മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഷാരൂഖ് ഖാനും എത്തേണ്ടതായിരുന്നു! പിന്നീട് സംഭവിച്ചതോ? കാണൂ!

മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഫാസില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹരികൃഷ്ണന്‍സ്. പ്രണവം ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി, ജൂഹി ചൗള, മോഹന്‍ലാല്‍, ഇന്നസെന്റ്, നെടുമുടി വേണു, ശാമിലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരന്നിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരുമിച്ചെത്തിയത്. അത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. പരീക്ഷണ സിനിമയാണെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്.

1998 ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. എന്ന് മാത്രമല്ല ആ വര്‍ഷം ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ നേടിയ സിനിമയും ഇതായിരുന്നു. ഈ ചിത്രം തമിഴിലേക്കും ഡബ്ബ് ചെയ്തിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഔസേപ്പച്ചനും ചേര്‍ന്നാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആറാം തമ്പുരാന്റെ റെക്കോര്‍ഡ് മറികടന്ന ചിത്രം കൂടിയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മുടക്ക് മുതലിന്റെ ഇരട്ടി തിരിച്ചുപിടിച്ചിരുന്നു. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമ പിറന്നിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഫാസിലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ബാബു ഷാഹിര്‍ ചിത്രത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഹരികൃഷ്ണന്‍സിന് 20 വയസ്സ്

ഹരികൃഷ്ണന്‍സിന് 20 വയസ്സ്

സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള സിനിമയുമായി എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയപ്പോള്‍ ബോക്‌സോഫീസ് ഇളകി മറിയുകയായിരുന്നു. ഒരേ സമയത്ത് സിനിമയിലേക്കെത്തി സമാനമായ മുന്നേറ്റവുമായി നീങ്ങിയപ്പോള്‍ ആരാധകര്‍ ശക്തമായ പിന്തുണ നല്‍കുകയായിരുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയിറങ്ങി 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

താരരാജാക്കന്‍മാരുടെ വരവ്

താരരാജാക്കന്‍മാരുടെ വരവ്

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നത് ഇന്ന് മാത്രമല്ല അന്നും വന്‍സംഭവമായിരുന്നു. ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തിന് പിന്നാലെ ഒരേ സിനിമയില്‍ ഇരുവരും എത്തിയതായിരുന്നു ഹരികൃഷ്ണന്‍സിനെ വ്യത്യസ്തമാക്കിയത്. ഹരി, കൃഷ്ണന്‍ ഈ കഥാപാത്രങ്ങളിസാണ് ഇരുവരും എത്തിയത്. ഇവരുടെ ഡയലോഗുകളും വസ്ത്രധാരണവുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഈ സിനിമയുടെ മുഖ്യആകര്‍ഷങ്ങണങ്ങളിലൊന്ന് ഇതായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, ഇവര്‍ ഒരുമിച്ചെത്തുന്നതിനായി ഇന്നും പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്നുണ്ട്.

 ഇരട്ട ക്ലൈമാക്‌സ് പരീക്ഷണം

ഇരട്ട ക്ലൈമാക്‌സ് പരീക്ഷണം

പ്രമേയത്തില്‍ മാത്രമല്ല അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ സിനിമയായിരുന്നു. ഇരട്ട ക്ലൈമാക്‌സ് പരീക്ഷണം വന്‍വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും അതും വിജയകരമായിരുന്നു. രണ്ട് പേരെയും ഒരുപോലെ പരിഗണിക്കുന്ന തരത്തിലായിരിക്കണം ക്ലൈമാക്‌സ്. ഒരാള്‍ക്ക് മാത്രമായി പ്രാധാന്യം നല്‍കാനാവുമായിരുന്നില്ല. ചിലയിടങ്ങളില്‍ ഹരിക്ക് നറുക്ക് വീഴുന്നതായി കാണിച്ച് മറ്റ് സ്ഥലങ്ങളിലാവട്ടെ കൃഷ്ണന് നറുക്ക് ലഭിക്കുന്നതും. ഇരുതാരങ്ങളുടെയും ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഫാസിലിന് കഴിഞ്ഞിരുന്നു.

മഴയെ വകവെച്ചില്ല

മഴയെ വകവെച്ചില്ല

ഊട്ടിയിലെ ചിത്രീകരണത്തിനിടയില്‍ ഇടയ്ക്ക് മഴ വില്ലനായി എത്തിയിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഡേറ്റ് പരിഗണിച്ച് ചിത്രീകരണം തുടരുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. നിരവധി സിനിമകളുമായാണ് ഇരുവരും എത്തിയത്. ഉദയ സ്റ്റുഡിയോയില്‍ വെച്ച് സിനിമയുടെ ഫൈറ്റ് ചിത്രീകരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു കോടതി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഫാസില്‍ സാറിന്റെ വീട്ടില്‍ വെച്ചായിരുന്നു ഹരികൃഷ്ണന്‍സിന്റെ വീട്ടിലെ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും ബാബു ഷാഹിര്‍ ഓര്‍ത്തെടുക്കുന്നു.

ഷാരൂഖ് ഖാന്‍ എത്തേണ്ടതായിരുന്നു

ഷാരൂഖ് ഖാന്‍ എത്തേണ്ടതായിരുന്നു

ബോളിവുഡിന്റെ സൂപ്പര്‍ താരമായിരുന്ന ഷാരൂഖ് ഖാന്‍ അതിഥി താരമായെത്തേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്. മീരയായെത്തിയ ജൂഹിയുടെ കാമുകനായി അദ്ദേഹത്തെയാണ് പരിഗണിച്ചിരുന്നത്. മോഹന്‍ലാല്‍-മമ്മൂട്ടി സംഘത്തിനൊപ്പം കിങ് ഖാന്‍ കൂടി എത്തിയിരുന്നുവെങ്കില്‍ സിനിമയുടെ ഭാവി മറ്റൊന്നായേനേ, തുടക്കത്തില്‍ അങ്ങനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീടെന്തോ അത് നടക്കാതെ പോവുകയായിരുന്നു.

പിന്നീടെന്ത് സംഭവിച്ചു

പിന്നീടെന്ത് സംഭവിച്ചു

മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്തയാളായിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ജൂഹി ചൗളയെ നായികയാക്കിയത്. അക്കാലത്ത് സൂപ്പര്‍ നായികയായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ നായിക. മറ്റ് തിരക്കുകളെല്ലാം മാറ്റി വെച്ചാണ് ഹരികൃഷ്ണന്‍സിലേക്കെത്തിയത്. അവരുടെ അടുത്ത സുഹൃത്തായിരുന്നു ഷാരൂഖ് ഖാന്‍. ഏതോ ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനായി ഷാരൂഖും ആ സമയത്ത് ഊട്ടിയിലേക്കെത്തിയിരുന്നു. കാമുക കഥാപാത്രമായി അവതരിപ്പിക്കണമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഫാസിലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

ഫാസിലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

മലയാളികള്‍ എന്നെന്നും നെഞ്ചേറ്റുന്ന തരത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. അദ്ദേഹത്തിന് പിന്നാലെ മക്കളും സിനിമയിലേക്കെത്തിയിരുന്നു. ആദ്യവരവ് പിഴച്ചുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് പിന്നീട് ഫഹദ് നടത്തിയത്. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രവും ത്ന്നില്‍ ഭ്ദ്രമാണെന്ന് ഈ താരപുത്രന്‍ തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയുമായി ഫാസില്‍ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണെന്നും ബാബു ഷാഹിര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X