For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയയെ ചേര്‍ത്തുനിര്‍ത്തി ചാക്കോച്ചന്‍റെ കമന്‍റ്! വിവാഹജീവിതം 14 വര്‍ഷം പിന്നിട്ടുവെന്ന് താരം!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ കുഞ്ചാക്കോ ബോബന്റെ വിവാഹജീവിതം 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിനും ഭാര്യ പ്രിയയ്ക്കും ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. അനിയത്തിപ്രാവിലൂടെ ഫാസില്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച പുതുമുഖ നായകന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയെന്ന സവിശേഷതയും അദ്ദേഹത്തിന്റെ സിനിമയ്ക്കുണ്ട്. ഇന്നും ഈ റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. ചോക്ലേറ്റ് ഹീറോ പരിവേഷവുമായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ ഇമേജ് മാറ്റിയെടുത്തത്.

  50 കോടി ക്ലബിലെ സംവിധായകന്‍ മാത്രമല്ല പൃഥ്വിരാജ്! ബഹുമതികള്‍ വേറെയും സ്വന്തമാണ് അദ്ദേഹത്തിന്! കാണൂ!

  പ്രണയനായകനായി നിറഞ്ഞുനിന്ന താരം ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നറിയാനായും ആരാധികമാര്‍ കാത്തിരുന്നു, ഫോണിലൂടെയും കത്തുകളിലൂടെയുമൊക്കെയായി ചില്ലറ പ്രണയാഭ്യര്‍ത്ഥനകളായിരുന്നില്ല അദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍ പ്രിയയുമായി പ്രണയത്തിലായിരുന്നു അദ്ദേഹം. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വ്യക്തി ജീവിതത്തിലേയും സിനിമാജീവിതത്തിലേയും കസല കാര്യങ്ങള്‍ക്കും പിന്തുണയുമായി പ്രിയയും ചാക്കോച്ചനൊപ്പമുണ്ട്.

  ചാക്കോച്ചനും പ്രിയയ്ക്കും വിവാഹ വാര്‍ഷികം

  ചാക്കോച്ചനും പ്രിയയ്ക്കും വിവാഹ വാര്‍ഷികം

  പ്രിയയെ ജീവിതസഖിയാക്കിയിട്ട് 14 വര്‍ഷം പിന്നിട്ടുവെന്നും സന്തോഷകരമായ കുടുംബജീവിതത്തിലെ ഇത്തവണത്തെ ആഘോഷം എക്സ്ട്രാ സ്പെഷലാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെയായി പങ്കുവെച്ച പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും മാതൃകാ ദാന്പത്യം നയിക്കുന്നവരാണ്. ഇന്‍റീരിയര്‍ ഡിസൈനിംഗിലും ആര്‍ക്കിടെക്ചറിലുമൊക്കെയാണ് പ്രിയയ്ക്ക് താല്‍പര്യമെന്ന് നേരത്തെ ചാക്കോച്ചന്‍ പറഞ്ഞിരുന്നു.

  സൗന്ദര്യത്തിന്‍രെ രഹസ്യം

  സൗന്ദര്യത്തിന്‍രെ രഹസ്യം

  പ്രായം തളര്‍ത്താത്ത സൗന്ദര്യമെന്ന വിശേഷണത്തിനര്‍ഹനാണ് ഈ താരം. മുടിയുടെ കാര്യത്തില്‍ അല്‍പ്പം പിന്നാക്കമാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് താരത്തെ കളിയാക്കാറുമുണ്ട്. തന്റെ രൂപം പലപ്പോഴും അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നായിരുന്നു താരത്തിന്റ വെിലയിരുത്തല്‍. ചോക്ലേറ്റ് ഹീറോയെന്ന വിശേഷണത്തോട് വല്യ താല്‍പര്യമില്ലെന്ന് താരം തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു.

   പ്രിയയുടെ കുക്കിംഗ് കിടുവാണ്

  പ്രിയയുടെ കുക്കിംഗ് കിടുവാണ്

  റൊമാന്റിക് ഹീറോയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു കുഞ്ചാക്കോ ബോബന്‍ വിവാഹിതനാവുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ആരാധികമാരുടെ ചങ്ക് തകര്‍ക്കുന്ന കാര്യമായിരുന്നു ഇത്. പ്രണയവിവാഹമാണ് തന്റേതെന്നും പ്രണയകഥയെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. പ്രിയയുടെ പിന്തുണയെക്കുറിച്ച് താരം എപ്പോഴും വാചാലനാവാറുണ്ട്. ചാക്കോച്ചനോടൊപ്പം സെറ്റിലേക്കെത്തുന്ന പ്രിയ നല്ലൊരു കുക്കാണെന്നും ഭക്ഷണപ്രിയയാണെന്നും സഹതാരങ്ങളും പറഞ്ഞിട്ടുണ്ട്.

