കാർഡിയോളജിസ്റ്റായ അച്ഛനെ പശു ഡോക്ടറാക്കി സായൂ!! ഗായിക സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണ കുമാർ . വ്യത്യാസ്തമായ ആലാപന ശൈലിയാണ് സിത്താരയുടേത്. തന്റെ പാട്ടും വിശേഷവും പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. സിത്തരയ്ക്കൊപ്പം ഇടയ്ക്ക് മകൾ സാവൻ ഋതു എനന സായവും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുഞ്ഞു സായുവിന്റെ പാട്ടും കുസൃതികളുമൊക്കെ പ്രേക്ഷകർ ഇരു കൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഇക്കുറി അച്ഛനോടൊപ്പമാണ് സായു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡോക്ടേഴ്സ് ദിനത്തിൽ ഭർത്താവ് ഡോ സജീഷിനോടൊപ്പമുള്ള മകളുടെ രസകരമായ ചിത്രമാണ് സിത്താര പങ്കുവെച്ചിരിക്കുന്നത്. ആസ്റ്റർ മെഡിസിറ്റിയിലെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറാണ് സജീഷ്.
പ്ലാസ്റ്റിക് പശുവിനെ ചികിത്സിക്കുന്ന സജീഷിന്റേയും മകളുടേയും ചിത്രമാണ് ഡോക്ടേഴ്സ് ദിനത്തിൽ സിത്തര പങ്കുവെച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കണ്ണടയും സ്റ്റെതസ്കോപ്പുമെല്ലാം ധരിച്ചാണ് ഡോക്ടറിന്റെ പശു ചികിത്സ. ഇതിലും വലിയ ആശംസകൾ സ്വപ്നങ്ങളിൽ മാതിരം. എന്ന അടിക്കുറിപ്പോടെ ഡോക്ടർ സജീഷും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ കമന്റുമായി നിരവധി പേർ എത്തിയിട്ടുണ്ട്


Click it and Unblock the Notifications