'മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ രാജയോഗം...'; ചിലത് റിവേഴ്സ് ചിന്തിച്ചാൽ സന്തോഷമുണ്ടാകുമെന്ന് ഹരി
മലയാള സിനിമയിലെ ബിഗ് എംസ് എന്നാണ് മോഹൻലാലും മമ്മൂട്ടിയും അറിയപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നരും ഓരോ സിനിമയ്ക്കും വൻ തുക പ്രതിഫലം കൈപറ്റുന്നതുമായ താരങ്ങളാണ് ഇരുവരും. കേരളത്തിലും വിദേശത്തും എല്ലാമായി കോടികളുടെ ബിസിനസും ആസ്തിയും രണ്ടുപേർക്കുമുണ്ട്.
യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെയാണ് രണ്ട് പേരും അഭിനയത്തിലേക്ക് ഇറങ്ങിയത്. ഇരുപതുകളുടെ തുടക്കം മുതൽ ഇന്ത്യൻ സിനിമയുടെ ഭാഗമായ മോഹൻലാൽ ഇരുപത്തിയാറാമത്തെ വയസിൽ തന്നെ സൂപ്പർസ്റ്റാറായി.
നാൽപ്പത് വർഷമായി സിനിമയിലുണ്ട്. ഇതുവരെയും മോഹൻലാലിനെ കടത്തിവെട്ടി ആ സൂപ്പർസ്റ്റാർ പദവി നേടാൻ ഒരു യുവനടനും ഇന്നേവരെ സാധിച്ചിട്ടില്ല. മമ്മൂട്ടിയും അതുപോലെ തന്നെ. ദുൽഖർ അടക്കം നിരവധി യുവതാരങ്ങൾ മലയാള സിനിമയിൽ സജീവമാണെങ്കിലും ഇപ്പോഴും കത്തി നിൽക്കുന്നത് മോഹൻലാലും മമ്മൂട്ടിയും തന്നെയാണ്.

കഠിനാധ്വാനത്തിന്റെ ഫലമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഇപ്പോഴത്തെ ലക്ഷ്വറി ലൈഫും പ്രശസ്തിയുമെല്ലാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ ദുബായിൽ സെറ്റിൽഡാണ്. മമ്മൂട്ടി മദ്രാസിലും കേരളത്തിലുമായി താമസിക്കുന്നു. സെലിബ്രിറ്റികളുടെ ജീവിതവും ആളുകൾക്ക് അവരോടുള്ള ആരാധനയും കാണുമ്പോൾ അതുപോലൊരു ജീവിതം തങ്ങൾക്കും കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല.
എവിടെപോയാലും സ്നേഹം കൊണ്ട് പൊതിയാനും സമ്മാനങ്ങൾ നൽകാനും എല്ലാം എപ്പോഴും സെലിബ്രിറ്റികൾക്ക് ചുറ്റും ആളുകളുണ്ടാകും. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ യോഗത്തെ കുറിച്ചാണ് അവരുടെ ലക്ഷ്വറി ലൈഫ് ആഗ്രഹിക്കുന്നവർ തമാശയായി പറയുക.
അടുത്ത ജന്മത്തിൽ എങ്കിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിൽ ജനിക്കണമെന്ന് തമാശയായി പറയുന്നവർ നിരവധി നമുക്ക് ഇടയിലുണ്ട്. പണവും പ്രശസ്തിയും ലക്ഷ്വറി ലൈഫും തന്നെയാണ് അങ്ങനെ ചിന്തിക്കാനും പറയാനും സാധാരണക്കാരിൽ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ യോഗത്തെ കുറിച്ച് തന്നോട് പലരും സംസാരിക്കാറുണ്ടെന്നും ചിലർ സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തിയാണ് സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതെന്നും പറയുകയാണ് ജോത്സ്യൻ ഹരി പത്തനാപുരം.
സെലിബ്രിറ്റികളുടെ ജീവിതം അത്രത്തോളം സുഖം നിറഞ്ഞതല്ലെന്നും നാം സുഖമമായി ആസ്വദിക്കുന്ന പലരും മോഹൻലാലിനെയും മമ്മൂട്ടിയേയും പോലുള്ള താരങ്ങൾക്ക് അന്യമാണെന്നും ഹരി പത്തനാപുരം അടുത്തിടെ സൺ സ്റ്റാർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'ഞാൻ പണ്ട് മുതൽ മോഹൻലാൽ ഫാനാണ്. പക്ഷെ മമ്മൂക്കയേയും ഇഷ്ടമാണ്. പലരും ചിന്തിക്കുന്നുണ്ടാകും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജാതകത്തിലേത് എന്തൊരു രാജയോഗമാണെന്ന്. ശരിക്കും അത് ചിന്തിച്ച് നിരാശപ്പെടുകയല്ല വേണ്ടത്. അതൊന്ന് റിവേഴ്സ് ചിന്തിക്കാനാണ് ശ്രമിക്കേണ്ടത്. മറ്റൊരാളുടെ ഉയർച്ച കാണുമ്പോൾ നമുക്ക് അങ്ങനെ എത്താൻ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നതിന് പകരം അത് റിവേഴ്സ് ചിന്തിക്കുക.'
'നമുക്കൊക്കെ ഒരു കള്ള്ഷാപ്പിൽ പോയി കള്ള് കുടിക്കാൻ സാധിക്കും. പക്ഷെ മമ്മൂക്കയ്ക്കോ ലാലേട്ടനോ അത് സാധിക്കില്ല. നമുക്ക് ഒരു ഉത്സവപറമ്പിൽ പോയാൽ അവിടെ അടിച്ച് പൊളിച്ച് നടന്ന് ഐസ് കഴിക്കാനും കമന്റടിക്കാനും സാധിക്കും. പക്ഷെ മോഹൻലാലിനോ മമ്മൂട്ടിക്കോ സ്വതന്ത്ര്യമായി അങ്ങനെ പോകാനോ നടക്കാനോ പറ്റില്ല.'
'അപ്പോൾ അവരെക്കാൾ യോഗം നമുക്കുണ്ടെന്ന് അല്ലേ മനസിലാക്കേണ്ടത്. സെക്യൂരിറ്റി ഒപ്പമില്ലാതെ അവർക്ക് നടക്കാനാവില്ല. മക്കളുടെ പിടിഎ മീറ്റിങിന് പോലും മമ്മൂട്ടിക്കോ മോൻലാലിനോ സ്വതന്ത്ര്യമായി പോകാൻ സാധിക്കില്ല. കല്യാണങ്ങൾക്ക് പോലും പോകാൻ പറ്റില്ല. അതിനും സെക്യൂരിറ്റി വേണം. അങ്ങനെ നോക്കുമ്പോൾ നമുക്കാണ് യോഗമുള്ളത്.'
'പിന്നെ സാമ്പത്തികം... മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒരു ലൈഫ് സ്റ്റൈലുണ്ട്. സെവൻസ്റ്റാർ ഹോട്ടൽ താമസം, വിലകൂടിയ വണ്ടികൾ ഇതൊക്കെ പണമുള്ള ആർക്കും ഉണ്ടാക്കാൻ പറ്റുന്നതേയുള്ളു. താരങ്ങൾ സംഭവം ആണെന്ന് വിചാരിക്കുമ്പോൾ നാം ചിന്തിക്കേണ്ടത് നമുക്കുള്ള പല യോഗങ്ങളും അവർക്കില്ലെന്നതാണ്. നമുക്ക് ഉള്ള നല്ല കാര്യങ്ങൾ വെച്ച് നാം സന്തോഷിക്കണമെന്നാണ്', ഹരി പത്തനാപുരം പറഞ്ഞത്.


Click it and Unblock the Notifications