മരക്കാർ എന്ന അദ്ദേഹത്തിന്റെ സ്വപ്നം '45' തവണ ആവർത്തിച്ച് കണ്ടു, പ്രിയദർശനെ കുറിച്ച് ഹരീഷ് പേരടി

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. സംവിധായകൻ പ്രിയദർശന്റെ സ്വപ്ന ചിത്രം കൂടിയാണിത്. ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിനായി സിനിമാ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മെയ് 13 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് ആഗസ്റ്റ് 12 ലേയ്ക്ക് മറ്റിവെച്ചിരിക്കുകയാണ്.

Marakkar Arabikadalinte Simham

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ ഹരീഷ് പേരടിയുടെ കുറിപ്പാണ്. മരയ്ക്കാറിനെ കുറിച്ചും സംവിധായകൻ പ്രിയദർശനെ കുറിച്ചുമാണ് നടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ ഹരീഷ് പേരടി അവതരിപ്പിക്കുന്നുണ്ട്. നടന്റെ വാക്കുകൾ ഇങ്ങനെ...

വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇൻഡ്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു. 45 തവണ മരക്കാർ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും, ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തന്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും ,ഇന്നെന്റെ ആത്മ ധൈര്യം അതിന്റെ ഇരട്ടിയിലാണെന്നും,പിന്നെ ഈ പാവപ്പെട്ടവന്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും, പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു.

മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു. മതി പ്രിയൻ സാർ1984-ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് "പൂച്ചക്കൊരുമുക്കുത്തി" കണ്ട് ആർമാദിക്കുമ്പോൾ എന്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്. നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്. ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ. തിരിച്ച് തരാൻ സ്നേഹം മാത്രം എന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Recommended Video

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X