ചേച്ചിയ്ക്ക് ഉയരം കൂടുതലാണോ ചേട്ടാ? കുടുംബ ചിത്രത്തിന് ആരാധകന്റെ കമന്റ്!ഹരീഷ് കണാരന്റെ മറുപടി ഹിറ്റ്
പ്രണയദിനത്തില്‍ രസകരമായ കുറിപ്പുകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍. ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് പ്രണയം തുളുമ്പുന്ന ക്യാപ്ഷനാണ് കൊടുത്തിരിക്കുന്നത്. കൂട്ടത്തില്‍ നടന്‍ ഹരീഷ് കണാരനുമുണ്ട്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം കുടുംബസമേതം നില്‍ക്കുന്ന ചിത്രമായിരുന്നു ഹരീഷ് കണാരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടുമ്പോള്‍ ഇമ്പം കൂടുന്നത് കുടുംബം, കൊച്ച് കുടുംബം എന്നായിരുന്നു... ചിത്രത്തിന് താഴെ ഹരീഷ് കണാരന്‍ ക്യാപ്ഷന്‍ ഇട്ടത്. താരത്തിന്റെ പോസ്റ്റിന് താഴെ പ്രണയദിനത്തിന്റെ ആശംസകളുമായി നിരവധി കമന്റുകളാണ് ആരാധകര്‍ ഇട്ടിരിക്കുന്നത്. അതിലൊരാള്‍ 'ചേച്ചിയ്ക്ക് ഉയരം കൂടുതലാണോ ചേട്ടാ...' എന്ന് കമന്റിട്ടിരുന്നു.

ഉടനടി പ്രേക്ഷകന്റെ കമന്റിന് കുറിക്ക് കൊള്ളുന്ന ഉത്തരവുമായി ഹരീഷ് കണാരനും എത്തി. 'എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍ തന്നെ അല്ലേ' എന്നായിരുന്നു ആരാധകനുള്ള താരത്തിന്റെ മറുപടി. സിനിമയിലെ പോലെ തന്നെ യഥാര്‍ഥ ജീവിതത്തിലും കസറുന്ന പ്രകടനം തന്നെയാണ് ഹരീഷ് ചെയ്തിരിക്കുന്നത്. മാസ് മറുപടി നല്‍കിയ താരത്തിന് കൈയടിക്കുകയാണ് എല്ലാവരുമിപ്പോള്‍.


Click it and Unblock the Notifications











