നിറവയര്‍ ചിത്രങ്ങളുമായി ക്രിക്കറ്റ് താരത്തിന്റെ പ്രിയതമ! ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി താരങ്ങൾ

ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളും സിനിമാ നടിമാരുമായിട്ടുള്ള പ്രണയം ഒരുപാട് കേട്ടിട്ടുണ്ട്. വിരാട് കോലിയും അനുഷ്‌കയ്ക്കും ശേഷം ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യെയും പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചിനെ കുറിച്ചിട്ടുമുള്ള വാര്‍ത്തകളാണ് ഇന്റര്‍നെറ്റില്‍ നിറയുന്നത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നിരവധി വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു.

കൂടുതല്‍ വ്യക്തമായത് അടുത്തിടെയാണ്. ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന് കാര്യം പറഞ്ഞ് താരങ്ങള്‍ എത്തിയതോടെയായിരുന്നു ഇരുവരുടെയും പ്രണയം വീണ്ടും ചര്‍ച്ചയായത്. കഴിഞ്ഞ മാസമാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോവുകയാണെന്ന കാര്യം ഹാര്‍ദ്ദിക് വെളിപ്പെടുത്തിയത്. പിന്നാലെ നടാഷയെ കുറിച്ച് പറഞ്ഞ താരം ബേബി ഷവര്‍ പാര്‍ട്ടി നടത്തിയ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു.

hardik-pandey-natash

ഗര്‍ഭകാലം തങ്ങള്‍ ആഘോഷമാക്കുകയാണെന്ന് കാണിച്ച് ഒരുപാട് ചിത്രങ്ങളുമായി നടാഷയും എത്തി കൊണ്ടിരിക്കുകയാണ്. കുഞ്ഞ് പിറക്കാന്‍ പോവുന്നതിന്റെ എല്ലാ സന്തോഷവും താരങ്ങളുടെ മുഖത്ത് പ്രകടമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി നടാഷ പങ്കുവെച്ചൊരു ചിത്രമാണ് ചര്‍ച്ചയാവുന്നത്. ബാത്‌റൂമില്‍ നിന്നും നിറവയര്‍ കാണിക്കുന്നൊരു സെല്‍ഫി ചിത്രമായിരുന്നു നടാഷ പോസ്റ്റ് ചെയ്തത്.

ഹാര്‍ദ്ദികും നടാഷയുമടക്കം വളരെ കുറച്ച് പേര്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. നിറവയറുമായി അതീവ സുന്ദരിയായി നടാഷ പ്രത്യക്ഷപ്പെടുമ്പോള്‍ സന്തോഷമടക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഹാര്‍ദ്ദിക്. ഇരുവര്‍ക്കും ആശംസകളുമായി സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെ എത്തിയിരുന്നു.

hardik-pandey-natash

'നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ജീവിതത്തിലെ ആ പുതിയ ഇന്നിങ്‌സിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെ പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകുമല്ലോ' എന്ന് പറഞ്ഞായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞത്.

പിന്നാലെ 'ഞാനും ഹാര്‍ദ്ദികും മുന്‍പും ഇപ്പോഴുമായി ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇത് അതിലും മികച്ചതാണ്. ഞങ്ങളുടെ ഇടയിലേക്ക് പുതിയൊരാളെ സ്വീകരിക്കാനുള്ള ആകാംഷയിലാണിപ്പോള്‍. ജീവിതത്തിലെ പുതിയ ചുവടുവെപ്പിന്റെ ആവേശത്തിലാണ്. അതിന് നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്ന് പറഞ്ഞ് നടാഷയും എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X