19-ാം വയസില്‍ കല്യാണം നടന്നില്ലെങ്കില്‍ പിന്നെ 36 ലെ ഉള്ളുവെന്ന് ജോതിഷ്യത്തില്‍ ഇല്ല- ഹരി പത്തനാപുരം പറയുന്നു
സോഷ്യല്‍ മീഡിയയിലടക്കം വളരെ ആരാധകരുള്ള ജോത്സ്യനാണ് ഹരി പത്തനാപുരം. ജോതിഷ്യം പറയുന്നവരില്‍ നിന്നും ഏറെ വ്യത്യസ്തനായ ഹരി ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. അങ്ങനെ ജനപ്രിയനായ താരം രസകരമായ കാര്യങ്ങള്‍ പലപ്പോഴും വെളിപ്പെടുത്താറുണ്ട്.
അത്തരത്തില്‍ വീട് പണിയുന്നതിനെ കുറിച്ചും വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ പറ്റിയും തുറന്ന് പറയുന്ന വീഡിയോ വൈറലാവുകയാണ്. ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ഹരി പത്തനാപുരം.
നേരത്തെ വാടകവീട്ടിലാണ് താമസിച്ചത്. സ്വന്തമായി വീടില്ലാത്തതിന്റെ കാരണവും താരം പങ്കുവെച്ചിരിക്കുകയാണ്. ഞാന്‍ നില്‍ക്കുന്ന മേഖല ഒത്തിരി കാശുണ്ടാക്കാന്‍ പറ്റുന്നതാണ്. പക്ഷേ മനസാക്ഷി മാറ്റി വെക്കേണ്ടി വരും. ഞാന്‍ ആളുകളുടെ വിഷമം കേള്‍ക്കുമ്പോള്‍ വിഷമിക്കുന്ന ആളാണ്. പിന്നെ നമ്മളെ ആരും കള്ളാ എന്ന് വിളിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. നമ്മളെക്കാളും നമ്മുടെ മക്കള്‍ ആ പോകുന്നത് കള്ളന്റെ മക്കളാണെന്ന് കേള്‍ക്കേണ്ട അവസ്ഥ വരരുതെന്ന് എനിക്കുണ്ട്.

ഇത്രയും കാലത്തിനുള്ളില്‍ എന്റെ ഒത്തിരി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്യാവശ്യം വൈറലാകുന്ന ആളുകള്‍ അധികം വൈകാതെ മറ്റ് പല പ്രശ്‌നങ്ങളിലും പോയി പെടാറുണ്ട്. പബ്ലിസിറ്റി കിട്ടുന്നതിനൊപ്പം അവരെ ട്രാപ്പിലാക്കാന്‍ പറ്റുന്ന ആളുകളും ചുറ്റുമുണ്ടാവും. എന്നെ തേടി അങ്ങനെയാരും വന്നില്ലെന്നതാണ് എനിക്ക് സന്തോഷമുള്ള കാര്യം. മറ്റുള്ളവരെ അപേക്ഷിച്ച് ദിവസവും നിരവധി ആളുകളുമായി നേരിട്ടും ഫോണിലൂടെയും സംസാരിക്കുന്നതാണ് ഞാന്‍. എന്നാലും ഇത്തരം കേസുകൡലൊന്നും കുടുങ്ങിയിട്ടില്ല.
എന്നാല്‍ സ്വന്തമായി വീട് വെക്കാന്‍ തീരുമാനിച്ചത് അമ്മയുടെ ആഗ്രഹം കേട്ടിട്ടാണ്. ഒരു ഷോ യില്‍പങ്കെടുത്തപ്പോള്‍ ഇവനൊരു സ്വന്തമായി വീട് വെച്ച് കാണണമെന്ന് ആഗ്രഹമുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. അതോടെയാണ് വീട് വെക്കാമെന്ന് തീരുമാനിക്കുന്നത്. ലോണ്‍ കിട്ടാതെ ഒത്തിരി കഷ്ടപ്പെട്ട് അവസാനം ഒരു ലോണ് കിട്ടുകയും അതിലൂടെ വീട് പണി പകുതി എത്തി നില്‍ക്കുകയാണെന്നും ഹരി പത്തനാപുരം പറയുന്നു.

ചിലര്‍ വീട് പണിയുന്നത് മറ്റുള്ളവരെ കണ്ടിട്ടാണ്. ഒരാള്‍ വീട് പണിയുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചു. മൂവായിരത്തിന് മുകൡല്‍ സ്വകയര്‍ഫീറ്റിലാണ് വീടിന്റെ പ്ലാന്‍. ഇതൊരു മത്സരമല്ല. മൂന്ന് പേര്‍ക്ക് താമസിക്കാന്‍ ഇത്രയും വലുത് എന്തിനാണെന്ന ചോദ്യത്തിന് പുള്ളിയുടെ ഭാര്യയുടെ അനിയത്തി ഇത്രയും വലിയ വീടുണ്ടാക്കി. അവര്‍ക്കും അതുപോല വേണമെന്നാണ് പറഞ്ഞത്.
എന്നാല്‍ പിന്നീട് ആ വീട് വില്‍ക്കാന്‍ നോക്കുമ്പോള്‍ ആര്‍ക്കും അത്രയും വലിയ വീട് വേണ്ട. അത് വാങ്ങാനുള്ള പൈസയുണ്ടെങ്കില്‍ വേറെ വീട് വെക്കാമെന്നേ ആളുകള്‍ ചിന്തിക്കുകയുള്ളു. പക്ഷേ അവിടുന്നും ഇവിടുന്നും കടം വാങ്ങിയും വീട് വെക്കുന്നത് വെറുതേയാണ്. അത് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്ന് ഹരി പറയുന്നു.
ജോതിഷ്യം നോക്കിയുള്ള വിവാഹത്തെ കുറിച്ചും ഹരി പത്തനാപുരം പറഞ്ഞിരുന്നു. നിനക്ക് അത് വരും, തകര്‍ന്ന് പോകും എന്നൊന്നും ജോതിഷ്യം നോക്കി പറയാന്‍ പാടില്ല. നന്മയ്ക്ക് വേണ്ടിയുള്ളതാണിത്. പത്തൊന്‍പത് വയസില്‍ കല്യാണം നടന്നില്ലെങ്കില്‍ പിന്നെ മുപ്പത്തിയാറിലേ നടക്കുകയുള്ളുവെന്ന് ഒരു ജോതിഷ്യത്തിലും പറയുന്നില്ല. കാരണം അപഹാരങ്ങള്‍ മാറി വരും. കൂടി പോയാല്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രമേ പറയാന്‍ പാടുള്ളു.
ചിലര്‍ സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഇങ്ങനെ പറഞ്ഞ് ആളുകളെ വിഡ്ഢിയാക്കുന്നത്. ഇങ്ങനെ ജോതിഷ്യം നോക്കി പത്തൊന്‍പതാമത്തെ വയസില്‍ വിവാഹം കഴിച്ച് പിന്നീട് നരകയാതന അനുഭവിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ടെന്നും ഹരി പറയുന്നു.


Click it and Unblock the Notifications