പത്മരാജൻ ആകാൻ അനിയോജ്യനായ നടൻ ഇദ്ദേഹമാണ്, വേറിട്ട കുറിപ്പുമായി നടൻ ഹരീഷ് പേരടി
ജനറേഷൻ വ്യത്യാസമില്ലതെ അന്നും ഇന്നു സിനിമ പ്രേമികൾ ഒരുപോലെ സനേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സംവിധായകൻ പത്മരാജൻ സിനിമകൾ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് പത്മരാജൻ ചിത്രങ്ങൾ ചർച്ച വിഷയമാണ്. ഇന്നും കാഴ്ചക്കാർ ഏറെയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. പത്മാരാജന്റെ കഥ സിനിമ ആയാൽ ആ കഥാപാത്രം ചെയ്യാൻ ഏറ്റവും അനിയോജ്യനായ വ്യക്തിയെ കുറിച്ചായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളത്തിലെ ആ പ്രമുഖ നടനും പത്മരാജനുമായുള്ള മുഖ സാമ്യമാണ് ഈ എഴുത്തിന്റെ കാരണമെന്നും താരം പറയുന്നുണ്ട്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
ത്മരാജൻ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകൻ അനന്തപത്മനാഭൻ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച " മകൻ എഴുതിയ പത്മരാജൻ" എന്ന ഓർമ്മ കുറിപ്പുകൾക്ക് അനന്തൻ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നൽകിയാൽ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓർക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു...പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും- ഹരീഷ് കുറിച്ച്.



Click it and Unblock the Notifications