മീനാക്ഷിക്കൊപ്പം മഹാലക്ഷ്മിയും! രണ്ടാം വിവാഹ വാര്‍ഷികാഘോഷം ഗംഭീരമാക്കി ദിലീപും കാവ്യ മാധവനും! കാണൂ!

സിനിമയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകരാണ് സന്തോഷിക്കുന്നത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് താരദമ്പതികള്‍ മുന്നേറുന്നത്. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. സിനിമയിലെ നായകന്‍ ജീവിതത്തിലും എത്തിയതിന്റെ സന്തോഷത്തിലാണ് താരം. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും. ആദ്യ വിവാഹം വേര്‍പെടുത്തിയ ഇരുവരും രണ്ടാമതായാണ് വിവാഹം ചെയ്തത്. വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്.

സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന താരവിവാഹം കൂടിയായിരുന്നു ഇത്. മീനാക്ഷിയും കാവ്യയും തമ്മിലുള്ള അടുപ്പവും തന്റെ പേരില്‍ ബലിയാടായ ഒരാളെത്തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധി തേടിയെത്തിയപ്പോള്‍ ശക്തമായ പിന്തുണയുമായി കാവ്യയും കുടുംബവും താരത്തിനൊപ്പമുണ്ടായിരുന്നു. വിവാഹ ശേഷമുള്ള ആദ്യ പിറന്നാളും ഓണവുമെല്ലാം ആഘോഷമൊന്നുമില്ലാതെയായിരുന്നു കടന്നുപോയത്. നഷ്ടപ്പെട്ടുപോയ സന്തോഷത്തെ തിരികെപ്പിടിച്ച് മുന്നേറുകയാണ് ദിലീപ്. പത്മസരോവരത്തിലിപ്പോള്‍ ആഘോഷത്തിന്റെ സമയം കൂടിയാണ്. രണ്ട് വര്‍ഷം മുന്‍പുള്ള നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

മറ്റൊരു ആഘോഷം കൂടി

മറ്റൊരു ആഘോഷം കൂടി

നാളുകള്‍ക്ക് ശേഷം ദിലീപിന്റെ കുടുംബത്തില്‍ ആഘോഷങ്ങളുടെ പരമ്പരയാണ്. പോയ വര്‍ഷത്തില്‍ കൈവിട്ടുപോയ പല സന്തോഷങ്ങളും തിരികെ പിടിച്ചിരിക്കുകയാണ് താരം. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബഹിഷ്‌ക്കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു ഇത്.

നൂലുകെട്ടിന് പിന്നാലെ

നൂലുകെട്ടിന് പിന്നാലെ

അടുത്തിടെയായിരുന്നു മകളുടെ നൂലുകെട്ട് ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി തവണ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആ സന്തോഷം പങ്കുവെച്ച് താരപിതാവ് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. കാവ്യ മാധവന്റെ പിറന്നാളും ബേബി ഷവര്‍ പാര്‍ട്ടിയും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്.

മീനാക്ഷിയുടെ സെലക്ഷന്‍

മീനാക്ഷിയുടെ സെലക്ഷന്‍

മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്നാണ് പേര് നല്‍കിയത്. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. മഹാലക്ഷ്മിയെന്ന പേര് നല്‍കിയത് മീനാക്ഷിയാണെന്നുള്ള വിവരമാണ് പുറത്തുവന്നത്. കുഞ്ഞനിയത്തിയുടെ വരവില്‍ സന്തോഷിച്ച താരപുത്രിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പഠന തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മീനാക്ഷി.

ഇത്തവണത്തെ ആഘോഷം

ഇത്തവണത്തെ ആഘോഷം

കഴിഞ്ഞ തവണത്തെപ്പോലെയല്ല ഇത്തവണത്തെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ മഹാലക്ഷ്മിയും ഒപ്പമുണ്ട്. ഒന്നിന് പുറകെ ഒന്നൊന്നായി ആഘോഷങ്ങളുടെ സമയമാണ് ഇപ്പോള്‍. മകളുടെ നൂലുകെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ഷികമെത്തിയത്. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആശംസ നേര്‍ന്ന് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തവണത്തെ ആഘോഷത്തെക്കുറിച്ച് അവര്‍ ചോദിച്ചത്.

