ആഷിക്കിനെയും കൊണ്ടേ പോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ അതൊക്കെ ചുമ്മാതാണെന്ന് ഹരീഷ് പേരടി
നടന്‍ ആഷിക് അബുവിന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സംഗീത നിശ കഴിഞ്ഞിട്ട് മൂന്ന് മാസം ആയെങ്കിലും പണം ദുരിതാശ്വസ നിധിയിലേക്ക് കൈമാറാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സമൂഹ മാധ്യമങ്ങളിലൂടെ ആഷിക് അബുവിനെതിരെ നടക്കുന്ന ആരോപണങ്ങളില്‍ പ്രതികരണമറിയിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്ത് എത്തി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്
'ഗ്യാങ്സ്റ്റര്‍ എന്ന ഒരു സിനിമയിലാണ് ഞാന്‍ ആഷിക്കിന്റെ കൂടെ വര്‍ക്ക് ചെയ്തത്. ഞാന്‍ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല. മറിച്ച് പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത ഏല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടു പോകാനുള്ള കാരണം സൗഹൃദങ്ങളില്‍ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു. ആരോപണങ്ങള്‍ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ അവര്‍ തന്നെ ആവശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ആഷിക്കിനെയും കൊണ്ടേ പോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ വെറുതെ... ചുമ്മാ...'


Click it and Unblock the Notifications