ഒരു വര്‍ഷം മുന്‍പ് മമ്മുക്ക തന്ന ഓസ്‌കാര്‍ അവാര്‍ഡ്! 'സൗത്തിന്ത്യന്‍ വില്ലന്‍' ഹരീഷ് പേരടി പറയുന്നു
ഹരീഷ് പേരാടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐസരതി എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. പിന്നാലെ സിനിമയുടെ പോസ്റ്റര്‍ പുറത്ത് ഇറക്കിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു പോസ്റ്റര്‍ പ്രകാശനം നടത്തിയത്. മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ലൊക്കേഷനില്‍ പോയതിനെ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ രസകരമായി രീതിയില്‍ ഹരീഷ് പേരടി പറഞ്ഞിരിിക്കുകയാണ്.

'ഒരു വര്‍ഷം മുമ്പാണ് മമ്മുക്ക എനിക്കാ ഓസ്‌കാര്‍ അവാര്‍ഡ് തന്നത്. ഞാന്‍ നായകനാവുന്ന സിനിമയുടെ പോസ്റ്റര്‍ പ്രകാശനത്തിനായി മമ്മുക്കയുടെ ലൊക്കേഷനില്‍ ചെന്നതായിരുന്നു. വെറും അഞ്ചു മിനുട്ട് മാത്രമേ കാത്ത് നില്‍ക്കേണ്ടി വന്നുള്ളൂ. പള്ളിയില്‍ പോയി തിരിച്ചു വന്ന മമ്മുക്ക കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ആ ഉറച്ച ശബ്ദത്തില്‍ എല്ലാവരും കേള്‍ക്കേ എന്നെ വിളിച്ചു.
'സൗത്തിന്ത്യന്‍ വില്ലാ' എന്ന്.. സംസ്ഥാന അവാര്‍ഡുകളും ദേശീയ അവാര്‍ഡുകളും ഒരു ചാക്കില്‍ നിറയെ വാരിക്കൂട്ടിയ ഈ മഹാനടന്റെ ആ വിളി എനിക്ക് ഓസ്‌കാറല്ലാതെ മറ്റെന്താണ്. ഇത് പറയാന്‍ ഇത്രയും നേരം വൈകിയതിന് കാരണം ആ സിനിമയുടെ ഷൂട്ട് ഇപ്പോഴാണ് പൂര്‍ത്തിയായത്. ആ സിനിമയുടെ പുതിയ പേര് 'ഐസൊരതി'...


Click it and Unblock the Notifications