സുപ്രിയ പൃഥ്വിയുടേതായിട്ട് 8 വര്‍ഷം! ഇത്തവണത്തെ ആഘോഷം കിടുക്കുമെന്ന് ആരാധകര്‍! കാണൂ!

മലയാള സിനിമയിലെ താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് പൃഥ്വിരാജ്. രഞ്ജിത്ത് ചിത്രമായ നന്ദനത്തിലൂടെയാണ് അദ്ദേഹം അരങ്ങേറിയത്. ഫാസിലായിരുന്നു താരപുത്രനായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള മോഹനും തനിക്കുണ്ടെന്ന് നേരത്തെ തന്നെ താരം പറഞ്ഞിരുന്നു. തന്റേടത്തോടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. അഹങ്കാരിയായും ജാഡക്കാരനായുമൊക്കെയാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അതിന് പിന്നിലെ കാരണം എടുത്തടിച്ചുള്ള തുറന്നുപറച്ചിലുകളാണെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. താരപുത്രന്റെ ധിക്കാരമല്ല ശൈലിയാണ് അതെന്ന് പിന്നീടാണ് മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും മനസ്സിലായത്.

പൃഥ്വിയുടെ വിവാഹത്തെക്കുറിച്ച് തനിക്കൊരു ടെന്‍ഷനുമുണ്ടായിരുന്നില്ലെന്നും ഏതെങ്കിലും പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ അക്കാര്യത്തെക്കുറിച്ച് മകന്‍ പറയുമെന്നും അത് നടത്താമെന്നുമായിരുന്നു തന്റെ നിലപാടെന്നായിരുന്നു മല്ലിക സുകുമാരന്‍. ബിബിസിയിലെ മാധ്യമപ്രവര്‍ത്തകയായ സുപ്രിയയുമായുള്ള ഇഷ്ടത്തെക്കുറിച്ച് പൃഥ്വി തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് ഇവരുടെ വിവാഹവും നടത്തിയത്. പാലക്കാട് വെച്ച് വളരെ ലളിതമായാണ് വിവാഹം നടത്തിയത്. പിന്നീട് ഗംഭീരവിരുന്നും നടത്തിയിരുന്നു. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ്-സുപ്രിയ വിവാഹം. വ്യാഴാഴ്ച വിവഹാവാര്‍ഷികം ആഘോഷിക്കുന്ന രാജുവേട്ടനും ചേച്ചിക്കും ആശംസ നേര്‍ന്ന് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

8ാമത്തെ വര്‍ഷത്തിലേക്ക്

8ാമത്തെ വര്‍ഷത്തിലേക്ക്

8 വര്‍ഷം മുന്‍പൊരു ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ് സുപ്രിയയെ ജീവിതസഖിയാക്കിയത്. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു അദ്ദേഹം. ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു അരങ്ങേറിയത്. കാവ്യ മാധവന്‍, നവ്യ നായര്‍, മീര ജാസ്മിന്‍ തുടങ്ങിയ നായികമാരുമായി ചേര്‍ത്ത് അദ്ദേഹത്തിന്‍രെ പേരുകള്‍ പ്രചരിച്ചിരുന്നു. തനിക്കിണങ്ങിയ ഒരു പെണ്‍കുട്ടി എത്തിയാല്‍ വിവാഹത്തെക്കുറിച്ച് അറിയിക്കാമെന്നായിരുന്നു പൃഥ്വി പറഞ്ഞത്.

 ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

വിവാഹത്തിന് ശേഷം ഭര്‍ത്താവിന്‍രെയും കുടുംബത്തിന്റേയും കാര്യങ്ങളുമായി തിരക്കിലായിരുന്നു സുപ്രിയ. പൃഥ്വിയുടെ സിനിമാജീവിതത്തിനും ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കിക്കൊണ്ടിരിക്കുന്നത്. മാതൃകാ താരദമ്പതികളായാണ് പലപ്പോഴും ഇവരെ വിശേഷിപ്പിക്കാറുള്ളത്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പൃഥ്വിക്കൊപ്പം സുപ്രിയയും എത്താറുണ്ട്. സുപ്രിയയെക്കുറിച്ച് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്നും അധികം വൈകാതെ അത് മാറിയെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരുന്നു.

