അന്ന് പാമ്പിനെ എടുത്ത് ജയറാം ലളിതചേച്ചിയുടെ നേര്‍ക്ക് ഏറിഞ്ഞു! തുറന്നുപറഞ്ഞ് ഹരിശ്രീ അശോകന്‍

By Prashant V R

ഹാസ്യതാരമായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായി മാറിയ താരമാണ് ഹരിശ്രീ അശോകന്‍. പൊട്ടിച്ചിരിപ്പിച്ച നിരവധി നര്‍മ്മമൂഹുര്‍ത്തങ്ങള്‍ ഹരിശ്രീ അശോകന്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നടന്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരുകാലത്ത് ഹരിശ്രീ അശോകനും ഭാഗമായ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. റിലീസ് ചെയ്ത വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഹരിശ്രീ അശോകന്‍ ചിത്രങ്ങള്‍ ലഭിക്കാറുളളത്.

കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം സംവിധായകനായും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. മിമിക്രി വേദികളില്‍ നിന്നുമാണ് ഹരിശ്രീ അശോകന്‍ മലയാളത്തിലേക്ക് എത്തിയിരുന്നത്. തുടര്‍ന്ന് സിനിമകളിലും സജീവമാവുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ മോളിവുഡില്‍ തിളങ്ങിയ താരം പിന്നീട് മോളിവുഡിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു.

അതേസമയം മുന്‍പ്

അതേസമയം മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ നടന്‍ ജയറാമിനെ കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഒരു സിനിമ ലൊക്കേഷനില്‍ സംഭവിച്ച കാര്യമായിരുന്നു ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്. മുന്‍പ് ഗല്‍ഫീന്ന് കൊണ്ടുവന്ന പാമ്പിനെ വെച്ച് അശോകന്‍ ആള്‍ക്കാരെ പേടിപ്പിച്ചു എന്ന് കേട്ടു എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോഴാണ് നടന്‍ ഇതേ കുറിച്ച് സംസാരിച്ചത്.

അത് ഞാന്‍ പേടിപ്പിച്ചതല്ല

അത് ഞാന്‍ പേടിപ്പിച്ചതല്ല, എന്റെ കൈയ്യില്‍ മുന്‍പ് റിയലായിട്ട് തോന്നുന്ന ഒരു പാമ്പുണ്ടായിരുന്നു എന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. ഇപ്പോള്‍ അതിനേക്കാളും റിയലായിട്ട് തോന്നുന്ന സംഭവങ്ങളൊക്കെ ഇറങ്ങിയിട്ടുണ്ട്. അന്ന് വധു ഡോക്ടറാണ് എന്ന പടത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ജയറാമാണ് നായകന്‍. കെകെ ഹരിദാസിന്റെ പടം.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
അപ്പോ അതില്

അപ്പോ അതില് ഞാന്‍ പാമ്പാട്ടിയാണ്. പാമ്പിനെയൊക്കെ എനിക്ക് ഭയങ്കര പേടിയാണ്. ഞാന്‍ അങ്ങനെ എന്റെ കൈയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് പാമ്പിനെയുംകൊണ്ട് സെറ്റിലേക്ക് പോയി. അപ്പോ അന്ന് ലാല്‍ജോസ് ആ പടത്തിന്റെ അസോസിയേറ്റായിരുന്നു. ലാല്‍ജോസിനോട് ഞാന്‍ പറഞ്ഞു. ലാലു ഒരു പാമ്പിനെ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് എടുത്താ മതിയോ. മറ്റേത് ഒകെ ഏനിക്ക് പേടിയാണുട്ടോ എന്ന്.

അപ്പോ അത് കുഴപ്പമില്ല

അപ്പോ അത് കുഴപ്പമില്ല ഏട്ടാ പാമ്പിനെ എടുക്കണ സീനൊന്നും വരുന്നില്ല എന്ന് ലാലു പറഞ്ഞു. പിന്നാലെ ഞാന്‍ അതിനെ ഗല്‍ഫീന്ന് കൊണ്ടുവന്നതാണെന്നും പറഞ്ഞ് ജയറാമിനെ കാണിച്ചു. അപ്പോ ജയറാം പറഞ്ഞു, ഇത് കൊളളാലോ എന്ന്. തുടര്‍ന്ന് ജയറാം അത് എടുത്ത് ചുമ്മാ അവിടെയുണ്ടായിരുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫറിനെ മുകളിലോട്ട് ഒകെ ഏറിഞ്ഞു.

അയാള് അത് കണ്ടതും

അയാള് അത് കണ്ടതും ക്യാമറയൊക്കെ അവിടെയിട്ട് ഓടി. ലെന്‍സൊക്കെ താഴെ വീണു. പക്ഷേ ഒന്നും പറ്റിയില്ല. പിന്നാലെ ലളിത ചേച്ചിയുടെ നേര്‍ക്കും ഏറിഞ്ഞു. കെപിഎസി ലളിത ചേച്ചിയുണ്ടായിരുന്നു അവിടെ. ചേച്ചി ജയറാമായത് കൊണ്ട് മാത്രമാണ് ഒന്നും പറയാതിരുന്നത്. ചേച്ചി അത്രയ്ക്ക് പേടിക്കുമെന്ന് ജയറാം വിചാരിച്ചിരുന്നില്ല.

അത് തമാശയ്ക്ക് ചെയ്തതല്ലെ

അത് തമാശയ്ക്ക് ചെയ്തതല്ലെ. ചേച്ചി ഞങ്ങളോടൊക്കെ പറഞ്ഞു, വേറെയാരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ അടിച്ചേനെ എന്ന്. കാരണം അത്രയ്ക്ക് റിയലായിരുന്നു. അന്ന് ജയറാമായത് കൊണ്ട് ആരും ഒന്നും പറഞ്ഞില്ല. അന്ന് ഞാനെങ്ങാനും ആയിരുന്നു അത് ചെയ്തിരുന്നെങ്കില്‍ സിനിമയില്‍ നിന്നും പുറത്തായേനെ. കേറിയിട്ടില്ല. കേറുമ്പോള്‍ തന്നെ പുറത്താവുമായിരുന്നു. ഹരിശ്രീ അശോകന്‍ പറഞ്ഞു.

More from Filmibeat

Read more about: jayaram harishree ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X