150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമേ സിനിമയുണ്ടാക്കാന്‍ പറ്റു? പുത്തൻ ആശയവുമായി ഹരീഷ് പേരടി

കൊവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സിനിമാ മേഖലയെ ആണ്. ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുന്നതും പകുതിയോടെ നിര്‍ത്തേണ്ടി വന്നതെല്ലാം പ്രതിസന്ധിയിലായി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്ത് ഇറങ്ങാന്‍ കഴിയില്ലെന്ന അവസ്ഥയായതോടെ തിയറ്ററുകളും അടച്ചു. ഇനി ലോക്ഡൗണില്‍ ചെറിയ ഇളവുകള്‍ വന്നതോടെ ഷൂട്ടിങ് തുടങ്ങാമെന്ന സാഹചര്യമുണ്ടായി.

പതിനഞ്ച് പേരിലൊതുങ്ങുന്ന ഷൂട്ടിങ് സംഘത്തിന് മാത്രമേ ചിത്രീകരിക്കാന്‍ അനുവാദമുള്ളു എന്ന അവസ്ഥയായി. നൂറും നൂറ്റിയമ്പതിനും മുകളില്‍ അണിയറ പ്രവര്‍ത്തകര്‍ ചെയ്യുന്ന ജോലി പതിനഞ്ചോളം പേര്‍ ചെയ്യേണ്ടി വരും. അങ്ങനെ ഒരു അവസ്ഥയെയും അനായാസം മറി കടക്കാന്‍ കഴിയുമെന്നാണ് നടന്‍ ഹരീഷ് പേരടി പറയുന്നത്.

hareesh-peradi

പതിനഞ്ച് പേരടങ്ങുന്ന സംഘങ്ങളാക്കി തിരിച്ച് ഷൂട്ടിങ് നടത്താന്‍ കഴിയുന്ന രസകരമായൊരു ആശയവുമായിട്ടാണ് അദ്ദേഹമെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ ഇതെങ്ങനെയാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ഭാവിയില്‍ ഇതുപോലെയുള്ള രീതിയില്‍ തന്നെയായിരിക്കും പല സിനിമകളും ചിത്രീകരിക്കേണ്ടി വരിക എന്ന് തോന്നലുണ്ടാക്കുന്ന തരത്തിലാണ് താരത്തിന്റെ കുറിപ്പ്.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്. ഈ 150 നെ 15 പേരുള്ള പത്ത് സംഘങ്ങളാക്കി പിരിച്ച്. ഒരോ സംഘത്തിനും ഷൂട്ട് ചെയ്യേണ്ട തിരക്കഥയെ പുനര്‍നിര്‍മ്മിച്ച് 15 സഹ സംവിധായകരെ പ്രധാന സംവിധായകന്‍ ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും എഡിറ്റിംഗ് റൂമില്‍ വെച്ച് അത് പൂര്‍ണ്ണ രൂപം പ്രാപിക്കുകയും ചെയ്യും.

മാറിയ കാലത്തിനോട് പൊരുത്തപ്പെട്ട് നമ്മള്‍ പുതിയ വഴികള്‍ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരങ്ങള്‍ക്ക് എത്രകാലം ശുന്യതയില്‍ നിന്ന് പണം സ്വരൂപിക്കാന്‍ പറ്റും. റീലിസിങ്ങിന് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ തയ്യാറാണ്. അതുമല്ലങ്കില്‍ സിനിമയിലെ നിലവിലുള്ള സംഘടനകള്‍ ഒന്നിച്ച് നിന്നാല്‍ നമുക്കുതന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം സൃഷ്ടിച്ചെടുക്കാവുന്നതാണ്. ഒത്തു പിടിച്ചാല്‍ മലയും പോരും ഐലസാ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X