ചിത്രങ്ങള്‍ വൈറലായി

ചിത്രങ്ങള്‍ വൈറലായി

ദിലീപും കാവ്യയും മീനാക്ഷിയുമൊക്കെ ഏത് ചടങ്ങില്‍ പങ്കെടുത്താലും മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട്. നൂലുകെട്ടിനിടയിലുള്ള ദിലീപിന്റെയും കാവ്യ മാധവന്റെയും ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. സെറ്റ് സാരിയില്‍ കാവ്യയെത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് ദിലീപ് എത്തിയത്. സാരിയിലായിരുന്നു മീനാക്ഷിയും.

കുഞ്ഞുമാലാഖയുടെ മുഖം

കുഞ്ഞുമാലാഖയുടെ മുഖം

മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്ക് കുഞ്ഞുമാലാഖ എത്തിയെന്നും ഇരുവരും സുഖമായിരിക്കുമെന്നുമുള്ള സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയത് ദിലീപായിരുന്നു. ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആ കുഞ്ഞുമുഖം ഒന്നുകാണാനായി കാത്തിരിക്കുകയാണ്. മകളുടെ ഫോട്ടോ പുറത്തുവിടരുതെന്ന തരത്തില്‍ കര്‍ശന നിര്‍ദേശമാണ് താരം നല്‍കിയിട്ടുള്ളതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

കാവ്യ മാധവന്റെ സന്തോഷം

കാവ്യ മാധവന്റെ സന്തോഷം

അമ്മയായതിന്റെ സന്തോഷത്തില്‍ ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. പ്രസവം കഴിഞ്ഞുവെങ്കിലും താരത്തിന്റെ സൗന്ദര്യത്തിന് ഒരു കുറവുമില്ലെന്നായിരുന്നു ആരാധകരുടെ കമന്റ്.

ഡോക്ടര്‍ പഠനത്തിന്റെ തിരക്കില്‍

ഡോക്ടര്‍ പഠനത്തിന്റെ തിരക്കില്‍

ദിലീപിന് പിന്നാലെ മീനാക്ഷിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള സംശയങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. ഡബ്‌സ്മാഷും ഡാന്‍സ് വീഡിയോയുമൊക്കെയായി ഇടയ്ക്കിടയ്ക്ക് മീനാക്ഷി എത്തിയിരുന്നു. ഇതോടെയാണ് താരപുത്രിയുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. എന്നാല്‍ സിനിമയിലേക്കില്ലെന്നും മെഡിക്കല്‍ ബിരുദത്തിനായി പോവുകയാണ് മകളെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ചെന്നൈയിലാണ് താരപുത്രി ജോയിന്‍ ചെയ്തത്.

ഡിങ്കന്‍ അവസാനഘട്ടത്തിലേക്ക്

ഡിങ്കന്‍ അവസാനഘട്ടത്തിലേക്ക്

കമ്മാരസംഭവത്തിന് പിന്നാലെ തിയേറ്ററുകളിലേക്കെത്തുന്ന പ്രൊഫസര്‍ ഡിങ്കന്റെ അവസാനഘട്ട തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. ബാങ്കോക്കില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ആക്ഷന്‍ രംഗങ്ങളും ഗാനവുമുള്‍പ്പടെയുള്ള കാര്യങ്ങളാണ് വിദേശത്ത് ഷൂട്ട് ചെയ്യുന്നത്. ജിമ്മില്‍ പോയതിന് ശേഷമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലിയായിരുന്നു കാവ്യ മാധവനും പിന്തുടര്‍ന്നത്.കുടുംബ കാര്യങ്ങളുമായി കഴിയാനാണ് താല്‍പര്യമെന്നും ഇനി സിനിമയിലേക്കില്ലെന്നുമാണ് താരത്തിന്റെ നിലപാടെന്ന് അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X