Just In
- 3 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 5 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹര്‍ദ്ദിക്ക് പാണ്ഡ്യ മുതല്‍ ശില്‍പ്പ ഷെട്ടി വരെ, ഈ വര്‍ഷം കുഞ്ഞുണ്ടായ ബോളിവുഡ് സെലിബ്രിറ്റികള്‍
താരങ്ങളും സെലിബ്രിറ്റികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ആക്ടീവായിരുന്ന ഒരു വര്‍ഷമായിരുന്നു 2020. തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും മിക്കപ്പോഴും എത്തിയിരുന്നു. കുടുംബത്തോടൊപ്പമുളള സന്തോഷ നിമിഷങ്ങളെല്ലാം എല്ലാവരും പങ്കുവെച്ചു. ഈ വര്‍ഷം വിവാഹിതരായ സിനിമാ താരങ്ങളും മറ്റ് സെലിബ്രിറ്റികളും നിരവധിയാണ്. ഒപ്പം ആദ്യത്തെ കണ്മണിയുണ്ടായ സന്തോഷവും താരങ്ങള്‍ പങ്കുവെച്ചു.
മലയാളി താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് സെലിബ്രിറ്റികളും കുഞ്ഞുണ്ടായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരങ്ങളുടെ കുട്ടികളുടെതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം എല്ലാവരും എറ്റെടുക്കാറുണ്ട്. അതേസമയം ഈ വര്‍ഷം ജനിച്ച ബോളിവുഡ് സെലിബ്രിറ്റികളുടെ മക്കളെ കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ...

ബോളിവുഡ് താരം റസ്ലാന് മുംതാസിന് കുഞ്ഞ് ജനിച്ചത് ഈ വര്‍ഷമാണ്. 2014ലാണ് നിരാലി മേഹ്തയുമായുളള നടന്റെ വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് ആറ് വര്‍ഷത്തിന് ശേഷമാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി എത്തിയത്. റയാന് എന്നാണ് മകന് ദമ്പതികള്‍ പേരിട്ടത്. കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പ് റസ്ലാന് പങ്കുവെച്ചിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും രണ്ടാമത്തെ കുഞ്ഞുണ്ടായത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ക്ക് ഷമീഷ ഷെട്ടി കുന്ദ്ര എന്നാണ് ശില്‍പ്പ ഷെട്ടി പേരിട്ടത്. കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍ ശില്‍പ്പ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഈ വര്‍ഷം ജുലായിലാണ് ക്രിക്കറ്റ് താരം ഹര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും ഭാര്യയും നടിയുമായ നടാഷ സ്റ്റാന്കോവികിനും കുഞ്ഞ് പിറന്നത്. അഗസ്ത്യ എന്നാണ് ആദ്യത്തെ കണ്മണിക്ക് ഹര്‍ദ്ദിക്ക് പേരിട്ടത്. മകന്റെ ചിത്രം പങ്കുവെച്ച് ഹര്‍ദ്ദിക്ക് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചത്. അഗസ്ത്യയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ബോളിവുഡ് താരം കല്‍ക്കി കൊച്ച്ലിനും കാമുകന് ഹെര്ഷ്ബെര്ഗിനും പെണ്‍കുഞ്ഞാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു താരപുത്രിയുടെ ജനനം. സാഫോ എന്നാണ് മകള്‍ക്ക് കല്‍ക്കി പേരിട്ടത്. യെ ജവാനി ഹേ ദിവാനി പോലുളള സിനിമകളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് കല്‍ക്കി കൊച്ച്ലിന്‍.

ബോളിവുഡ് നടി ലിസ ഹെയ്ഡനും ഭര്‍ത്താവ് ഡിനോ ലാല്‍വാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. മകന് ലിയോ എന്നാണ് ഇരുവരും പേരിട്ടത്. ആദ്യത്തെ കുഞ്ഞിന് സാക്ക് എന്നാണ് ഇരുവരും പേരിട്ടിരുന്നത്. അടുത്തിടെയാണ് നടിയും ഭര്‍ത്താവും തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.