റിമിയെ പ്രൊപ്പോസ് ചെയ്ത് ഹരീഷ് കണാരൻ, വേദിയിൽ ചിരി പടർത്തി റിമിയുടെ മറുപടി
പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ് കോമഡി സ്റ്റാർ. ജഗദീഷ്, ഇന്നസെന്റ്, റിമി ടോമി എന്നിവർ വിധികർത്താക്കളായി എത്തുന്ന ഷോയിൽ മലയാള സിനിമയിലെ താരങ്ങൾ അതിഥികളായി എത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഷോയുടെ ന്യൂ ഇയർ എപ്പിസോഡാണ്.

നടൻ ഹരീഷ് കണാരൻ ആയിരുന്നു അതിഥിയായി എത്തിയത്.
സാധാരണ ചില ആണുങ്ങളെ കാണമ്പോൾ നമുക്ക് ക്രഷ് അല്ലങ്കിൽ പേടി തോന്നും. എന്നാൽ ഹരീഷേട്ടനെ കാണുമ്പോൾ ഒരു ടെഡി ബിയറിനെ പോലെ കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനുമാണ് തോന്നുന്നതെന്നുള്ള അവതാരക മീരയുടെ കമന്റിനു പിന്നാലെയാണ് റിമി ടോമിയുടെ രസകരമായ ചോദ്യം വന്നത്.
ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്ന് റിമി പറഞ്ഞു. ഇതു കേട്ടയുടൻ റിമിയെ ആത്മാര്‍ത്ഥമായി പ്രൊപ്പോസ് ചെയ്യാന്‍ ഹരീഷിനോട് ജഗദീഷ് ആവശ്യപ്പെട്ടു.ഹരീഷ് ഐ ലവ് യു പറഞ്ഞപ്പോൾ റിമിയുടെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു.. തനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. അത് അങ്ങിനെ ഒരു ഇഷ്ടം അല്ലെന്നായിരുന്നു. റിമിയുടെ മറുപടി വേദിയിൽ ചിരി പടർത്തുകയും ചെയ്തു


Click it and Unblock the Notifications











