ചെറിയ തമാശ കേട്ടാൽ പോലും മമ്മൂട്ടി പൊട്ടിച്ചിരിക്കും! സെറ്റിലുണ്ടായ സംഭവം പറഞ്ഞ് ഹരീഷ് കണാരൻ
എല്ലാവരുമായ വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. പലപ്പോഴും മമ്മൂക്കയുമായുള്ള സൗഹൃദത്തെ കുറിച്ചും മെഗാസ്റ്റാറുമായുള്ള രസകരമായ നിമിഷത്തെ കുറിച്ചും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് ഹരീഷ് കണാരൻ. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം വളരെ കൂളായ മനുഷ്യനാണെന്നും ഹരീഷ് അഭിമുഖത്തിൽ പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... അച്ഛാദിൻ എന്ന ചിത്രത്തിലായിരുന്നു മമ്മൂക്കയ്ക്കൊപ്പം ആദ്യം അഭിനയിക്കുന്നത്. തമിഴായിരുന്നു താൻ പറയേണ്ടിയിരുന്നത്. തനിക്ക് അത് അറിയില്ലായിരുന്നു. കൂടാതെ മമ്മൂക്കക്കൊപ്പം അഭിനയിക്കുന്ന ടെൻഷനും ഉണ്ടായിരുന്നു. തെറ്റിപ്പോകുമോ എന്നുള്ള ഭയമായിരുന്നു. എന്നാൽ നമ്മൾ വിചാരിക്കും പോലെയല്ല അദ്ദേഹം . ലൊക്കേഷനിൽ സീനിന് വേണ്ടി നിൽക്കുന്ന സമയത്തായിരുന്നു അദ്ദേഹം തന്റെ അടുത്തേയ്ക്ക് വന്നത്. എന്നിട്ട് എന്നോട് എന്തൊക്കെയാണ് ബാബുവേട്ടാ... എന്ന് ചോദിച്ചു. സത്യത്തിൽ അപ്പോഴാണ് ഞാൻ ഒന്ന് ഫ്രീ ആയത്. ആ ചിത്രത്തിൽ ഒരു മൂന്നോ നാലോ സീൻ മാത്രമായിരുന്നു തനിക്ക് ആകെ ഉണ്ടായിരുന്നത്.
മമ്മൂക്ക എല്ലാ പരിപാടികളും കാണുന്ന ആളാണ്.. എല്ലാ ചാനലിലേയും പരിപാടികൾ കാണും. അതിലെ താരങ്ങളെ കുറിച്ചും അദ്ദേഹം ചോദിക്കാറുണ്ട്. പിന്നീട് രഞ്ജിത്തേട്ടന്റെ പുത്തൻ പണത്തിലാണ് ഞാൻ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ തനിക്ക് കാസർകോട് സ്ലാങ്ങിലായിരുന്നു സംസാരിക്കേണ്ടത്. കോഴിക്കോട് ശൈലിയല്ലേ എന്ന് ചോദിച്ചപ്പോൾ അല്ല കാസർകോടാണെന്ന് പറഞ്ഞു, ശരിക്കും ഞാൻ ഞെട്ടിപ്പോയി. മുങ്ങിയാലോ എന്ന് വരെ ആലോചിച്ചു.
ഇത് ഒന്ന് മാറ്റി കോഴിക്കോട് ശൈലി ആക്കി തരുമോ എന്ന് ഞാൻ ചോദിച്ചിരുന്നു. രഞ്ജിയേട്ടൻ ഇതേക്കുറിച്ച് മമ്മൂക്കയോട് പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു, എനിക്കൊക്കെ ഭാഷയുണ്ടോ? ശൈലിയുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. നമുക്ക് കാസർകോട് പറഞ്ഞ് നോക്കിയാലോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ സമ്മതിക്കുകയും ചെയ്തു. കൂടാതെ ചെറിയ തമാശയ്ക്ക് പോലും പൊട്ടിച്ചിരിക്കുന്ന ആളാണ് മമ്മൂക്ക എന്നും ഹരീഷ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications