ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹിതരായ റിമ കല്ലിങ്കലും ആഷികും നല്ല മാതൃകയാണ്! ഹരീഷ് പേരടി പറയുന്നു
കേരളമുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാവുന്നു എന്ന വാര്‍ത്ത വളരെ വേഗമാണ് പ്രചരിച്ചത്. ഇതിന്റെ പേരില്‍ ചിലര്‍ വിമര്‍ശനങ്ങളുമായിട്ടും വന്നിരുന്നു. എന്നാല്‍ കൊറോണ കാലത്ത് മാതൃകയാവുന്നവരെ കുറിച്ച് പറയുകയാണ് നടന്‍ ഹരീഷ് പേരടി. നടന്‍ മണികണ്ഠന്‍ മുതല്‍ ഗോകുലന്‍ വരെ ലോക്ഡൗണില്‍ ആയിരുന്നു വിവാഹിതരായത്.
വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊണ്ടായിരുന്നു മണികണ്ഠന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ നേരത്തെയും ഇതുപോലെ മാതൃകാപരമായി വിവാഹം കഴിച്ചവരുണ്ടെന്ന് പറയുകയാണ് ഹരീഷ് പേരടി. നടി റിമ കല്ലിങ്കലിന്റെയും സംവിധായകന്‍ ആഷിക് അബുവിന്റെയും വിവാഹത്തെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
'കൊറോണ കാലത്തെ വിവാഹങ്ങള്‍ നമ്മളെ പലതും ഓര്‍മ്മ പെടുത്തുന്നുണ്ട്. അതില്‍ പ്രധാനമാണ്. രണ്ടു പേര്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനികുമ്പോള്‍ അനാവിശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നത്. അതില്‍ നല്ല മാതൃകയാണ് ആഷിക്കും റിമയും. കൊറോണ കാലത്തിനും എത്രയോ മുമ്പേ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്തവര്‍.
നവ സിനിമകളെ നെഞ്ചിലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുമെണ്ടന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്. വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്നവര്‍ക്കുള്ള മാനസിക വിദ്യാഭ്യാസത്തിനും നിയമ പരിവര്‍ത്തനം അത്യാവിശ്യമാണ്.

പെണ്‍ വീട്ടുകാര്‍ അര്‍ജന്റീനയും ആണ്‍ വീട്ടുക്കാര്‍ ബ്രസീലുമായി മാറുന്ന കാണികള്‍ ആര്‍ത്തു വിളിക്കുന്ന ഒരു മല്‍സരമാണ് പല സ്ഥലങ്ങളിലും നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ കാറേറല്‍ക്കുന്ന രണ്ട് വ്യക്തികളുടെ കുടിചേരലാണ് വിവാഹം. കൊറോണ എന്ന അധ്യാപകന്‍ നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്'. എന്നും ഹരീഷ് പേരടി പറയുന്നു.
2013 നവംബര്‍ ഒന്നിനായിരുന്നു സംവിധായകന്‍ ആഷിഖ് അബുവുമായി റിമയുടെ വിവാഹം നടന്നത്. ലളിതമായൊരു ചടങ്ങിലൂടെ ആയിരുന്നു താരവിവാഹം. സ്വര്‍ണാഭരണങ്ങള്‍ ധരിക്കാതെ സെറ്റ് സാരി ഉടുത്തായിരുന്നു റിമ വിവാഹത്തിനെത്തിയത്. മുണ്ടും ഷര്‍ട്ടുമായിരുന്നു ആഷികിന്റെ വേഷം. ആർഭാട വിവാഹം നടക്കുന്ന കേരളത്തിൽ ഇരുവരും കാണിച്ച മാതൃക ഏറെ പ്രശംസകൾ നൽകിയിരുന്നു.


Click it and Unblock the Notifications