മൊട്ടയടിച്ച് വരുന്ന വഴി കൊമ്പന്‍സ്രാവിനെ പിടിച്ചു! ചിത്രം പങ്കുവെച്ച് ഹരീഷ് കണാരന്‍!

സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മുന്നേറുന്ന താരമാണ് ഹരീഷ് കണാരന്‍. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാലോകവും താരത്തെ സ്വീകരിക്കുകയായിരുന്നു. യുവതാരനിരയിലെ താരങ്ങള്‍ക്കും സീനിയര്‍ താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഫേസ്ബുക്കിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്താറുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

ലോക് ഡൗണ്‍ സമയമായതിനാല്‍ കുടുംബത്തിനൊപ്പം കഴിയുകയാണ് ഹരീഷ് കണാരന്‍. മക്കള്‍ക്കൊപ്പം കളിവീടുണ്ടാക്കിയും ഭാര്യയെ സഹായിച്ചുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് പുതിയ വിശേഷം പങ്കുവെച്ച് താരമെത്തിയത്. മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന്‍ സ്രാവിനേയും പിടിച്ചു എന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രവും ക്യാപ്ഷനും ക്ഷണനേരം കൊണ്ട് ശ്രദ്ധ നേടിയത്.

Hareesh Kanaran

ഇത് സ്രാവ് അല്ലല്ലോ വാളയല്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. മറ്റ് ചിലരാവട്ടെ അദ്ദേഹത്തിന്റെ തള്ളിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു. സ്രാവ്ന്ന് പറഞ്ഞാ ഇതൊന്നും അല്ല, പണ്ട് മ്പള് സ്വാതന്ത്ര്യ സമരത്തില്‍ എന്ന കമന്റായിരുന്നു മറ്റൊരാള്‍ പോസ്റ്റ് ചെയ്തത്. ജാലിയന്‍ കണാരന്‍, ഹരീഷിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് എല്ലാവരും വീട്ടിലിരിക്കണമെന്ന അഭ്യര്‍ത്ഥനയുമായും താരമെത്തിയിരുന്നു.

തന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞും താരമെത്തിയിരുന്നു. പണ്ടൊരു ചിക്കന്‍ ബിരിയാണി കിട്ടണമെങ്കില്‍ ചെറിയച്ഛന്റെ വരവിനായി കാത്തിരിക്കണമെന്നായിരുന്നു താരം പറഞ്ഞത്. അദ്ദേഹം പാരഗണിലും ടോപ് ഫോമിലുമൊക്കെ കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ച് തരുമെന്നായിരുന്നു ഹരീഷ് കണാരന്‍ പറഞ്ഞത്. കോഴിക്കോടന്‍ ശൈലിയിലുള്ള സംസാരം മാത്രമല്ല രുചികളെക്കുറിച്ചും അദ്ദേഹം വാചാലനാവാറുണ്ട്. നല്ലൊരു കുക്കാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോമഡി മാത്രമല്ല എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ഹരീഷിനെ സ്‌ക്രീനില്‍ കണ്ടാല്‍ത്തന്നെ പ്രേക്ഷകര്‍ ചിരിക്കുന്ന സ്ഥിതിയാണ്. ചിരിക്കാനുള്ള വക ഇദ്ദേഹം നല്‍കുമെന്നുള്ള പ്രതീക്ഷയുമുണ്ട് പ്രേക്ഷകര്‍ക്ക്. സീരിയസ് രംഗങ്ങളായാലും ഹരീഷുണ്ടെങ്കില്‍ ചിരിയാണ്. തന്റെ സിനിമാജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X