നിറവയറ് ചിത്രങ്ങളുമായി നടി നടാഷയും പ്രിയതമനും! ബേബി ഷവര്‍ ആഘോഷിച്ച് താരങ്ങള്‍, ചിത്രം വൈറല്‍

ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യെയും പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിരുന്നതാണ്. എന്നാല്‍ അടുത്തിടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോവുകയാണെന്ന കാര്യം ഹാര്‍ദ്ദിക് വെളിപ്പെടുത്തിയത്.

ഒപ്പം കുറച്ച് ചിത്രങ്ങളും പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രങ്ങളും ഹാര്‍ദ്ദിക് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ബേബി ഷവര്‍ നടത്തിയതിന്റെ ഫോട്ടോസാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് ചിത്രങ്ങള്‍ നടാഷയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം പുതിയ അതിഥിയെ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കത്തെ കുറിച്ചും നടി പറഞ്ഞിരിക്കുകയാണ്.

hardik-pandya-and-natasa-stankovic

'ഞാനും ഹാര്‍ദ്ദികും മുന്‍പും ഇപ്പോഴുമായി ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇത് അതിലും മികച്ചതാണ്. വൈകാതെ ഞങ്ങളുടെ ഇടയിലേക്ക് പുതിയൊരാളെ സ്വീകരിക്കാനുള്ള ആകാംഷയിലാണിപ്പോള്‍. ജീവിതത്തിലെ പുതിയ ചുവടുവെപ്പിന്റെ ആവേശത്തിലാണ്. അതിന് നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും' നടാഷ പറയുന്നു.

ഹാര്‍ദ്ദികും നടാഷയുമടക്കം വളരെ കുറച്ച് പേര്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ബേബി ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നത്. നിറവയറുമായി അതീവ സുന്ദരിയായി നടാഷ പ്രത്യക്ഷപ്പെടുമ്പോള്‍ സന്തോഷം അടക്കാന്‍ കഴിയാത്ത വിധത്തിലാണ് ഹാര്‍ദ്ദിക് ചിത്രങ്ങളിലുള്ളത്. നടി പ്രിയാമണി അടക്കം ഒത്തിരി പ്രമുഖരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

hardik-pandya-and-natasa-stankovic

വീരാട് കോലിയും അനുഷ്‌കയുമടക്കം ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളും സിനിമ നടിമാരും തമ്മില്‍ വിവാഹിതരായ കപ്പിള്‍സ് ഒരുപാടുണ്ട്. അങ്ങനെയാണ് നടാഷയുടെയും ഹാര്‍ദ്ദികിന്റെയും പേരില്‍ ഗോസിപ്പുകള്‍ വന്നത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കൊപ്പമായിരുന്നു നടാഷയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് പാണ്ഡ്യ ആദ്യമായി തുറന്ന് പറയുന്നത്. ഒരാഴ്ച മുന്‍പായിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന കാര്യം ഹാര്‍ദ്ദിക് പാണ്ഡ്യ വെളിപ്പെടുത്തുന്നത്.

'നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ജീവിതത്തിലെ ആ പുതിയ ഇന്നിങ്സിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെ പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകുമല്ലോ' എന്നാണ് പാണ്ഡ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X