അനശ്വരയെ പിന്തുണച്ച് യുവനടിമാര്‍ക്കൊപ്പം ഹരീഷ് പേരടിയും! വെെറലായി കുറിപ്പ്

By Prashant V R

ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട നടി അനശ്വര രാജന് പിന്തുണയുമായി സിനിമാ ലോകം. വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപങ്ങള്‍ നേരിട്ട നടിയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. നടി റിമ കല്ലിങ്കല്‍ മുന്നോട്ട് വെച്ച ക്യാംപെയ്ന്‍ ഏറ്റെടുത്ത് കാല്‍മുട്ട് വരെ ഇറക്കമുളള വസ്ത്രം ധരിച്ചാണ് പല നടിമാരും അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.

'കാലുകള്‍ കണ്ടാല്‍ സദാചാരം ഒഴുകുന്ന ചേട്ടന്മാര്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ' ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് എന്ന് കുറിച്ചുകൊണ്ടാണ് നടി അമേയ മാത്യൂ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. അമേയയ്‌ക്കൊപ്പം നടിമാരായ അന്ന ബെന്‍, എസ്തര്‍ അനില്‍, നയന്‍താര ചക്രബര്‍ത്തി, രജിഷ വിജയന്‍, പാര്‍വതി, നസ്രിയ, സാധിക തുടങ്ങിയവരെല്ലാം ചിത്രങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു.

നേരത്തെ ഒരു ഫോട്ടോഷൂട്ടിന്റെ

നേരത്തെ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. തന്റെ പതിനെട്ടാം ജന്മദിനത്തിന് പിന്നാലെയാണ് പുതിയ ചിത്രങ്ങള്‍ അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെയായി മോശം കമന്റുകളും വിമര്‍ശനങ്ങളുമൊക്കെയായി ചിലര്‍ എത്തുകയായിരുന്നു.

പതിനെട്ട് വയസ് തികയാന്‍

പതിനെട്ട് വയസ് തികയാന്‍ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്‌ക്കെതിരെ കമന്റുകള്‍ വന്നത്. തുടര്‍ന്ന് ഇത്തരം കമന്റുകള്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയായിരുന്നു അനശ്വര നല്‍കിയത്. ഞാന്‍ എന്തുചെയ്യുന്നുവോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ എന്നാണ് അനശ്വര കുറിച്ചിരുന്നത്.

അനശ്വരയുടെ മറുപടി

അനശ്വരയുടെ മറുപടി പോസ്റ്റിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് മറ്റ് നടിമാരും എത്തിയത്. സ്ത്രീകളുടെ കാലുകള്‍ കാണുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പലരും എത്തിയിരുന്നത്. നടിമാര്‍ക്ക് പിന്നാലെ അനശ്വരയ്ക്കും അനശ്വരയെ പിന്തുണച്ചവര്‍ക്കും ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു.

കാലുകള്‍ കാണുമ്പോള്‍

കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു..എന്ന് കുറിച്ചുകൊണ്ടാണ് തന്റെ കാലുകള്‍ പുറത്തുകാട്ടുന്ന ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി എത്തിയത്. കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

Recommended Video

Anaswara Rajan Interview | ദുൽഖറുമായുള്ള ആ സുവർണ നിമിഷം പങ്കുവച്ച് അനശ്വര | FilmiBeat Malayalam
അത്രയൊന്നും മൊഞ്ചില്ലാത്ത

അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു. ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ. ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഹരീഷ് പേരടിക്ക് പുറമെ അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, കനി കുസൃതി തുടങ്ങിയവരും അനശ്വര രാജന് പിന്തുണ അറിയിച്ച് എത്തിയിരുന്നു.

Read more about: anaswara rajan hareesh peradi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X