twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും മൗനം കണ്ടു പഠിക്കേണ്ടതാണ്, ആരാധന കൂടി വരുന്നു’; ഹരീഷ് പേരടി

    |

    മമ്മൂട്ടിയേയും മോഹൻലാലിനേയും പരിഹസിച്ച് ഹരീഷ് പേരാടി. താരസംഘടനയായ അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. താര സംഘടനയായ അമ്മയില്‍ ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും വിഷയത്തോട് പ്രതികരിക്കാത്ത സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തനിക്ക് ആരാധനകൂടുന്നു എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്. ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം, അത് നമ്മള്‍ കണ്ടൂ പഠിക്കേണ്ടതാണെന്ന്‌ ഹരിഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    mammootty-mohanlal

    മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നെന്നും എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നുവെന്നും ഹരീഷ് പറഞ്ഞു. പുതുതായി തുടങ്ങിയ ശ്രീനാരയാണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാല്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ പറ്റുമെന്ന വിമര്‍ശനവും ഹരീഷ് തന്റെ പോസ്റ്റില്‍ പറയുന്നു.

    നടി ഇടവേള ബാബുവിൻരെ വിവാദ പരാമർശത്തിൽ ശക്തമായ ഭാഷയിൽ വിമർശിച്ച് പാർവതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. വിഷയത്തില്‍ പാര്‍വതിക്ക് പിന്‍തുണയുമായി ഹരിഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയെ പിന്തുണച്ച് ഹരീഷ് പേരടി രംഗത്തെത്തിയത്. ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു. എന്ന ആമുഖത്തോടൊയായിരുന്നു കുറിപ്പ് ആരംഭിച്ചത്.

    Recommended Video

    Sreejith Panickar Questions WCC's works

    നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ. അഭിവാദ്യങ്ങള്‍. മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു. തെറ്റുകള്‍ ആര്‍ക്കും പറ്റാം. ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്. എന്ന് - അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത ഹരീഷ് പേരടി', എന്നായിരുന്നു പാര്‍വതിക്ക് പിന്‍തുണ അറിയിച്ച്കൊണ്ടുള്ള ഹരീഷ് പേരടിയുടെ പ്രതികരണം.

    English summary
    ,Hareesh Peraditrolled Mammootty and Mohanlal in Amma Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X