പ്രസവശേഷം ഭാര്യയ്ക്ക് സമ്മാനവുമായി ഹാര്‍ദ്ദിക്! എക്കാലത്തെയും വലിയ സമ്മാനമാണെന്ന് പറഞ്ഞ് താരം
ലോക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും നടിയും പങ്കാളിയുമായ നടാഷയുടെ ജീവിതത്തിലും വലിയ സന്തോഷം നിറഞ്ഞിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന സന്തോഷ വിവരം ഹാര്‍ദ്ദിക് പുറത്ത് വിടുന്നത്.
നടാഷയ്‌ക്കൊപ്പം ബേബി ഷവര്‍ പാര്‍ട്ടി വലിയ ആഘോഷമാക്കിയതിന് ശേഷം ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചാണ് ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന് കാര്യം ഹാര്‍ദ്ദിക് പുറത്ത് വിട്ടത്. അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജൂലൈ അവസാനത്തോടെ ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്നു. താനും നടാഷയും ഒരു ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളായ സന്തോഷം ട്വിറ്ററിലൂടെ താരം തന്നെയാണ് പങ്കുവെച്ചതും.

മകന്‍ ജനിച്ച വിവരം പറഞ്ഞ് കൊണ്ട് കുഞ്ഞിന്റെ കൈയില്‍ പിടിച്ച് നില്‍ക്കുന്നൊരു ചിത്രമായിരുന്നു ഹാര്‍ദ്ദിക് ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ മകന്റെ മുഖം വ്യക്തമാവുന്ന തരത്തില്‍ കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും എടുത്ത് നില്‍ക്കുന്ന ചിത്രവും താരം പുറത്ത് വിട്ടു. ഇപ്പോഴിതാ പ്രിയതമയ്ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഹാര്‍ദ്ദിക്.
കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് പങ്കാളിയായ നടാഷ സ്റ്റാന്‍കോവിച്ചിനൊപ്പമുള്ള ചിത്രം ഹാര്‍ദ്ദിക് പോസ്റ്റ് ചെയ്യുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രം ആശുപത്രിയില്‍ നിന്നുള്ളതാണെന്നാണ് തോന്നുന്നത്. 'എന്റെ റോസിന് റോസ്. എക്കാലത്തെയും വലിയ സമ്മാനം നല്‍കിയതിന് നന്ദി' എന്നുമായിരുന്നു ചിത്രത്തിന് താഴെ ക്യാപ്ഷനായി താരം കൊടുത്തത്.
Recommended Video

ഹാര്‍ദ്ദികിന്റെ പോസ്റ്റിന് താഴെ നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു എന്നാണ് നടാഷ കമന്റിട്ടിരിക്കുന്നത്. സഹപ്രവര്‍ത്തകരും സിനിമ-ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും ആരാധകരുമെല്ലാം താരങ്ങള്‍ക്ക് ആശംസകളുമായി എത്തി കൊണ്ടിരിക്കുകയാണ്. മകന്‍ പിറന്നതോടെ പിതാവിന്റെ ചുമതലകളെല്ലാം നിര്‍വഹിക്കുകയാണ് ഹാര്‍ദ്ദിക് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബേബി ഷവര്‍ നടത്തിയതിന് പിന്നാലെ ഗര്‍ഭകാലം തങ്ങള്‍ ആഘോഷിക്കുകയാണെന്ന് കാണിച്ച് ഒരുപാട് ചിത്രങ്ങളുമായി നടാഷയും എത്തിയിരുന്നു. 'നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ജീവിതത്തിലെ ആ പുതിയ ഇന്നിങ്സിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെ പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകുമല്ലോ' എന്നാണ് താരം പറഞ്ഞിരുന്നത്.


Click it and Unblock the Notifications











