വിവാഹ ബന്ധം പിരിയുന്നു, പൂച്ചക്കുട്ടിയെ കളയുന്ന പോലെ എന്നെ വീട്ടിൽ വിട്ടു; തുറന്ന് പറ‍ഞ്ഞ് ട്രാൻസ് വുമൺ ഹരിണി

ട്രാൻസ് കമ്മ്യൂണിറ്റിക്ക് സമൂഹത്തിൽ സ്വീകാര്യത ലഭിച്ച് കൊണ്ടിരിക്കെ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ഇവർ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെയാണ് ട്രാൻസ് യുവതി ​ഗുരുവായൂരമ്പലത്തിൽ വെച്ച് വിവാഹം ചെയ്തത്. വിവാഹ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. ട്രാൻസ് സമൂഹത്തിൽ നിന്നുള്ള മിക്ക വിവാ​​ഹങ്ങളും ഇത്തരത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം വിവാഹ ബന്ധം പിരിഞ്ഞെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ട്രാൻസ് വുമൺ ഹരിണി ചന്ദന.

ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാതായതോടെ പിരിയാൻ തീരുമാനിച്ചെന്ന് ഹരിണി പറയുന്നു. 'ഡിവോഴ്സ്. എല്ലാവർക്കും നമസ്കാരം, ഇത് സെപ്റ്റംബർ ഒന്നിന് എന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിരുന്നു,ഒരുപാട് പേര് ചോദിച്ചു എന്തു പറ്റി, നിങ്ങൾ സ്നേഹിച്ചല്ലേ കെട്ടിയതെന്ന്. പക്ഷെ പൊരുത്തപ്പെട്ടു പോകാൻ പറ്റിയില്ലെങ്കിൽ പിരിയുകയല്ലേ നല്ലത്, എന്റെ നാലു വർഷത്തെ ദാമ്പത്യം ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. മാനസികമായി 4വർഷം ഞാൻ അനുഭവിച്ചു'

Harini Chandana Divorce

'ഒരു പൂച്ചക്കുട്ടിയെ കളയുന്ന പോലെ എന്നെ എന്റെ അമ്മ വീട്ടിൽ കൊണ്ട് വന്നാക്കി. പലപ്പോഴും എല്ലാവരോടും എനിക്ക് പറയാൻ പേടിയായിരുന്നു, എല്ലാവരും എന്തു പറയും എന്നോർത്ത്, അടുത്ത സുഹൃത്തുക്കളോട് മാത്രം ഞാൻ പറഞ്ഞു. എന്നാൽ ഈ തുറന്നു പറച്ചിൽ അത്യാവശ്യമാണെന്ന് എനിക്ക് തോന്നി, നിയമപരമായി പിരിഞ്ഞിട്ടില്ല'

'3 വർഷമായി അദ്ദേഹത്തിന്റെ നിലനിൽപിന് വേണ്ടി അദ്ദേഹം ഡിവോഴ്സ് തരാതെ പോകുവായിരുന്നു. ഓരോ വർഷവും ഓരോ കാത്തിരിപ്പാണ്. ജീവിക്കുമോ ഡിവോഴ്സ് ആകുമോ എന്നോർത്ത്. ഇനിയും എനിക്ക് ഇങ്ങനെ ജീവിക്കാൻ വയ്യാ, അതുകൊണ്ടാണ് സെപ്റ്റംബർ 1 എന്റെ ബർത്ത്ഡേയുടെ അന്ന് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, എടുത്തതല്ല എന്നെ കൊണ്ട് എടുപ്പിച്ചതാണ് അദ്ദേഹം'

Harini Chandana Divorce

'ആരും എന്റെ കൂടെ നിൽക്കണമെന്ന് പറയില്ല. പക്ഷെ ഓരോന്ന് ചോദിച്ചു വേദനിപ്പിക്കരുത്. അപ്പോൾ നിങ്ങൾ ചോദിക്കും ഇവിടെ വന്ന് പറയുന്നത് എന്തിനാണെന്ന്, എല്ലാവിധ ആർഭാടത്തോടും കൂടി എല്ലാവരും അറിഞ്ഞു നടന്ന വിവാഹമായതിനാൽ പലരും ചോദിക്കും ഭർത്താവ് എന്തെ എന്ന്. അത് അവസാനിപ്പിക്കാൻ ആണ് ഇങ്ങനെ ഒരു പോസ്റ്റ്,' ഹരിണിയുടെ കുറിപ്പിങ്ങനെ.

വിവാഹ ജീവിതത്തെക്കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ ഹരിണി സംസാരിച്ചിരുന്നു. ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങൾ. വിവാഹം കഴിച്ച് ജീവിക്കാൻ തീരുമാനിച്ചു. ലോക്ഡൗണിന്റെ സമയത്തായിരുന്നു വിവാഹം. എന്നാൽ വിവാഹ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ വന്ന മോശം കമന്റുകൾ ഭർത്താവിനെയും അദ്ദേഹത്തിന്റെ വീട്ടുകാരെയും ബാധിച്ചു.

ആദ്യ രാത്രി താൻ മോശം കമന്റുകളെല്ലാം വായിച്ചു. മനക്കരുത്തുള്ള തന്നെ പോലും ആ കമന്റുകൾ തളർത്തി. വിവാഹ ശേഷം ഒരിക്കലും തന്നോടൊപ്പമുള്ള ഫോട്ടോ ഭർത്താവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. ആൾ കുവെത്തിലും താൻ നാട്ടിലുമാണെന്നും അന്ന് ഹരിണി പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X