For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് സൂപ്പര്‍ സ്റ്റാറായി വര്‍ഷങ്ങളോളം വിലസിയിട്ടും സംസ്ഥാന അവാര്‍ഡ് കിട്ടിയത് അന്നേരമാണെന്ന് ഹരീഷ് പേരടി

  |

  അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നടന്‍ സുധീഷിന് മികച്ച സ്വഭാവ നടനുള്ള അംഗീകാരം ലഭിച്ചിരുന്നു. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിങ്ങനെയുള്ള സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് സുധീഷിന് പുരസ്‌കാരം ലഭിച്ചത്. മുപ്പത്തിനാല് വര്‍ഷത്തോളം മലയാള സിനിമയില്‍ സജീവമായിരുന്ന സുധീഷിന് ഇത്രയും വൈകി അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് വലിയ ചര്‍ച്ച നടന്നിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും എന്താണ് അവാര്‍ഡ് കിട്ടാതെ പോയതെന്ന ചോദ്യവും ഉയര്‍ന്നു.

  അവധി ആഘോഷത്തിലാണ് അമീറ ദസ്തർ, ബീച്ചിൽ നിന്നുള്ള നടിയുടെ ഫോട്ടോസ്

  ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സ്‌ക്രീനിന് മുന്നില്‍ വരുന്ന താരങ്ങള്‍ക്ക് മാത്രം അവാര്‍ഡ് കിട്ടുമ്പോള്‍ അതിന് അര്‍ഹരല്ലാത്ത നിരവധി പേര്‍ പിന്നണിയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം നടന്‍ പറഞ്ഞിരുന്നു. പിന്നാലെ നാടകക്കാരെ പുച്ഛിച്ച് കാണുന്ന പല താരങ്ങളെ കുറിച്ചും പുരസ്‌കാരം ലഭിക്കണമെങ്കില്‍ അവരുടെ സിനമകളെ അവഗണിക്കാതെ ഇരിക്കണമെന്നുമൊക്കെ ഹരീഷ് പറയുന്നു. ജനപ്രിയ നായകന്‍ ദിലീപിന് പുരസ്‌കാരം ലഭിച്ചതടക്കമുള്ള കാര്യങ്ങളും അദ്ദേഹം സൂചിപ്പിച്ചിരിക്കുയാണ്.

  ''ജി എസ് അനില്‍, ദിലീപ് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായി വര്‍ഷങ്ങളോളം വിലസിയിട്ടും ഒരു സംസ്ഥാന അവാര്‍ഡ് കിട്ടാന്‍ കോഴിക്കോടിന്റെ നാടകക്കാരന്‍ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി വേണ്ടി വന്നു. 34 വര്‍ഷം സിനിമയില്‍ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്‌ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്‌ക്കാരങ്ങള്‍ നേടിയ എ. ശാന്തകുമാര്‍ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയില്‍...

  അതുകൊണ്ട് പ്രിയപ്പെട്ട സിനിമാ താരങ്ങളെ ഇനിയെങ്കിലും നാടകക്കാരന്‍ നിങ്ങളോട് കഥ പറയാന്‍ വരുമ്പോള്‍ നാടകത്തോടുള്ള നിങ്ങള്‍ക്ക് പകര്‍ന്ന് കിട്ടിയ അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ നല്ലത്... കൊറിയന്‍ സിനിമകള്‍ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാരീതി. മറിച്ച് അത് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും... നാടകസലാം... എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരാടി കുറിച്ചിരിക്കുന്നത്.

  'ഓരോ നാടകകാരനെയും ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞാണ് ഹരീഷിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റിടുന്നത്. അതേ സമയം ഈ പോസ്റ്റിനേക്കാള്‍ മഹനീയമായി തോന്നിയത് അത് വിളിച്ചുപറയാനുള്ള ആര്‍ജ്ജവത്തെയാണ്. ചങ്കുറപ്പുള്ള നാടകക്കാരനേ ഇത്രയും ചങ്കുറപ്പോടെ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ. ചങ്കുറപ്പുള്ള നാടകക്കാരനേ, ഇത്രയും വിശാലമായി മറ്റ് നാടകക്കാരെക്കൂടി കാണാന്‍ സാധിക്കൂ.. എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഹരീഷ് പേരടിയോട് ഇത്രയും ഇഷ്ടം വരാനുള്ള കാരണത്തെ കുറിച്ചും ചിലര്‍ സൂചിപ്പിച്ചു.

  ആദ്യ സിനിമ പരാജയപ്പെട്ടു, രണ്ടാമത്തെ സിനിമയ്ക്ക് നല്‍കിയ അഡ്വാന്‍സ് അവര്‍ തിരിച്ചുവാങ്ങി: ബിജു മേനോന്‍

  Dileep shares pictures of daughter Mahalakshmi's writing ceremony

  ഹരീഷ് പേരടിയെ ഒത്തിരി ഇഷ്ടമാണെന്ന് പറഞ്ഞും ചില ആരാധകർ എത്തിയിരിക്കുകയാണ്. എന്തുകൊണ്ട് അത്രയധികം ഇഷ്ടപ്പെടുന്നത് എന്നതിനുള്ള കാരണവും അവർ പറയുന്നു. ശരി എതാണെന്ന് തോന്നുന്നുവോ അത് ആരുടെയും മുഖം നോക്കാതെ വിളിച്ചു പറയാനുള്ള ആ ആണത്തം ഉള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ്. കേള്‍ക്കേണ്ടവര്‍ ഇതെല്ലാം കേള്‍ക്കട്ടെ. എന്നാല്‍ മിമിക്രിക്കാര്‍ അരങ്ങ് വാഴുന്ന നാട്ടില്‍ നാടകക്കാര്‍ക്ക് വിലയില്ലാതാകുന്ന കാലം വളരെ വേദനാജകനമാണെന്ന് കൂടി ഒരാള്‍ സൂചിപ്പിച്ചിരുന്നു.

  ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഡിവോഴ്‌സ് വേണ്ടെന്ന് വെക്കുന്നത് തലേദിവസം; മതം മാറിയതിനെക്കുറിച്ച് മോഹിനി

  English summary
  Hareesh Perardi Opens Up About Dileep And Drama Artists, Latest Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X