മാറ്റത്തിന് സമരം ചെയ്ത പാര്‍വതി, റിമ, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ക്ക് അഭിനന്ദനങ്ങളുമായി ഹരീഷ് പേരടി!

മലയാള ചലച്ചിത്ര രംഗത്ത് താരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് അമ്മ. വര്‍ഷങ്ങളായി അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് രാജി വെച്ച് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2018 ജൂണിലായിരുന്നു അമ്മയുടെ പുതിയ ഭാരവാഹികള്‍ അധികാരത്തിലെത്തുന്നത്. ഇതിനിടെ അമ്മയില്‍ പല പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. സത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെ ഉള്‍പ്പെടുത്താനും തീരുമാനമായിരിക്കുകയാണ്. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കാനും തീരുമാനം ആയിരിക്കുകയാണ്. ഇത്തരമൊരു മാറ്റത്തിന് വേണ്ടി സമരം ചെയ്ത നടിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

hareesh-peradi

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്..

സ്ത്രീ സൗഹൃദമായ ഇങ്ങനെയുള്ള ഒരു തീരുമാനമെടുത്ത അമ്മയുടെ ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍. ഇങ്ങനെ ഒരു തീരുമാനത്തിലേക്കെത്താന്‍ സംഘടനക്കുള്ളില്‍ നിന്നും പുറത്തു നിന്നും സമരം ചെയ്ത പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ സഹോദരിമാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.... ട്രാന്‍സ് ജെന്‍ഡേഴ്‌സായ കൂട പിറപ്പുകള്‍ക്കു കൂടി സ്ഥാനമുള്ള ഒരു ഭരണ സമതിയായി വളരാന്‍ അമ്മയുടെ മനസ്സിന് വിശാലതയുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അമ്മേ അമ്മക്ക്ത് പറ്റും .... എത്രയൊക്കെ വഴക്കുണ്ടാക്കിയാലും ലിംഗഭേദമില്ലാതെ ഞങ്ങള്‍ മക്കളുണ്ട് കൂടെ....

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X