ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്; പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒരേ നിയമമാണെന്ന് ഹരീഷ് പേരടി

കഴിഞ്ഞ മാസം റിലീസ് ചെയ്ത ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്ത് പൃഥ്വിരാജ് തന്നെ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. ഇനി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മന എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് പൃഥ്വിരാജ്. പുതിയ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങുകളിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ നടന്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ താരത്തെ തേടി വീണ്ടും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നും മയക്ക് മരുന്നുമായി ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. സംഭവത്തില്‍ പൃഥ്വിയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. എന്നാല്‍ ആ നടപടി ശരിയാണോ എന്ന് ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച എഴുത്തിലാണ് പൃഥ്വിരാജിന് സംഭവിച്ചത് പോലെ ദിലീപിനും വിനായകനും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് കൂടി താരം സൂചിപ്പിച്ചത്. പൂര്‍ണരൂപം വായിക്കാം..

വാര്‍ത്തകള്‍ കേള്‍ക്കുന്നതു കൊണ്ട് പറയുകയാ

'എല്ലാം വാര്‍ത്തകള്‍ ആണ്. വാര്‍ത്തകള്‍ കേള്‍ക്കുന്നതു കൊണ്ട് പറയുകയാണ്. പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്‌ലാറ്റില്‍ നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നു. പോലീസ് പൃഥിയോട് അയാളെ പറ്റി ചോദിക്കുമ്പോള്‍ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല. ഒരു ഏജന്‍സി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്. നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്, പള്‍സര്‍ സുനിയെ എനിക്ക് അറിയില്ലാ എന്ന്.

ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യം

വിനായകന്‍ സ്ത്രീ സമൂഹത്തെ മുഴുവന്‍ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വ്യത്യാസം അതേ പടി നിലനിര്‍ത്തി കൊണ്ടു തന്നെ ചോദിക്കട്ടെ.. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങള്‍ പത്രക്കാരുടെ മുന്നിലിരുന്നപ്പോള്‍ നാവ് പണയം കൊടുത്ത നിങ്ങള്‍ക്ക് ഉണ്ടായില്ലല്ലോ. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം.

പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്

വിനായകനോട് എന്തും ആവാം. കാരണം അവന്‍ കറുത്തവനാണ്.. ദളിതനാണ്.. പൃഥിരാജ് വെളുത്തവനാണ്.. നായരാണ്.. സൂപ്പര്‍ സ്റ്റാറാണ്.. പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്. അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താ സമ്മേളനം കാണാന്‍ ആഗ്രഹമുണ്ട്. പോലീസിന്റെ വിശദീകരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാരണം ഞങ്ങള്‍ ജനഗണമന ചൊല്ലുന്നവരാണല്ലോ.. ജയഹേ.. ജയഹേ.. ജയഹേ..' എന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam
ഹരീഷിന്റെ തുറന്നെഴുത്തിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ എത്തിയിരിക്കുകയാണ്

ഹരീഷിന്റെ തുറന്നെഴുത്തിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ എത്തിയിരിക്കുകയാണ്. 'കറുത്തവനെന്നോ ദളിതനന്നോ എന്നത് പ്രതീകാത്മകമായി എടുത്ത് പ്രയോഗിക്കാം. വീഴുമെന്ന് ഉറപ്പുള്ളതിനെ അവര്‍ എറിഞ്ഞ് വീഴ്ത്തി എന്നതല്ലേ സത്യം. വിനായകന്റെ സംസ്‌കാരം കൃത്യമായ അളന്നെടുത്തുള്ള ഒരു ഏറ്. മാങ്ങയുള്ള മാവിനെ ആരും കല്ലെറിയൂ എന്ന തത്വം. വാസ്തവം, ഒന്നും കൂടിയുണ്ട്. പരസ്യം എന്ന അധികാര ശൃംഖല. പൃഥ്വിരാജ് അതിന്റെ ഭാഗമാണ്. വിനായകന്‍ അങ്ങനെയല്ല. അതുകൊണ്ട് വിനായകനോട് എന്തുമാകാം, പൃഥ്വിരാജിനോട് അത് പറ്റില്ല' എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X