»   »  പലതും കണ്ടില്ലന്ന് നടിച്ചു, തളരാതെ പിടിച്ച് നിന്നു..അമല പോളിന് പിറന്നാള്‍ ആശംസകള്‍

പലതും കണ്ടില്ലന്ന് നടിച്ചു, തളരാതെ പിടിച്ച് നിന്നു..അമല പോളിന് പിറന്നാള്‍ ആശംസകള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെ സംബന്ധിച്ചിടത്തോളം ഗോസിപ്പുകള്‍ എന്നും കൂടെയുണ്ടാകും. സിനിമയില്‍ ശ്രദ്ധ നേടിയ ഒരു താരമാണെങ്കില്‍ പറയുകെയും വേണ്ട. പിന്നെ ഗോസിപ്പുകള്‍ അവരെ തേടി എത്തും. എന്നാല്‍ സിനിമയില്‍ ശ്രദ്ധ നേടിയിട്ടും അധികം ഗോസിപ്പുകള്‍ ഉണ്ടാകാത്തത് അമല പോളിനായിരുന്നു. എന്തായാലും വിവഹം വരെ അമല പോളിനെ തേടി കാര്യമായ ഗോസിപ്പുകളും വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ വിവാഹത്തിന് ശേഷം അമലയുടെ പേരില്‍ ചില ഗോസിപ്പുകള്‍ ഉണ്ടായിടുണ്ട്. വിവാഹത്തിന് ശേഷം വസ്ത്രധാരണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നായിരുന്നു പലരും പറഞ്ഞ് പരത്തിയത്. എന്നാല്‍ അത് വാസ്തവവുമായിരുന്നു. സിനിമയില്‍ വീണ്ടും പിടിച്ച് നില്‍ക്കാന്‍ വേണ്ടിയായിരിക്കും അമല ഇങ്ങനെ സ്റ്റൈലിഷ് ആകണുന്നതെന്നും ചില അടക്കം പറച്ചിലുകളുണ്ടായി.

എന്തായാലും ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ക്കൊന്നും ചെവി കൊടുക്കാന്‍ താല്പര്യമില്ലാത്ത ആളാണ് അമല. എന്നാല്‍ അഭിനയരംഗത്ത് ചില പുതിയ തീരുമാനങ്ങളും എടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ചു കൂടി സെലക്ടീവാകാണമെന്നാണ് താരം പറയുന്നത്. തുടര്‍ന്ന് കാണാം.

പലതും കണ്ടില്ലന്ന് നടിച്ചു, തളരാതെ പിടിച്ച് നിന്നിവിടം വരെ..അമല പോളിന് പിറന്നാള്‍ ആശംസകള്‍

സൗത്ത് ഇന്ത്യന്‍ സിനിമയുടെ താര സുന്ദരിയ്ക്ക് ഇന്ന്(ഒക്ടോബര്‍ 26) 24 വയസ് തികയുന്നു.

പലതും കണ്ടില്ലന്ന് നടിച്ചു, തളരാതെ പിടിച്ച് നിന്നിവിടം വരെ..അമല പോളിന് പിറന്നാള്‍ ആശംസകള്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത നീല താമര എന്ന ചിത്രത്തിലൂടെയാണ് അമല പോളിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്ലസു ടു കഴിഞ്ഞപ്പോഴാണ് അമലയെ തേടി നീലത്താമരയിലെ ഓഫര്‍ വരുന്നത്. എന്നാല്‍ ചിത്രത്തിലെ കഥാപാത്രത്തെ അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടിട്ടുമില്ല.

പലതും കണ്ടില്ലന്ന് നടിച്ചു, തളരാതെ പിടിച്ച് നിന്നിവിടം വരെ..അമല പോളിന് പിറന്നാള്‍ ആശംസകള്‍

നീലത്താമരയ്ക്ക് ശേഷം അമല തമിഴിലേക്ക് പോയി. അവിടെയും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും അമലയെ തേടി എത്തിയിരുന്നില്ല. പിന്നീട് സിന്ധി സാമവേലി എന്ന ചിത്രത്തിലൂടെ മെല്ലെ അമലയെ പ്രേക്ഷകര്‍ അറിയാന്‍ തുടങ്ങുന്നത്.

പലതും കണ്ടില്ലന്ന് നടിച്ചു, തളരാതെ പിടിച്ച് നിന്നിവിടം വരെ..അമല പോളിന് പിറന്നാള്‍ ആശംസകള്‍

2010ല്‍ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെ അമലയ്ക്ക് മുന്‍നിര താരങ്ങള്‍ക്കൊപ്പം എത്താന്‍ സാധിച്ചു. മൈനയെ തേടി ഒട്ടേറെ പുരസ്‌കാരവും എത്തിയിരുന്നു.

പലതും കണ്ടില്ലന്ന് നടിച്ചു, തളരാതെ പിടിച്ച് നിന്നിവിടം വരെ..അമല പോളിന് പിറന്നാള്‍ ആശംസകള്‍

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ബേജവാദായിലെ വേഷത്തിലൂടെയാണ് അമല തെലുങ്കില്‍ പേരെടുക്കുന്നത്.

പലതും കണ്ടില്ലന്ന് നടിച്ചു, തളരാതെ പിടിച്ച് നിന്നിവിടം വരെ..അമല പോളിന് പിറന്നാള്‍ ആശംസകള്‍

മലയാളത്തില്‍ റണ്‍ ബേബി റണായിരുന്നു അമല പോളിന്റെ മികച്ച ചിത്രം. മോഹലാലാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചത്. ചിത്രത്തിലെ രേണുക എന്ന കഥാപാത്രാവതരണത്തിന് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സൗത്ത് ഇന്ത്യന്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി.

English summary
happy bithday amala paul.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam