അമ്മക്ക് ക്ഷമിക്കാൻ പറ്റാത്ത മക്കളുണ്ടോ, പെൺമക്കളെ കൂടി തിരിച്ച് പിടിക്കണം, മോഹൻലാലിനോട് താരം
മോളിവുഡിൽ വലിയ വിവാദത്തിന് തിരികൊളുത്തിയ സംഭവമായിരുന്നു നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുണ്ടായ പ്രശ്നം. താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫക്കയും പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുത്ത് രംഗത്തെത്തിയിരുന്നു. പല തവണ ചർച്ചകൾ പാളി പോയിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ അമ്മ പ്രസിഡന്റ് മോഹൻലാലുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രശ്നം പരിഹരിച്ചത്. ഇപ്പോഴിതാ മോഹൻലാലിനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങൾ മികച്ച നടൻ മാത്രമല്ല ഒരു നല്ല മനുഷ്യൻ കൂടിയാണ്. ഇത് കൂടാതെ മറ്റൊരു ആവശ്യം കൂടി താരം മോഹൻ ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അവശ്യപ്പെട്ടിരിക്കുന്നത്.

വാർത്തയുടെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ലാലേട്ടാ... ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ...നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് .ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നു. നമുക്കിനി ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമുടെ പെൺമക്കളെകൂടി തിരിച്ച് പിടിക്കണം. അമ്മക്ക് ക്ഷമിക്കാൻ പറ്റാത്ത മക്കളുണ്ടോ?.
ഷെയിൻ നിഗം പ്രശ്നം പോലെ വലിയ ചർച്ചയായ സംഭവമായിരുന്നു അമ്മ സംഘടനയിൽ നിന്ന് നടിമാരുടെ രാജി. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു നടിമാരായ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവന എന്നിവരുടെ രാജി. നടിമാരുടെ രാജി തെന്നിന്ത്യൻ സിനിമ ലോകത്തിൽ തന്നെ ഏറെ ചർച്ച വിഷയമായിരുന്നു.



Click it and Unblock the Notifications