മകളുടെ വരവ്

മകളുടെ വരവ്

2014 ലാണ് പൃഥ്വിക്കും സുപ്രിയയ്ക്കുമിടയിലേക്ക് കുഞ്ഞതിഥി എത്തിയത്. അലംകൃതയെന്ന അല്ലിയാണ് ഇപ്പോള്‍ ഈ കുടുംബത്തിലെ താരം. മകള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് പൃഥ്വിയെത്തിയിരുന്നു. വികൃതിക്കാരിയാണ് അവളെന്നും അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നും താരം പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ ആദ്യചിത്രം പൃഥ്വി പങ്കുവെച്ചത്.

അലംകൃതയും താരമായി മാറി

അലംകൃതയും താരമായി മാറി

അല്ലിയാണ് ഇപ്പോള്‍ താരം. പാത്തൂട്ടിക്കും നച്ചുവിനും പിന്നാലെയായെത്തിയ അല്ലിയാണ് ഇപ്പോള്‍ കുടുംബത്തിലെ താരമെന്നും അവളാണ് ഇപ്പോള്‍ തന്‍രെ കൂട്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. അല്ലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജും സുപ്രിയയും എത്താറുണ്ട്. മുഖം വ്യക്തമാക്കാത്ത തരത്തിലുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്യാറുള്ളത്. എങ്ങനെ ഇത് സാധിക്കുന്നുവെന്ന് ചോദിച്ച് ആരാധകരെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഡയറക്ടര്‍ സാറിനെ കാണാന്‍ കിട്ടുന്നില്ലെന്നും മകളേയും കൂട്ടി ലൊക്കേഷനിലേക്ക് പോവുകയാണ് ഇപ്പോഴത്തെ ഡ്യൂട്ടിയെന്നും സുപ്രിയ പറഞ്ഞിരുന്നു. ഇനിയും വീട്ടിലേക്ക് തിരികയെത്തിയില്ലെങ്കില്‍ മകള്‍ക്കൊപ്പം താനും മുംബൈയിലേക്ക് പോവുമെന്ന് ഭീഷണിപ്പെടുത്തിയും സുപ്രിയ എത്തിയിരുന്നു.

നിര്‍മ്മാണ പങ്കാളിയായി

നിര്‍മ്മാണ പങ്കാളിയായി

ഭാവിയില്‍ സിനിമാകമ്പനി തുടങ്ങാനുള്ള പദ്ധതിയെക്കുറിച്ചും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഒന്നര വര്‍ഷത്തെ പ്രയ്തനത്തിനൊടുവിലായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പിറവിയെടുത്തത്. നിര്‍മ്മാണ പങ്കാളിയായി സുപ്രിയയും ഒപ്പമുണ്ടായിരുന്നു. ജെനൂസ് മുഹമ്മദ് ച്ിത്രമായ നയനായിരുന്നു ഈ ബാനറില്‍ നിന്നും പുറത്തിറങ്ങിയ ആദ്യ സിനിമ.

ലൂസിഫര്‍ സന്തോഷത്തില്‍

ലൂസിഫര്‍ സന്തോഷത്തില്‍

ഇത്തവണത്തെ വിവാഹവാര്‍ഷികത്തിന് മാറ്റ് കൂടുതലാണെന്നാണ് ആരാധകരും പറയുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംവിധാനമെന്ന മോഹവും സാക്ഷാത്ക്കരിച്ച പൃഥ്വിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് ലൂസിഫര്‍ കുതിക്കുന്നത്. സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

ആശംസാപ്രവാഹമാണ്

ആശംസാപ്രവാഹമാണ്

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് പൃഥ്വിക്കും സുപ്രിയയ്ക്കും ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. ലൂസിഫര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി വിദേശത്തേക്ക് പോയ ഇരുവരും തിരിച്ചെത്തിയത് അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്. കലാഭവന്‍ ഷാജോണ്‍ സംവിദാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണത്തെ ആഘോഷം

ഇത്തവണത്തെ ആഘോഷം

ഇത്തവണത്തെ ആഘോഷം എവിടെ വെച്ചാണെന്നും ചിത്രങ്ങളൊന്നും പുറത്തുവന്നില്ലല്ലോയെന്ന ചോദ്യവുമൊക്കെയായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചൂടേയെന്ന ചോദ്യവുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X