മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല! മോഹന്‍ലാലില്‍ നിന്നും ഇനിയും അത്ഭുതം പ്രതീക്ഷിക്കാമെന്ന് ഹരീഷ് പേരടി

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്നും താരരാജാവായി വാഴുകയാണ് താരം. ഇതിനിടെ മോഹന്‍ലാലിന്റെ പുതിയൊരു ഡാന്‍സ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വനിത അവാര്‍ഡ്‌സ് വേദിയില്‍ വച്ചാണ് കിടിലനൊരു ഡാന്‍സ് പെര്‍ഫോമന്‍സ് മോഹന്‍ലാല്‍ കാഴ്ച വെച്ചത്.

കുറഞ്ഞ സമയം കൊണ്ട് ഇത് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ബോളിവുഡില്‍ നിന്നും കിംഗ് ഖാനായ ഷാരൂഖ് ഖാന്‍ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് താഴെ കമന്റുമായി മോഹന്‍ലാല്‍ കൂടി എത്തിയതോടെ സംഗതി വീണ്ടും വൈറലായി. ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

mohanlal

മോഹന്‍ലാലിനെ നിങ്ങള്‍ക്ക് ശരിക്കും മനസിലാകാത്തത് കൊണ്ടാണെന്ന് പറഞ്ഞാണ് ഹരീഷ് പേരടി കുറിപ്പിലൂടെ സംസാരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ആരെയും പേടിയില്ലെന്നും അതുകൊണ്ടാണ് മോഹന്‍ലാല്‍ ഒരു സമ്പൂര്‍ണ കലാകാരനായത്. ഇനിയും അദ്ദേഹത്തില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണെന്നും ഹരീഷ് പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'എന്റെ ഷാരൂഖ് ഖാന്‍ സാര്‍.. നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിന്‍കുട്ടിയെപോലെ നടക്കും. ആരു പറഞ്ഞാലും അനുസരിക്കും. പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പൂലിയാണ്.

ഡാന്‍സും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നില്‍പ്പില്‍ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യന്‍. ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയന്‍സുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട് നിങ്ങളാണ് വലിയവന്‍ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോല്‍സാഹിപ്പിക്കും.

mohanlal

ഞാന്‍ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ... മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം. വാഴ്ത്തുക്കള്‍ ലാലേട്ടാ...' എന്നും പറഞ്ഞാണ് ഹരീഷ് പേരടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

വനിത പുരസ്‌കാരചടങ്ങില്‍ വച്ച് ഷാരൂഖ് ഖാന്റെ ജവാന്‍ എന്ന സിനിമയിലെ ഹിറ്റ് പാട്ടിനൊപ്പമാണ് മോഹന്‍ലാല്‍ ഡാന്‍സ് കളിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഷാരൂഖ് ഖാനും അത് പോസ്റ്റ് ചെയ്തത്. മോഹന്‍ലാലിന്റെ ഡാന്‍സ് സൂപ്പറാണെന്നും നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്നുമാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ഷാരൂഖ് പറഞ്ഞത്.

ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ മറുപടിയും വന്നു. 'നിങ്ങളെ പോലെ വേറെ ആര്‍ക്ക് ആ ഡാന്‍സ് ചെയ്യാന്‍ പറ്റും? എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. എന്തായാലും താരരാജാക്കന്മാരുടെ തുറന്ന സംസാരം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X