അഭിനയിക്കാൻ ചാൻസ് തേടിയലഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലായി, ആ പഴയ കഥ പറഞ്ഞ് ഹരീഷ് കണാരൻ
കോഴിക്കോടൻ ശൈലിയിൽ സംസാരിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഹരീഷ് കണാരൻ. കോമഡിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ താരത്തിന് ഇന്ന് കുടുംബ പ്രേക്ഷകരുടേയും യുത്തിന്റേയും കുട്ടികളുടേയും ഇടയിൽ കൈനിറയെ ആരാധകരുണ്ട്. കോഴിക്കോടൻ ഭാഷാഭേദവും നിഷ്‌കളങ്കതയുമാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. 2014 ൽ പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് വെള്ളിത്തിരയിൽ എത്തിയത്. ആദ്യ സിനിമ വിചാരിച്ചത് പോലെ ക്ലിക്കായില്ലെങ്കിലും 'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തിലൂടെ നടന്റെ തലവര ആകെ മാറുകയായിരുന്നു.

ഒരിക്കലും നടക്കില്ല എന്ന് മനസ്സിൽക്കുറിച്ചിട്ട മോഹമായിരുന്നു സിനിമാഭിനയം എന്നാണ് ഹരീഷ് പറയുന്നത്. ഇപ്പോഴിത സിനിമയിൽ ചാൻസ് തേടിപ്പോയ ആദ്യകാല സംഭവം ഓർമിച്ചെടുക്കുകയാണ് താരം. മാതൃഭൂമി യുമായുള്ള അഭിമുഖത്തിലായിരുന്നു നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ.
ഒരിക്കലും നടക്കില്ല എന്ന് മനസ്സിൽക്കുറിച്ചിട്ട മോഹമായിരുന്നു സിനിമാഭിനയം. നടക്കില്ലെന്നു വിചാരിച്ച മോഹം ഓടി. കോഴിക്കോട്ട് കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ ചിത്രീകരണം നടന്ന കാലത്ത് ലാലേട്ടനെ നേരിൽക്കാണാൻ ആൾക്കൂട്ടത്തിൽ തല്ലുകൂടിയയാളാണ് ഞാൻ. പിന്നീട് ആ ലാലേട്ടനൊപ്പം ഒന്നിച്ചഭിനയിക്കാൻ ഭാഗ്യം ലഭിച്ചപ്പോൾ അത് സ്വപ്നമോ യഥാർഥ്യമോ എന്നറിയാതെ അമ്പരന്നുനിന്നിട്ടുണ്ട്.
സിനിമയിൽ ചാൻസ് ലഭിക്കാതെയായപ്പോൾ സീരിയൽ രക്ഷിക്കും എന്ന് കരുതി, മധുമോഹന്റെ സ്നേഹസീമ എന്ന സീരിയലിൽ സെറ്റിൽപ്പോയി ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. ഒടുവിൽ സൂര്യ ടി.വി.യിലെ കൂട്ടിക്കൽ ജയചന്ദ്രന്റെ കോമഡി ടൈം എന്ന പരിപാടിയിലൂടെയാണ് ആദ്യമായി ചാനലിൽ മുഖംകാണിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടെങ്കിലും ചാൻസ് തേടിയലഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലായിരുന്നു. കാരണം ഒരാൾ അഭിനയമോഹവുമായി സമീപിക്കുമ്പോൾ അയാൾ എന്തൊക്കെ ചെയ്യും എന്ന് സംവിധായകന് അറിയില്ല. കോടികൾ മുടക്കി ഒരു സിനിമ ചെയ്യുമ്പോൾ അത്തരക്കാരെവെച്ച് പരീക്ഷണം നടത്താൻ ആരും തയ്യാറാകില്ല. ഇത്രയും കാലംകൊണ്ട്, ചാനൽ പരിപാടിയിലൂടെ വ്യത്യസ്ത കഥാപാത്രങ്ങൾ ഞങ്ങൾക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകണ്ടാണ് ഇന്ന് ഞങ്ങൾക്ക് അഭിനയിക്കാനുള്ള അവസരം വരുന്നത്- നടൻ പറയുന്നു.
സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തിൽ നിർമൽ പലാഴി ചെയ്യേണ്ട റോളായിരുന്നു ഹരീഷ് ചെയ്തത്. ചിത്രത്തിൽ . അത് നിർമൽ ചെയ്യേണ്ട റോൾ ആയിരുന്നു. ആക്‌സിഡന്റ് പറ്റി കിടപ്പിലായതിനാൽ, അവർ എന്നെ വിളക്കുകയായിരുന്നു-ഹരീഷ് കണാരൻ അഭമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications