കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച ആ ചിത്രം വലിയ പരാജയമായി! കാരണം തുറന്നുപറഞ്ഞ് ഹരിഹരന്‍

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി തിളങ്ങിയ ആളാണ് ഹരിഹരന്‍. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള ഹരിഹരന്‍ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി ഹരിഹരന്‍ സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ചരിത്ര സിനിമകള്‍ എടുക്കുന്നതിലെല്ലാം ഹരിഹരന്റെ കഴിവ് മലയാളി പ്രേക്ഷകര്‍ കണ്ടതാണ്. ഒരുകാലത്ത് മലയാളത്തിലെ ശ്രദ്ധേയമായ കൂട്ടുകെട്ടായിരുന്നു ഹരിഹരന്‍ എംടി വാസുദേവന്‍ നായര്‍ ടീം.

എംടിക്കൊപ്പം നിരവധി സിനിമകളില്‍ സംവിധായകന്‍ പ്രവര്‍ത്തിച്ചിരുന്നു. ഹരിഹരന്‍ എന്ന സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ചിട്ടുളളത് വലിയ വിജയ സിനിമകളാണ്. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സംവിധായകന്റെ സിനിമകള്‍ക്ക് ലഭിക്കാറുളളത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്നെ യുവതാരങ്ങളെ നായകന്മാരാക്കിയുളള സിനിമകളും ഹരിഹരന്‍ സംവിധാനം ചെയ്തിരുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി

കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രേംപൂജാരി, സൈജു കുറുപ്പിനെ നായകനാക്കി മയൂഖം തുടങ്ങിയവയെല്ലാം ഹരിഹരന്‍ ഒരുക്കിയ ചിത്രങ്ങളാണ്. തൊണ്ണൂറുകളുടെ അവസാനത്തില്‍ തരംഗമായ കുഞ്ചാക്കോ ബോബന്‍ ശാലിനി ജോഡികളെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിഹരന്‍ സംവിധനം ചെയ്ത ചിത്രമായിരുന്നു പ്രേംപൂജാരി. 1999ലായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്.

Recommended Video

Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam
2005ലാണ് സൈജു കുറുപ്പ്

2005ലാണ് സൈജു കുറുപ്പ്,മംമ്താ മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ മയൂഖം പുറത്തിറങ്ങിയത്. അതേസമയം ഈ രണ്ട് സിനിമകളും ബോക്‌സോഫീസില്‍ പരാജയമായി മാറിയിരുന്നു. ഈ സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ച് മുന്‍പ് ഹരിഹരന്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. ബോയ്ഫ്രണ്ട് എന്ന സിനിമ നാലാം തിയ്യതി റിലീസ് ചെയ്യില്ലെന്ന് അറിയിച്ചതോടെ വേഗം തന്നെ മയൂഖം എന്ന സിനിമ ആ ദിവസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

അതുകൊണ്ട് തന്നെ

അതുകൊണ്ട് തന്നെ അതിന്റെ മാര്‍ക്കറ്റിംഗില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. പ്രേംപൂജാരി എന്ന സിനിമയ്ക്ക് സംഭവിച്ചത് മറ്റൊന്നാണ്. ആ കാലത്തൊക്കെ തിയ്യേറ്ററില്‍ ആളുകളെ കയറ്റി കൂവിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. ചിത്രത്തിലെ നല്ല സീനുകള്‍ ഉള്‍പ്പടെയുളളവ അങ്ങനെ കൂവിയപ്പോള്‍ തിയ്യേറ്ററില്‍ നിന്നും അത് വെട്ടിചുരുക്കി.

ഞാന്‍ ആ സിനിമ തിയ്യേറ്ററില്‍

ഞാന്‍ ആ സിനിമ തിയ്യേറ്ററില്‍ കാണുമ്പോള്‍ ഞാന്‍ ചെയ്ത സിനിമയായി എനിക്ക് തോന്നിയില്ല. രണ്ട് സിനിമകള്‍ വലിയ പരാജയമാകാനുളള കാരണം വ്യക്തമാക്കികൊണ്ട് ഹരിഹരന്‍ പറഞ്ഞു. തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും ടെലിവിഷനില്‍ എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു പ്രേംപൂജാരിക്ക് ലഭിച്ചത്. പതിവ് പോലെ തന്നെ കുഞ്ചാക്കോ ബോബനും ശാലിനിയും മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്.

മയൂഖം എന്ന ചിത്രം

മയൂഖം എന്ന ചിത്രം സൈജു കുറുപ്പിന്റെയും മംമ്താ മോഹന്‍ദാസിന്റെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. സിനിമയിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രം തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു. മയൂഖം വിജയിച്ചില്ലെങ്കിലും മംമ്തയും സൈജു കുറുപ്പും പിന്നീട് മലയാളത്തില്‍ തിളങ്ങിയിരുന്നു. സൈജു കുറുപ്പ് സഹനടനായും കോമഡി വേഷങ്ങളിലുമൊക്കെ തിളങ്ങിയപ്പോള്‍ മംമ്താ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്നു.

More from Filmibeat

Read more about: hariharan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X