാനുള്ള പ്രത്യേക മിടുക്കും വരലക്ഷ്മിക്കുണ്ട്. അടുത്തിടെ പങ്കെടുത്ത അവാര്‍ഡ് ചടങ്ങിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നെഗറ്റീവ് കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചതിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. തന്‍രെ അമ്മയ്ക്കാണ് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. വരലക്ഷ്മിയെ കാണുമ്പോള്‍ ആരാധകരെല്ലാം ചോദിക്കുന്ന കാര്യമാണ് വിവാഹത്തെക്കുറിച്ച്. അടുത്ത സുഹൃത്തുക്കളായ വിശാലിന്റെയും ആര്യയുടേയും വിവാഹ വാര്‍ത്ത കൂടി പുറത്തുവന്നതോടെ വീണ്ടും ഇതേക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു.

വരലക്ഷ്മിക്ക് പിറന്നാള്‍

വരലക്ഷ്മിക്ക് പിറന്നാള്‍

അഭിനയിക്കുന്ന സിനിമയെക്കുറിച്ചായാലും ജീവിതത്തെക്കുറിച്ചായാലും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട് വരലക്ഷ്മിക്ക്. പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം സ്വന്തം നിലപാട് വ്യക്തമാക്കാറുമുണ്ട്. തമിഴകത്ത് മാത്രമല്ല മലയാളം, കന്നഡ സിനിമകളിലും ഈ താരപുത്രി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അനുപം ഖേറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ചതിന് ശേഷമാണ് വരലക്ഷ്മി സിനിമയില്‍ തുടക്കം കുറിച്ചത്. വിഘ്‌നേഷ് ശിവന്‍ ചിത്രമായ പോടാ പോടിയിലൂടെയായിരുന്നു അരങ്ങേറ്റം. കസബ, നിപുണന്‍, സത്യ, മാസ്റ്റര്‍പീസ്, മിസ്റ്റര്‍ ചന്ദ്രമൗലി, സണ്ടക്കോഴി2 , സര്‍ക്കാര്‍, മാരി 2, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.

അവിവാഹിതയായി തുടരുന്നു

അവിവാഹിതയായി തുടരുന്നു

35 ല്‍ എത്തിയിട്ടും അവിവാഹിതയായി തുടരുകയാണ് താരം. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം താരത്തിന് നേരിടേണ്ടി വരുന്ന ചോദ്യങ്ങളിലൊന്ന് കൂടിയാണിത്. എന്നായിരിക്കും ഈ താരപുത്രിയുടെ വിവാഹമെന്നാണ് ആരാധകരുടെ ചോദ്യം. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം വൈറലായി മാറുന്നതിനിടയില്‍ പ്രതികരണവുമായി താരമെത്താറുണ്ട്.

ഗോസിപ്പുകളും കുറവല്ല

ഗോസിപ്പുകളും കുറവല്ല

വിശാലുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചത്. ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറാറുണ്ട്. നടികര്‍ സംഘത്തിന്‍രെ കെട്ടിടം പണി കഴിയാതെ വിവാഹമില്ലെന്ന് വ്യക്തമാക്കിയ വിശാലിനെ പരിഹസിച്ചും താരമെത്തിയിരുന്നു. ജീവിതപങ്കാളിയെ കണ്ടെത്താനായി ആര്യ റിയാലിറ്റി ഷോ നടത്തിയപ്പോഴും വരലക്ഷ്മി ആര്യയെ കളിയാക്കിയിരുന്നു.

അടുത്ത സുഹൃത്തുക്കളുടെ വിവാഹം

അടുത്ത സുഹൃത്തുക്കളുടെ വിവാഹം

അടുത്ത സുഹൃത്തുക്കളായ ആര്യയുടെയും വിശാലിന്റെയും വിവാഹം അടുത്ത് തന്നെയെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അടുത്തിടെയാണ് സ്ഥിരീകരണം ലഭിച്ചത്. അഭിനേത്രിയായ അനിഷയെയാണ് വിശാല്‍ ജീവിതസഖിയാക്കുന്നത്. സയേഷയുമായി പ്രണയത്തിലാണ് ആര്യയെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അടുത്തിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. ഇരുകുടുംബങ്ങള്‍ തമ്മിലും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നും മാര്‍ച്ചില്‍ വിവാഹമാണെന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നത്.

പതിവ് പോലെ തന്നെ വ്യാജപ്രചാരണം

പതിവ് പോലെ തന്നെ വ്യാജപ്രചാരണം

പതിവ് പോലെ തന്നെ വ്യജപ്രചാരണവുമായെത്തിയിരിക്കുകയാണ് പാപ്പരാസികള്‍ എന്ന് വരലക്ഷ്മി വ്യക്തമാക്കിയിരുന്നു. അടുത്തിടെയും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പുതുവര്‍ഷത്തിലാണ് വിവാഹമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇത്തവണ പ്രചരിച്ചത്. ആരോ മെനഞ്ഞുണ്ടാക്കിയ കഥകളാണ് ഇതെന്നും അത്തരത്തിലൊരു തീരുമാനവുമില്ലെന്നായിരുന്നു താരപുത്രി വ്യക്തമാക്കിയത്.

ആരാധ്യപുരുഷന്‍ പ്രഭാസ്

ആരാധ്യപുരുഷന്‍ പ്രഭാസ്

തന്റെ മനസ്സിലുള്ള ആരാധ്യപുരുഷനെക്കുറിച്ചും നേരത്തെ വരലക്ഷ്മി തുറന്നുപറഞ്ഞിരുന്നു. ബാഹുബലിയിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ പ്രഭാസാണ് തന്റെ ആരാധ്യപുരുഷനെന്നും നേരിട്ട് കണ്ട് കഴിഞ്ഞാല്‍ അതേക്കുറിച്ച് അറിയിക്കുമെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തോട് ഐലവ് യൂ പറയുമെന്നും വരലക്ഷ്മി പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍രെ കഥാപാത്രങ്ങളും സ്റ്റൈലിഷ് ലുക്കുമാണ് തന്നെ ആകര്‍ഷിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X