twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനിയുള്ള കാലം കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി സംസാരിക്കാം, പിന്തുണച്ച് ഹരീഷ് പേരടി

    |

    ദില്ലിയിലെ കനത്ത തണുപ്പിനെ പോലും വിറപ്പിച്ച് കൊണ്ട് കർഷകർ നടത്തുന്ന സമരം ദിവസങ്ങളായി തുടരുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകർക്ക് പിന്തുണയുമായി നടൻ കാർത്തി രംഗത്തെത്തിയിരുന്നു. നമ്മുടെ കര്‍ഷകരെ മറക്കരുത് എന്ന തലക്കെട്ടോടെ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. നടന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയവുമായിരുന്നു. ഇപ്പോഴിത കാർത്തിയെ പിന്തുണച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്.

    hareesh peradi

    കാര്‍ത്തിയുടെ ട്വീറ്റ് വാര്‍ത്തയായതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് തന്റെ ദേശീയ പുരസ്‌ക്കാരം എന്നാണ് ഹരീഷ് പേരടി പറയുന്നത്. നടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

    അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്‌ക്കാരം. ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല. ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി മാത്രം സംസാരിക്കാം- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

    Recommended Video

    പുതിയ ലുക്ക് ബിലാലിനോ? ആ വിശ്വരൂപം മരക്കാറിന് വേണ്ടിയെന്ന് ആരാധകര്‍ | Filmybeat Malayalam

    തെന്നിന്ത്യയിൽ നിന്ന് വൻപിന്തുണയാണ് കർഷക സമരത്തിന് ലഭിക്കുന്നത്. കർഷക സമരത്തെ പിന്തുണച്ച് നടൻ കമൽ ഹാസൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നമ്മുടെ കര്‍ഷകരെ മറക്കരുത് എന്ന് കുറിച്ച് കൊണ്ട് കാർത്തി കുറിപ്പ് പങ്കിട്ടത്. കൃഷിയിടങ്ങളില്‍ അധ്വാനിച്ച് ദിവസേന നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ റോഡില്‍ പ്രതിഷേധത്തിലാണെന്നും അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കണമെന്നാണ് നടൻ പറയുന്നത്. ജലക്ഷാമം, പ്രകൃതി ദുരന്തം എന്നിവ കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്. വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല, അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു എന്നാണ് കാര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞത്.

    Read more about: karthi കാർത്തി
    English summary
    Hareesh peradi support karthi for farmers protest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X