twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചിത്രമായിരുന്നു! അവസാനം ഞാന്‍ ആരുമല്ലതായി, നേരിട്ട അവഗണനയെക്കുറിച്ച് ഹരിശ്രീ അശോകന്‍

    |

    മലയാള സിനിമയിൽ തന്റേതായ ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ഹരിശ്രീ അശോകൻ. ഹാസ്യതാരമായി സിനിമയിൽ എത്തി പിന്നീട് സ്വന്തമായ മേൽവിലാസം ഉണ്ടാക്കി എടുക്കുകയായിരുന്നു താരം. പ്രേക്ഷകരെ ചിരിപ്പിക്കാനും അതുപോലെ കരയിപ്പിക്കാനും ഹരിശ്രീ അശോകന് കഴിഞ്ഞിരുന്നു. ഓരേ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇതൊക്കെ ഹരിശ്രീ അശോകന്റെ കൈകളിൽ വളരെ നിസ്സാരമായിരുന്നു.

    mammootty

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍' എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഹരിശ്രീ അശോകന്‍ 'മാനത്തെ കൊട്ടാരം' എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. താരത്തെ തേടി നിരവധി ചിത്രങ്ങൾ എത്തുകയായിരുന്നു.സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. പിന്നീട് അനില്‍ ബാബു സിനിമകളിലൂടെ ജനപ്രിയ കോമഡി താരമായി തിളങ്ങനായി. നിരവധി അവഗണനയും കടമ്പകളും കടന്നാണ് ഹരിശ്രീ അശോകൻ ഇന്നു കാണുന്ന താരപദവിയിലേയ്ക്ക് എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത തുടക്കാലത്ത് നേരിട്ട അവഗണനയെ കുറിച്ചാണ്. ഒരു അഭിമുഖത്തിലായിരുന്നു ആദ്യ കാലത്ത് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് താരം തുറന്ന് പറ‍ഞ്ഞത്.

    Recommended Video

    Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

    തനിക്ക് സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു. മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന വേഷമാണ്. ഞാന്‍ അതിന്റെ ത്രില്ലില്‍ ആ സന്തോഷം എല്ലാവരെയും അറിയിച്ചു. എല്ലാവരോടും ഞാന്‍ യാത്ര പറഞ്ഞു ചിത്രീകരണ സ്ഥലത്ത് എത്തിയപ്പോഴാണ് അത് ആള്‍ക്കൂട്ടത്തിനിടയിലെ സാധാ വേഷമാണ് എന്ന് മനസിലായത്. സെറ്റിലുണ്ടായിരുന്ന സൈനുദ്ദീനൊക്കെ എന്നെ അന്ന് ആശ്വസിപ്പിച്ചു. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍' ചെയ്തു കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീടാണ് എനിക്ക് 'മാനത്തെ കൊട്ടാരം' എന്ന സിനിമ ലഭിച്ചത്". ഹരിശ്രീ അശോകന്‍ പറയുന്നു.

    തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഹരിശ്രീ അശോകൻ. വർഷങ്ങൾക്ക് മുൻപ് താരം അഭിനയിച്ച് കയ്യടി വാങ്ങിയ പല കഥാപാത്രങ്ങളും ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. ഇപ്പോഴും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഹരിശ്രീ അശോകന്റ ഒരു കഥാപത്രമാണ് പഞ്ചാബി ഹൗസിലെ രമണൻ. കൽപ്പനയുമായുള്ള കോമ്പോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    English summary
    Harisree Ashokan Reveals Insulting Incident in Mammootty movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X