  ചോക്ലേറ്റ് ഹീറോ പരിവേഷം മാറ്റിയത്

  ചോക്ലേറ്റ് ഹീറോ പരിവേഷം മാറ്റിയത്

  സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും മോചിതനാവണമെന്ന് താരം ആഗ്രഹിച്ചിരുന്നു. റൊമാന്റിക്, ചോക്ലേറ്റ് ഹീറോയ്ക്കുമപ്പുറത്ത് കോമഡിയും വില്ലത്തരവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു പിന്നീട്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചതോടെയാണ് സംവിധായകരില്‍ പലരും താരത്തെ കൃത്യമായി ഉപയോഗിച്ചതും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകള്‍ താരവും നടത്താറുണ്ട്, ലുക്കിലും എടുപ്പിലും വ്യത്യസ്തമായിരിക്കണം ഓരോ കഥാപാത്രമെന്ന കാര്യത്തില്‍ താരം ശ്രദ്ധ പുലര്‍ത്താറുണ്ട്. നാടന്‍ കഥാപാത്രങ്ങളേയും മോഡേണ്‍ വേഷങ്ങളേയും ഒരുപോലെ അവതരിപ്പിച്ചാണ് ഈ താരം മുന്നേറുന്നത്.

  റിയാലിറ്റി ഷോയിലുമെത്തിയിരുന്നു

  റിയാലിറ്റി ഷോയിലുമെത്തിയിരുന്നു

  കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ലാല്‍ ജോസ്. ലാലുവിന്റെ സിനിമയിലേക്ക് പുതിയ നായകനേയും നായികയേയും കണ്ടെത്താനായി റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ മെന്ററായി താരവും എത്തിയിരുന്നു. ബിഗ് സ്‌ക്രീനില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു ചാക്കോച്ചന്‍ മിനിസ്‌ക്രീനിലേക്കെത്തിയത്. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും രസകരമായ അനുഭവങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

  നര്‍ത്തകനാണ്

  നര്‍ത്തകനാണ്

  അഭിനയം മാത്രമല്ല നൃത്തത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ താരം. താരത്തിന്റെ സിനിമകളിലെ ഗാനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നതിന് പിന്നില്‍ ഒരു കാരണം ഇതാണ്. സിനിമയ്‌ക്കൊപ്പം നൃത്ത പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്, സ്റ്റേജ് ഷോകളില്‍ വേദിയെ ഹരം കൊള്ളിക്കുന്ന പ്രകടനവുമായാണ് താരമെത്താറുള്ളത്.

  ശാലിനിയുമായി പ്രണയം?

  ശാലിനിയുമായി പ്രണയം?

  കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരായേക്കുമെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ ഒരുകാലത്ത് പ്രചരിച്ചിരുന്നു. അനിയത്തിപ്രാവിലൂടെ തുടങ്ങിയ കൂട്ടുകെട്ട് അടിക്കടിയായി ആവര്‍ത്തിച്ചതോടെയാണ് പാപ്പരാസികളും ഇവരെ വിടാതെ പിന്തുടര്‍ന്നത്. ശാലിനിയും അജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ തനിക്കറിയാമെന്നും താനായിരുന്നു അതിലെ ഹംസമെന്നും ചാക്കോച്ചന്‍ പറഞ്ഞതോടെയാണ് തെറ്റിദ്ധാരണകള്‍ മാറിയത്.

  ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റ്

  ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റ്

  സൂപ്പര്‍ താരങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത തരത്തിലുള്ളൊരു റെക്കോര്‍ഡ് കുഞ്ചാക്കോ ബോബന് സ്വന്തമാണ്. ഇതുവരെ ഈ റെക്കോര്‍ഡ് തിരുത്താന്‍ മറ്റൊരു താരത്തിനും കഴിഞ്ഞില്ലെന്നതാണ് മറ്റൊരു വസ്തുത. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു താരപുത്രന്റെ അരങ്ങേറ്റം. കഴിഞ്ഞ 22 വര്‍ഷമായി ഈ റെക്കോര്‍ഡ് ചാക്കോച്ചന് സ്വന്തമാണ്. 1997ലായിരുന്നു സിനിമ റിലീസ് ചെയ്തത്. തുടക്കത്തില്‍ അത്ര സ്വീകരണമായിരുന്നില്ല അനിയത്തിപ്രാവിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് സിനിമ കത്തിക്കയറുകയായിരുന്നു. അതിന് മുന്‍പ് ഇന്‍ഡസ്ട്രി ഹിറ്റായി വിശേഷിപ്പിച്ചിരുന്ന മണിച്ചിത്രത്താഴിന്‍രെ റെക്കോര്‍ഡായിരുന്നു സിനിമ തിരുത്തിയത്. കുഞ്ചാക്കോ ബോബന് പിന്നാലെയായി നിരവധി താരപുത്രന്‍മാരും താരപുത്രികളുമൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ മറ്റൊരു താരത്തിനും കഴിഞ്ഞിരുന്നില്ല.

  പോസ്റ്റ് കാണാം

  കുഞ്ചാക്കോ ബോബന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

  English summary
  Happy wedding anniversary Kunchako Boban's post viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X