വിടവാങ്ങുന്നത് നീതികേടിന്റെയും നിര്‍ഭാഗ്യത്തിന്റെ മൈതാനത്തു നിന്ന് മാത്രം, ശ്രീശാന്തിനെ കുറിച്ച് ഹരിനാരായണന്‍

മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കഴിഞ്ഞ ദിവസമായിരുന്നു ആഭ്യന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരുന്നത്. അടുത്ത തലമുറയിലെ താരങ്ങള്‍ക്കായി ഞാന്‍ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് വിരമിക്കലിനെ കുറിച്ച് വെളിപ്പെടുത്തിയ്ത്.

'എന്റെ കുടുംബാംഗങ്ങള്‍ക്കും ടീമംഗങ്ങള്‍ക്കും ഇന്ത്യയിലെ സര്‍വ ജനങ്ങള്‍ക്കും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി കളത്തിലിറങ്ങാനായത് ഒരു ബഹുമതിയായി കണക്കാക്കുന്നു. വേദനയുണ്ടെങ്കിലും ഒട്ടും ഖേദമില്ലാതെ, ഭാരിച്ച ഹൃദയത്തോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു' ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു

ഇപ്പോഴിത ശ്രീശാന്തിനെ കുറിച്ച് വാചാലനായി ഗാനരചയിതാവ് ബികെ ഹരിനാരായണന്‍ എത്തിയിരിക്കുകയാണ്. ശ്രീശാന്തിന്റെ നേട്ടങ്ങളെ കുറിച്ചാണ് ഹരിനാരായണന്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. പോസ്റ്റ്
വൈറല്‍ ആയിട്ടുണ്ട്.

harinarayan

ബികെ ഹരിനാരായണന്റെ വാക്കുകള്‍ ഇങ്ങനെ...ഞങ്ങള്‍ എങ്ങനെ മറക്കാനാണ് ?2006 ഡിസംബറില്‍ ,ജോഹന്നാസ് ബര്‍ഗ്ഗില്‍ ,
അകത്തേക്കു വരുന്ന പന്തില്‍ ഗ്രേയിം സ്മിത്തിനെ വിക്കറ്റിനുമുന്നില്‍ കുടുക്കിയത് ?, മഴവില്ലുപോലെ പുറത്തേക്കു പോകുന്ന പന്തുകള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച് ഹാഷിം അംലയും , ജാക്വിസ് കാലിസും മടങ്ങിയത് ?ബൗച്ചറിന്റെ കുറ്റിപിഴുതത്? ഷോണ്‍ പൊള്ളോക്കിനെ മടക്കിയത്?

തന്നോട് കയര്‍ക്കാന്‍ വന്ന ആന്ദ്രേ നെല്ലിന്റെ അടുത്ത പന്ത് തലക്ക് മുകളിലൂടെ സ്‌ട്രൈറ്റ് സിക്‌സര്‍ പറത്തിയത് ?രണ്ടാം ഇന്നിംഗ്‌സില്‍ സ്മിത്തിനേയും ,അംലയേയും കാലിസിനേയും വീണ്ടും മടക്കിയത് ?99 റണ്‍സിന് എട്ടുവിക്കറ്റെടുത്ത് കളിയിലെ കേമനായത്?
ഞങ്ങള്‍ എങ്ങനെ മറക്കാനാണ് ?2007 സെപ്തംബറിലെ ഠ 20 ംീൃഹറ ഈു സെമിഫൈനലില്‍ ,ആദം ഗില്‍ക്രിസ്റ്റിന്റേയും , തകര്‍ത്താടിയ മാത്യു ഹെയ്ഡന്റേയും വിക്കറ്റ് പിഴുത പന്തുകള്‍ ?ഇന്ത്യക്ക് ഠ 20 കിരീടം നേടിത്തന്ന ആ ക്യാച്ച് ?ഞങ്ങള്‍ എങ്ങനെ മറക്കാനാണ് ? സഹകളിക്കാര്‍ പോലും അസൂയയോടെ കണ്ടിരുന്ന സീം പൊസിഷനുള്ള നിങ്ങളുടെ പന്തുകള്‍ ? ഔട്ട് സിങ്ങറുകള്‍ ?

ക്രിക്കറ്റിലെ അജ്ഞാത തമ്പുരാക്കന്‍മാരുടെ വേട്ടയാടലിന്റെ, നിര്‍ഭാഗ്യത്തിന്റെ ഇരയായിരുന്നു നിങ്ങള്‍. ഒറ്റയ്ക്കായിരുന്നു നിങ്ങള്‍. കളിക്കളത്തില്‍ ഏറ്റവും അഗ്രസീവായ ക്രിക്കറ്റര്‍ , ജീവതത്തില്‍ ഏറ്റവും സൗമ്യനും ശുദ്ധനും ദയാലുവുമായ മനുഷ്യന്‍. അതാണ് നിങ്ങള്‍
മുപ്പത്തിഒന്‍പതാം വയസ്സിലും പ്രായം തളര്‍ത്താത്ത നിങ്ങളുടെ കളിക്കളത്തിലെ ആര്‍ജ്ജവം ഞങ്ങള്‍ കണ്ടു മേഘാലയക്കെതിരെ
പ്രിയ കളിക്കാരാ നിങ്ങള്‍ വിടവാങ്ങുന്നത് നീതികേടിന്റെ ,നിര്‍ഭാഗ്യത്തിന്റെ മൈതാനത്തു നിന്ന് മാത്രമാണ് .ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തിന്റെ മൈതാനത്ത് നിങ്ങള്‍ എന്നും ഔട്ട് സ്വിങ്ങറുകള്‍ എറിഞ്ഞുകൊണ്ടേയിരിക്കും... ഹരിനാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഗീത സംവിധായകന്‍ രാഹുല്‍ രാജും ശ്രീശാന്തിനെ കുറിച്ച് വാചാലനായി രംഗത്ത് എത്തിയിരുന്നു.'ഇപ്പൊ ശ്രീശാന്തിന് വേണ്ടി കവിതാരചന മത്സരവും കവല പ്രസംഗവും നടത്തുന്നവര്‍ അറിയാന്‍ ...!
അങ്ങേര്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്തു നിങ്ങള്‍ (ഞാനുള്‍പ്പടെ ..) കാണിച്ച ആയ നിസ്സംഗതയും, എങ്ങനെ പോയാലും നന്നാവരുത് എന്ന ആ ഒരു നയവും തന്നെയാണ് യാതൊരു സപ്പോര്‍ട്ടും തനിക്കില്ല എന്ന് മനസ്സിലാക്കിയുള്ള ഈ വിരമിക്കലില്‍ എത്തിച്ചത് ! അല്ലാതെ കളിക്കാനുള്ള അയാളുടെ ആഗ്രഹം തീര്‍ന്നിട്ടല്ല. ഇനി ഇവിടെ എന്ത് ചെയ്താലും ആരുടേയും കണ്ണ് തുറക്കില്ല എന്നയാള്‍ മനസ്സിലാക്കി കാണും !നേരിട്ടറിയില്ല എന്നാലും ഇതാണ് എന്റെ മനസ്സ് പറയുന്നത്. ശെരിയാവാം തെറ്റാവാം.അതിപ്പൊഴെങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോ പറയാന്‍ ?', രാഹുല്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇവരുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X