മമ്മൂട്ടി കാരണം പഴശ്ശിരാജ നിരസിച്ച സുരേഷ് ഗോപി? അന്ന് സംഭവിച്ചതിനെക്കുറിച്ച് ഹരിഹരന്‍ പറഞ്ഞത്
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് പഴശ്ശിരാജ. പഴശ്ശിരാജയുടെ ജീവിതകഥ പറഞ്ഞ ചരിത്ര സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മമ്മൂട്ടിയെ കൂടാതെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.
ശരത് കുമാര്‍, കനിഹ, മനോജ് കെ ജയന്‍, പത്മപ്രിയ, തിലകന്‍ തുടങ്ങിയവരെല്ലാം ചിത്രത്തിനായി അണിനിരന്നിരുന്നു. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. പഴശ്ശിരാജയില്‍ അഭിനയിക്കാനായി സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള വേഷം ചെയ്യാനായി താരം തയ്യാറായിരുന്നില്ല.ഇതേക്കുറിച്ച് ഹരിഹന്‍ പ്രതികരിച്ചതിനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.


പഴശ്ശിരാജ നിരസിച്ചത്
നേരത്തെയുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് സുരേഷ് ഗോപി പഴശ്ശിരാജ നിരസിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളായിരുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും ഇടക്കാലത്ത് അകലുകയായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധമല്ല സൂക്ഷിച്ചിരുന്നതെന്നും പഴശ്ശിരാജയിലെ പിന്‍മാറ്റത്തിന് കാരണം അതാണെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

മമ്മൂട്ടിയും സുരേഷ് ഗോപിയും
മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള കോള്‍ഡ് വാറിനെക്കുറിച്ച് സിനിമാലോകത്തുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. മുന്‍പ് ചില പിണക്കങ്ങളുണ്ടായിരുന്നുവെങ്കിലും ഇരുവരും അത് പരിഹരിച്ചിരുന്നു. പൊതുവേദികളിലും മറ്റുമായി ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുണ്ട്. പിറന്നാളിന് ഇരുവരും അനോന്യം ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. പൊതുവേദികളിലും മറ്റുമായി കണ്ടപ്പോഴെല്ലാം ഇരുവരും സൗഹൃദം പുതുക്കാറുമുണ്ട്.

പഴശ്ശിരാജയിലേക്ക്
ചിത്രത്തിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നുവെന്നും, അദ്ദേഹം ആ വേഷം സ്വീകരിച്ചിരുന്നില്ലെന്നുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ശരത് കുമാര്‍ അവതരിപ്പിച്ച എടച്ചേന കുങ്കന്റെ റോളിലേക്ക് സുരേഷ് ഗോപിയെയായിരുന്നു സംവിധായകന്‍ മനസ്സില്‍ കണ്ടിരുന്നത്. മമ്മൂട്ടിയുമായുള്ള സ്വരച്ചേര്‍ച്ചക്കുറവ് കാരണമാണ് സുരേഷ് ഗോപി ആ വേഷം നിരസിച്ചതെന്നായിരുന്നു പലരും പറഞ്ഞത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെയും നടന്നിരുന്നു.

ഹരിഹരന്‍ പറഞ്ഞത്
അങ്ങനെയുള്ള വിവാദത്തിനു ഒന്നും അന്നേ ഞാന്‍ പ്രാധാന്യം നല്‍കിയിട്ടില്ല . 'പഴശ്ശിരാജ'യിലെ ഒരു മുഖ്യ വേഷം ചെയ്യാന്‍ ഞാന്‍ സുരേഷ് ഗോപിയെ വിളിച്ചിരുന്നു, അദ്ദേഹത്തിന് അത് ചെയ്യാന്‍ താല്പര്യമില്ല എന്ന് അറിയിച്ചു. അത് അവിടെ കഴിഞ്ഞുവെന്നും ഹരിഹരന്‍ പറയുന്നു. ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
Recommended Video

ലഭിച്ചേക്കാം
അതിലെ വേഷം നഷ്ടപ്പെട്ടത് കൊണ്ട് സുരേഷ് ഗോപിക്ക് മഹത്തരമായ ഒരു കഥാപാത്രം നഷ്ടമായി എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. കാരണം നാളെ അതിലും മികച്ച റോളുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചേക്കാം അങ്ങനെയുള്ള വിവാദങ്ങള്‍ക്ക് ഒന്നും ഒരുകാലത്തും പ്രസക്തി നല്‍കേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications











