For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടില്‍ കുഞ്ഞുവാവ എത്തി! കുഞ്ഞിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് കാളിദാസ് ജയറാമിന്റെ നായിക മെറിന്‍

  |

  സിനിമാ താരങ്ങളുടെ കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അറിയാനുള്ള പ്രത്യേക താല്‍പര്യം ആരാധകര്‍ക്കുണ്ട്. കൊറോണ കാരണം ലോക്ഡൗണും മറ്റ് പ്രതിസന്ധികളും വന്നെങ്കിലും അതിനിടയിലൂടെ ഒരുപാട് സന്തോഷമുള്ള കാര്യങ്ങളും നടക്കുന്നുണ്ട്. നിരവധി താരങ്ങള്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുറേ താരങ്ങള്‍ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

  ബോളിവുഡില്‍ നിന്നും കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ മുതല്‍ മലയാളത്തില്‍ നിന്നും പേളി മാണി, വിഷ്ണു ഉണ്ണികൃഷന്‍ അടക്കമുള്ളവര്‍ അടുത്ത വര്‍ഷം കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ സന്തോഷ വിവരം താരങ്ങള്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചതും. ഇപ്പോഴിതാ ഹാപ്പി സര്‍ദ്ദാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി മെറിന്‍ ഫിലിപ്പാണ് തന്റെ വീട്ടിലുണ്ടായ പുതിയ സന്തോഷത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിരിക്കുന്നത്.

  merin-philip

  ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള മെറിന്‍ ഇപ്പോള്‍ താന്‍ മേമയായ സന്തോഷം പങ്കുവെച്ച് ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ്. മെറിന്റെ സഹോദരന്റെ മകളായ റെയ്‌ലിനെ കൈകളിലെടുത്ത് കൊണ്ടുള്ളൊരു ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

  'എന്റെ ജീവിതത്തിലേക്ക് ഇവള്‍ മനോഹാരിതയും സന്തോഷവും സ്‌നേഹവും നിറച്ചു. നീ അത്ര കുഞ്ഞല്ലാത്ത സമയമാകും മുമ്പേ നിന്നെ ഞാന്‍ കൂടുതല്‍ സ്‌നേഹിക്കട്ടെ. നീ എന്റെ പ്രിയപ്പെട്ട കുഞ്ഞിപെണ്ണാണ്. മേമ (ആന്റി) നിന്നെ ഏറെ സ്‌നേഹിക്കുന്നു' എന്നുമായിരുന്നു കുഞ്ഞിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മെറിന്‍ കുറിച്ചിരിക്കുന്നത് ഇതാണ്.

  merin-philip

  പത്തനംതിട്ട സ്വദേശിനിയായ മെറിന്‍ ഫിലിപ്പ് ഇപ്പോള്‍ കൊല്ലത്താണ് കുടുംബസമേതം താമസിക്കുന്നത്. സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ കഥാപ്രസംഗം, നാടകം അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട് മെറിന്‍. 14ാം വയസ് മുതല്‍ ബിജു കിഴക്കനേലയുടെ നാടക ട്രൂപ്പില്‍ അംഗമാണ് മെറിന്‍. 2016 ലാണ് കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പൂമരം എന്ന സിനിമയുടെ ഓഡിഷനില്‍ മെറിനും പങ്കെടുത്തത്.

  One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

  അന്ന് ചിത്രത്തില്‍ സഹനടിയുടെ വേഷത്തിലായിരുന്നു. എന്നാല്‍ കാളിദാസ് വീണ്ടും നായകനായിട്ടെത്തിയ ഹാപ്പി സര്‍ദാറില്‍ നായിക വേഷവും ലഭിക്കുകയായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കി. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുള്ള മെറിന് മുപ്പതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. വീട്ടിലെ പുതിയ അതിഥിയ്ക്ക് എല്ലാവിധ മംഗങ്ങളങ്ങളും അറിയിക്കുകയാണ് ആരാധകര്‍.

  Read more about: actress നടി
  English summary
  Happy Sardar Fame Merin Philip About Arrival Of Her Niece
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X