കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്, ലാലേട്ടനെ കളിയാക്കിയവരോട് ഹരീഷ് പേരാടി

ഒടിയന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ശരീരഭാരം നിയന്ത്രിച്ച മോഹന്‍ലാലിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്. പിന്നാലെ നിരവധി വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ട് താരരാജാവ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. അടുത്തിടെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വന്നിരുന്നു.

പുറത്ത് വന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വണ്ണക്കൂടുതലായിരുന്നു ചര്‍ച്ചയായത്. കുഞ്ഞാലി മരക്കാരുടെ വേഷം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ യോഗ്യന്‍ അല്ലെന്നടക്കം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇത് പരിധി വിട്ട് ബോഡി ഷേമിങ് വരെ എത്തി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഹരീഷ് പേരാടി എത്തിയിരിക്കുകയാണ്.

marakkararabikadalintesimham

ഹരീഷ് പേരാടിയുടെ വാക്കുകളിലേക്ക്...

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്... ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്... അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്. അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്.

Recommended Video

Mohanlal's Workout Video Goes Viral On Social Media | FilmiBeat Malayalam

നിരവധി തവണ ആവര്‍ത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്‌ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X