വിവാഹം കഴിഞ്ഞ് ആദ്യ ദിവസം തന്നെ അദ്ദേഹം ടെൻഷനായി; എന്റെയൊപ്പമുള്ള ഒരു ഫോട്ടോ പോലും പങ്കുവെക്കാറില്ല; ഹരിണി

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബറാക്രണം നേരിടേണ്ടി വരുന്നരാണ് ട്രാൻസ്ജെൻഡേർസും മറ്റ് എൽജിബിടിക്യു വിഭാ​ഗങ്ങളും. മുൻ ബി​ഗ് ബോസ് താരം നാദിറയുൾപ്പെടെ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പരിഹാസങ്ങൾ കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലാകുന്നവരും ഏറെയാണ്. ഇപ്പോഴിതാ തന്റെ വിവാഹ സമയത്ത് നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ട്രാൻസ് വുമൺ ഹരിണി ചന്ദന. സ്മാർട്ട് പിക്സ് മീഡിയയോടാണ് പ്രതികരണം.

സെെബർ ബുള്ളിയിം​ഗ് എന്ന് മാത്രം പറയാൻ പറ്റില്ല. നമ്മളെ ആത്മഹത്യ ചെയ്യിക്കുന്ന നിലയിൽ എത്തിയിരുന്നു. ഞാനും ഭർത്താവും എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ആൾക്കാരാണ്. ഞങ്ങൾ നല്ല രീതിയിൽ തയ്യാറെടുത്തിരുന്നു. കല്യാണം കഴിക്കണം, നല്ല രീതിയിൽ ജീവിക്കണം എന്ന തീരുമാനത്തിലാണ് ഞങ്ങൾ നിന്നത്. ആ സമയത്താണ് ലോക്ഡൗൺ വന്നത്. ആൾ ദുബായിൽ ലോക്ഡൗണിൽ പെട്ടു.

Harini Chandana

എങ്ങനെയെങ്കിലും ആ സമയത്ത് കല്യാണം കഴിക്കണം എന്ന ആ​ഗ്രഹം കൊണ്ട് എങ്ങനെയൊക്കെയോ നടന്ന കല്യാണമാണ് ഞങ്ങളുടേത്. വന്ന് കല്യാണം കഴിച്ചു. അന്ന് ആൾക്കാർ എണീറ്റാലുടനെ ഫോണിലാണ്. നല്ലത് പറയുന്നവർ ആ സമയത്ത് കുറവായിരുന്നു. ഇവരുടെ ആദ്യ രാത്രി കോൽക്കളി ആയിരിക്കും എന്നൊക്കെയായിരുന്നു കമന്റുകൾ. സർജറി ചെയ്ത് സ്ത്രീയായി മാറിയതാണെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഞാൻ എങ്ങനെയാണ് കോൽക്കളി കളിക്കുന്നത്.

ഞങ്ങളെ നാണം കെടുക്കണം. എനിക്കത് പ്രശ്നമില്ല. കാരണം ജനിച്ച് വളർന്ന നാട്ടിൽ തന്നെ ഒരുപാട് അധിക്ഷേപങ്ങൾ കേട്ടാണ് താൻ വളർന്നതെന്ന് ഹരിണി ചന്ദന പറയുന്നു. പക്ഷെ ഒന്നും അറിയാത്ത ആൾ എന്റെ കൂടെ പങ്കാളിയായിട്ടുണ്ട്. ആ വ്യക്തിയുടെ മാനസികാവസ്ഥ ആരും മനസിലാക്കിയില്ല. കല്യാണ സമയത്ത് ആളുടെ ഫാമിലി പിന്തുണച്ചു. പിന്നീട് എല്ലാവരും കാണുന്നത് മോശം കമന്റുകളാണ്. കല്യാണം കഴിച്ച് അന്ന് രാത്രി ഞാൻ വീട്ടിൽ വലത് കാൽ വെച്ച് കയറി.

Harini Chandana

അവിടെ നിൽക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കൂട്ടുകാർ പറയുന്നത് മോശം കമന്റുകൾ ഒരുപാട് വരുന്നുണ്ടെന്നാണ്. ഇയാൾക്ക് ഭയങ്കര ടെൻഷനായി. ഞങ്ങൾ ആത്മഹത്യയുടെ ലെവലിൽ എത്തി. എനിക്ക് പ്രശ്നമില്ല, പക്ഷെ ആൾക്ക് കമന്റുകൾ വന്നപ്പോൾ ഉൾക്കൊള്ളാനായില്ല. കല്യാണം കഴിഞ്ഞപ്പോൾ എനിക്കൊരാൾ നല്ല ജീവിതം തന്നു എന്ന് പറഞ്ഞ് കമന്റിട്ടവർ നൂറിൽ പകുതി പേർ മാത്രമാണ്. ആദ്യ രാത്രി തന്നെ ഞാൻ കുത്തിയിരുന്ന് കമന്റുകൾ വായിച്ചു.

ഇത്രയും സ്ട്രോങായി നിൽക്കുന്ന എന്നെ പോലും ആ കമന്റുകൾ ഒന്ന് തളർത്തി. പോസിറ്റീവായ കാര്യങ്ങളിലേക്ക് ശ്രദ്ധ നൽകാൻ താനന്ന് തീരുമാനിച്ചെന്നും ഹരിണി ചന്ദന പറയുന്നു. അന്നത്തെ സൈബർ ബുള്ളിയിം​ഗ് കാരണം എന്റെ ഭർത്താവ് ഇന്നേ വരെ എന്റെ കൂടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടിട്ടില്ല.

വിവാഹം കഴിഞ്ഞിട്ട് നാലാമത്തെ വർഷമാകുന്നു. ആൾ കുവൈത്തിലും ഞാൻ ഇവിടെയുമാണ്. എനിക്ക് ആളുടെ കൂടെ കിട്ടുന്ന സമയം ഒരു മാസമാണ്. ആ ഒരു മാസത്തിൽ പകുതി ദിവസം അച്ഛന് സുഖമില്ലാത്തതിനാൽ അവിടെ ആയിരിക്കും. പകുതി ദിവസമായിരിക്കും തനിക്കൊപ്പം കിട്ടുന്നതെന്നും ഹരിണി ചന്ദന ചൂണ്ടിക്കാട്ടി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X