പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്! വിമര്‍ശനവുമായി ഹരീഷ് പേരടി

മലയാളത്തിലും തമിഴിലും സിനിമകളുമായി തിരക്കോട് തിരക്കിലാണ് ഹരീഷ് പേരടി. ഇതിനിടെ ചലച്ചിത്ര മേളകളിലെ സിനിമാ തിരഞ്ഞെടുപ്പിനെ താരം വിമര്‍ശിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമര്‍ശനാത്മകമായി ഹരീഷ് പറഞ്ഞിരിക്കുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്

'SFI, Dyfi,Cpm എന്നി സംഘടനകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു. എന്തിന് മേല്‍ശാന്തിയെ നിയമിക്കാന്‍ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു. അതു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കില്‍ ഇതുപോലെയുള്ള ചലച്ചിത്ര മേളകള്‍ നമ്മള്‍ സഹിക്കേണ്ടി വരും. ലാറ്റിനമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നത്.

hareesh-peradi

കച്ചവട സിനിമകളില്‍ അഭിനയിക്കുന്ന ഒരാള്‍ എന്ന നിലക്ക് പറയട്ടെ പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്. അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരന്‍ കാണുന്ന തിയ്യറ്റര്‍ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിന്‍മേല്‍ കളിയാണ്. അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോണ്‍ കപടതയല്ലാ.

കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയം. നിപ്പ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും ചലച്ചിത്രമേളകളില്‍ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത്. നികുതി കൊടുക്കുന്ന ഞങ്ങള്‍ സാധാരണക്കാര്‍ പറയുന്നു. കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുക. സിനിമയെ സ്‌നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവര്‍ക്ക് അവസരം നല്‍കുക. സിനിമയുണ്ടാക്കാന്‍ മാത്രമല്ല അത് തിരഞ്ഞെടുക്കാനും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X