മോഹൻലാൽ ആരാധകൻ മമ്മൂട്ടിയുടെ സെറ്റിൽ; ഭ്രാന്തമായ ആരാധന; ഒടുവിൽ പുറത്താക്കേണ്ടി വന്നു; ടിനി ടോം

മറ്റു ഭാഷകളെ അപേക്ഷിച്ച് ഫാൻ ഫൈറ്റുകൾ മോളിവുഡിൽ കുറവാണ്. സൂപ്പർസ്റ്റാറുകളെ ദൈവ തുല്യരായി കാണുന്ന തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് നിന്നും വ്യത്യസ്തരാണ് മലയാളി പ്രേക്ഷകർ. എങ്കിലും അതിര് കടന്ന താരാരാധനയുള്ള മലയാളികളും കുറവല്ല. മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്പോരുകളും ഉണ്ടാകാറുണ്ട്. താരങ്ങൾക്ക് തന്നെ ഇത് വിനയാകാറുമുണ്ട്. പുതിയ ചിത്രം മാലെെക്കോട്ടെ വാലിബനിൽ മോഹൻലാൽ പരീക്ഷണത്തിന് തയ്യാറായത് ആരാധകർ സ്വീകരിച്ചില്ലെന്നത് ഇതിന് തെളിവാണ്.

കടുത്ത മോ​ഹൻലാൽ ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് ‌നടൻ ടിനി ടോം. മോഹൻലാൽ ആരാധകൻ മമ്മൂട്ടിയുടെ സിനിമാ സെറ്റിലുണ്ടാക്കിയ പുകിലുകളെക്കുറിച്ചാണ് ടിനി ടോം സംസാരിച്ചത്. കൗമുദി മൂവീസിനോടാണ് പ്രതികരണം. മം​ഗ്ലീഷ് എന്ന സിനിമയ്ക്കിടെയാണ് ഇയാളെ പരിചയപ്പെടുന്നത്. ചീഫ് മേക്കപ്പ് മാന്റെ അസിസ്റ്റന്റായിരുന്നു. ഈ പയ്യൻ മാറി നിന്ന് എന്നെ നോക്കുന്നുണ്ട്. മമ്മൂക്കയാണ് സിനിമയിലെ നായകൻ. എന്റെയടുത്ത് വന്ന് ചേട്ടൻ മമ്മൂക്കയുടെ ആളല്ലേ എന്ന് ചോദിച്ചു.

 Mammootty, Tini Tom

ചേട്ടൻ മമ്മൂക്കയെക്കുറിച്ചാണ് പുകഴ്ത്തി പറയാറ്. ലാലേട്ടനെക്കുറിച്ചൊന്നും പറയാറില്ലെന്നും പറഞ്ഞു. ഇവൻ ലാലേട്ടൻ ഫാനാണെന്ന് മനസിലായി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവൻ മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ സെക്രട്ടറിയാണെന്ന് അറിയുന്നത്. ആ സമയത്ത് ലാലേട്ടന്റെ പെരുച്ചാഴിയും മമ്മൂക്കയുടെ ​ഗ്യാങ്സ്റ്ററും റിലീസാകാൻ പോവുകയാണ്. സെറ്റിൽ മമ്മൂക്ക വന്നിട്ടും ഇവന് ഭയങ്കര അടുപ്പമാെന്നുമില്ല.

പെരുച്ചാഴി റിലീസിന് രണ്ട് വണ്ടി ആളിറങ്ങണമെന്നൊക്കെ ഫോൺ വിളിച്ച് പറയുന്നുണ്ട്. അവന് മേക്കപ്പിലല്ല ശ്രദ്ധ. എന്റെയടുത്ത് ഭയങ്കര അകൽച്ചയാണ്. കാരണം ഞാൻ മമ്മൂക്കയുടെ ആളാണെന്ന് കരുതി. ഞാനവനെ വിളിച്ച് ഞാൻ ശരിക്കും ലാലേട്ടൻ ഫാനാണ്, സിനിമയിൽ കയറാൻ മമ്മൂക്കയോട് അടുപ്പം കാണിക്കുന്നതാണെന്ന് തള്ളി. നമ്മളൊക്കെ ഒന്നാണല്ലേ എന്ന് അവൻ.

Mohanlal,  Mammootty

ആ പടത്തിൽ ഒരു സായിപ്പുണ്ട്. മമ്മൂക്കയെ കാണിച്ച് അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ പൊട്ടിയിട്ടുണ്ട്, ലാലേട്ടനാണ് ഇവിടത്തെ ആളെന്ന് സായിപ്പിനെ പറഞ്ഞ് പഠിപ്പിച്ചു. മമ്മൂക്ക ഇതറിയുന്നില്ല. മമ്മൂക്ക അവിടെ വന്നിരുന്നപ്പോൾ സായ്പ്പ് നിങ്ങളുടെ നിരവധി സിനിമകൾ പരാജയപ്പെട്ടോ എന്ന് ചോദിച്ചു. ആ സമയത്ത് ഇമ്മാനുവൽ എന്ന സിനിമ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്. ആരാടാ എന്റെ പടം പൊട്ടിയെന്ന് പറഞ്ഞതെന്ന് മമ്മൂക്ക ചോദിച്ചു. ഇവൻ ഒറ്റയോട്ടം. അത്രയും ഭ്രാന്തനായ ആരാധകനായിരുന്നെന്നും ടിനി ടോം ഓർത്തു.

മോഹൻലാലിനെ കാണാനുള്ള അവസരം വന്നപ്പോൾ ഈ ആരാധകൻ തയ്യാറായില്ലെന്നും ടിനി ടോം പറയുന്നു. കണ്ടാൽ ബോധം കെട്ട് വീഴുമെന്നാണ് അവൻ പറയുന്നു. ലാലേട്ടൻ ഭ്രാന്ത് മൂത്ത് മം​ഗ്ലീഷിന്റെ സെറ്റിൽ നിന്നും അവൻ പുറത്തായി. ഇപ്പോൾ പുള്ളി അഭിനയിക്കാൻ നടക്കുന്നുണ്ട്. ഈ ആരാധകനെക്കുറിച്ച് ഒരിക്കൽ ലാലേട്ടനോട് പറഞ്ഞു.

അങ്ങനെ ഒരുപാട് പേരുണ്ട് മോനെ എന്ന് അദ്ദേഹം. ഇതങ്ങനെയല്ല, ഭ്രാന്തമായ ആരാധനയാണെന്ന് പറഞ്ഞപ്പോൾ വിളിക്ക് മോനെ, എനിക്കവനെ കാണണമെന്ന് അദ്ദേഹം. ഞാനിവനെ വിളിച്ചപ്പോൾ വന്നില്ല,. കണ്ടാൽ ബോധം കെട്ട് വീഴുമെന്നാണ് അവൻ പറഞ്ഞതെന്നും ടിനി ടോം ഓർത്തു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X